ആമസോൺ: ഇന്ത്യയിലെ ചെറുകിട വ്യാപാരികളുടെ കയറ്റുമതി വരുമാനം 300 കോടി ഡോളർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: amazon

ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണിലൂടെ നേട്ടമുണ്ടാക്കി ഇന്ത്യയിലെ ചെറുകിട വ്യാപാരികൾ. വ്യാപര സംസ്കാരത്തെ തന്നെ മാറ്റിമറിച്ച ഓൺലൈൻ വിൽപ്പനയിലൂടെ കയറ്റുമതി വരുമാനത്തിലും ഇന്ത്യൻ വ്യാപാരികൾ ലാഭമുണ്ടാക്കി. ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യയില്‍ നിന്നുള്ള 70,000 കയറ്റുമതിക്കാര്‍ 300 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ 3-വര്‍ഷത്തിനുള്ളില്‍ ഇ-കൊമേഴ്‌സ് സംവിധാനം വഴി കയറ്റുമതി ചെയ്തുവെന്ന് ആമസോണ്‍ അവകാശപ്പെടുന്നു.

 

ആമസോൺ: ഇന്ത്യയിലെ ചെറുകിട വ്യാപാരികളുടെ കയറ്റുമതി വരുമാനം 300 കോടി ഡോളർ

200 രാജ്യങ്ങളിലായി 300 ദശലക്ഷം ഉപഭോക്താക്കളാണ് ഇന്ത്യൻ ഉൽപന്നങ്ങൾ വാങ്ങിയത്. ഇവരിൽ 150 ദശലക്ഷം ഉപഭോക്താക്കളും പ്രൈം വരിക്കാരാണ്. ഇവരുമായി നേരിട്ട് ഇടപ്പെടാൻ ഇന്ത്യയിൽ നിന്നുള്ള ചെറുകിട വ്യാപാരികൾക്ക് സാധിച്ചു. ആമസോണിന്റെ സംവിധാനം വഴി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് ആമസോണിന്റെ 17 ആഗോള വിപണന കേന്ദ്രങ്ങളും/വെബ്‌സൈറ്റുകളും പ്രാപ്യമായി എന്ന് ആമസോണ്‍ ഇന്ത്യയുടെ തലവന്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.

അതേസമയം രാജ്യത്തെ മറ്റ് പല സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ നിന്ന് കയറ്റുമതി തീരെ ഇല്ല. ആമസോണിന്റെ കയറ്റുമതി ഡൈജസ്റ്റ് 2020-ലെ റിപോര്‍ട്ട് പ്രകാരം കേരളത്തിൽ നിന്നുള്ള കയറ്റുമതി ശൂന്യമണ്. തെന്നിന്ത്യയിലെ പ്രധാന കയറ്റുമതി നഗരങ്ങള്‍ ബാംഗ്ലൂര്ഡ, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, കഡപ്പ, കരൂര്‍ എന്നവിയാണ്. ആമോസോണ്‍ വഴിയുള്ള കയറ്റുമതി ഉയര്‍ന്നു വരുന്ന സ്ഥലങ്ങളുടെ പട്ടികയിലും കേരളം ഇതുവരെ ഇടം പിടിച്ചിട്ടില്ല. തെന്നിന്ത്യയില്‍ നിന്നും ഗുണ്ടൂര്‍, ഈറോഡ്, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളാണ് കയറ്റുമതിയില്‍ പുതുതായി ഉയര്‍ന്നുവരുന്ന ഹബ്ബുകൾ.

English summary

Amazon E commerce selling Indian retailers earn 3 billion US dollar from exporting

Amazon E commerce selling Indian retailers earn 3 billion US dollar from exporting
Story first published: Friday, April 9, 2021, 19:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X