ദില്ലി: മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജൂലൈ 26 മുതൽ ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ വിൽപ്പനയ്ക്കായി ഒരുങ്ങി ആമസോൺ. രണ്ട് ദിവസത്തെ വിൽപ്പനയിൽ കിടിലൻ ഓഫറുകളാണ് ഉപയോക്താക്കൾക്കായി ആമസോൺ കാത്തുവെച്ചിട്ടുള്ളത്. ഓഫർ ലഭിക്കുന്നതോടെ പ്രൈം ഉപയോക്താക്കൾക്ക് വലിയ ഡിസ്കൗണ്ടിൽ ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടാം. മറ്റ് നിരവധി ആനുകൂല്യങ്ങളുണ്ടെങ്കിലും എന്നിരുന്നാലും, പ്രൈം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ആമസോൺ സ്റ്റോറിൽ കൂടുതൽ പ്രത്യേകതകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പ്രൈം ഡേ വിൽപ്പനയ്ക്കിടെ സ്മാർട്ട്‌ഫോണുകൾ വാങ്ങുന്ന പ്രൈം ഉപഭോക്താക്കൾക്കായി മാത്രമുള്ള 'അഡ്വാന്റേജ് - ജസ്റ്റ് ഫോർ പ്രൈം' പ്രോഗ്രാം ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
'അഡ്വാന്റേജ് - ജസ്റ്റ് ഫോർ പ്രൈം' പ്രോഗ്രാം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇഎംഐ കാലാവധി വർധിപ്പിക്കാം, സൌജന്യമായി സ്ക്രീൻ മാറ്റാം, എന്നിവ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. പ്രൈം ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അധിക ഫീസില്ലാത്ത ഇഎംഐകളും ആസ്വദിക്കാൻ കഴിയും. ഇതിന് പുറമേ ഓരോ ഉപയോക്താക്കൾക്ക് അക്കോ നൽകുന്ന ആറ് മാസത്തെ കാലാവധിയുള്ള സൌജന്യമായി സ്ക്രീൻ മാറ്റുന്നതിനുള്ള ഇൻഷുറൻസും ലഭിക്കും.

പ്രൈം ഇതര ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് 999 രൂപയ്ക്ക് പ്രൈം മെമ്പർഷിപ്പും എടുക്കാം. മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷൻ 329 രൂപയ്ക്ക് വാങ്ങാം. തിരഞ്ഞെടുത്ത എയർടെൽ, വി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പും ലഭിക്കും. രണ്ട് ദിവസത്തെ വിൽപ്പനയ്ക്കിടെ, സ്മാർട്ട്‌ഫോണുകൾ, ടിവികൾ, ഗാർഹിക ഉപകരണങ്ങൾ, ആമസോൺ ഉപകരണങ്ങൾ, ലാപ്‌ടോപ്പ്, ആക്‌സസറികൾ എന്നിവയ്‌ക്ക് ആമസോൺ മികച്ച വിലക്കിഴിവുകൾ നൽകും. എന്നിരുന്നാലും, പ്രൈം അംഗങ്ങൾക്ക് മാത്രമേ ഈ വിലക്കുറവുകൾ ലഭിക്കൂ.
റെഡ്മി നൌ 10 ടി 5 ജി, മി 10 ഐ 5 ജി, വൺപ്ലസ് നോർഡ് 2 5 ജി, വൺപ്ലസ് നോർഡ് സിഇ, വൺപ്ലസ് 9 ആർ 5 ജി തുടങ്ങി നിരവധി സ്മാർട്ട്‌ഫോണുകൾക്ക് ആമസോൺ ഒരു ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 12 പ്രോ, സാംസങ് ഗാലക്‌സി നോട്ട് 20 എന്നിവയുൾപ്പെടെയുള്ള മുൻനിര ഉപകരണങ്ങളിലും ആമസോൺ മികച്ച ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications