ഫ്ളിപ്പ്കാര്‍ട്ട്, ആമസോണും നല്‍കിവരുന്ന ഓഫര്‍ ഡിസ്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം. വിപണിയില്‍ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ തിങ്കളാഴ്ച്ച പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. വമ്പന്‍ ഡിസ്കൗണ്ടുകള്‍ക്ക് പുറമെ എക്്സ്ക്ലൂസീവ്് ബ്രാന്‍ഡ് ലോഞ്ചുകള്‍, അതത് പ്ലാറ്റ്ഫോമുകളില്‍ തിരഞ്ഞെടുത്ത മൊബൈല്‍ വില്‍പ്പനക്കാര്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന എന്നിവയെല്ലാം സിസിഐ നിയോഗിക്കുന്ന സമിതി അന്വേഷിക്കും.
പ്രഥമദൃഷ്ട്യാ വിപണിയില്‍ അനാരോഗ്യകരമായ മത്സരമുണ്ടെന്നാണ് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍. വിഷയത്തില്‍ അറുപതു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ സമിതിയോട് സിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഫ്ളിപ്പ്കാര്‍ട്ടിനും ആമസോണിനും എതിരെ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
അടുത്തയാഴ്ച്ച ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കമ്പനി പുതിയ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജെഫ് ബെസോസ് കൂടിക്കാഴ്ച്ച നടത്തും. എന്തായാലും കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച അന്വേഷണങ്ങളോട് പൂര്‍ണമായി സഹകരിക്കുമെന്ന് ആമസോണ്‍ അറിയിച്ചിട്ടുണ്ട്. ആമസോണിന് എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിശദമായ അന്വേഷണത്തില്‍ ഇക്കാര്യം തെളിയുമെന്ന് ആമസോണ്‍ വക്താവ് പ്രതികരിച്ചു.
രാജ്യാന്തര ഭീമന്മാരായ വാള്‍മാര്‍ട്ടാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥര്‍. കോംപറ്റീഷന്‍ ആക്ട് പ്രകാരമാണ് ഇന്ത്യയില്‍ ഫ്ളിപ്പ്കാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ഇക്കാരണത്താല്‍ സിസിഐ അന്വേഷണത്തെ ഭയക്കേണ്ടതില്ലെന്ന് ഫ്ളിപ്പ്കാര്‍ട്ടും സംഭവത്തില്‍ വ്യക്തമാക്കി. ദില്ലിയിലെ വ്യാപാരി സംഘടന, ദില്ലി വ്യാപാര്‍ മഹാസംഘ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ രാജ്യത്തെ ഓണ്‍ലൈന്‍ ഭീമന്മാര്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്ളിപ്പ്കാര്‍ട്ടിലും ആമസോണിലും തിരഞ്ഞെടുത്ത വില്‍പ്പനക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതായാണ് വ്യാപാരികളുടെ പരാതി. കൂടാതെ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പോലുള്ള ഉത്സവ സീസണുകളില്‍ ഡിസ്കൗണ്ടുകള്‍ നല്കാന് ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ വില്‍പ്പനക്കാരെ നിര്‍ബന്ധിക്കുന്നതായും ഇവര്‍ വെളിപ്പെടുത്തുന്നു.
മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകള്‍ നേരിട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ എക്സ്ക്ലൂസീവ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെയും ആക്ഷേപമുണ്ട്. 2018 -ല്‍ വിവിധ കമ്പനികളുടെ 62 മൊബൈല്‍ ഫോണുകളാണ് ഫ്ളിപ്പ്കാര്‍ട്ടില്‍ എക്സ്ക്ലൂസീവായി എത്തിയത്. ആമസോണില്‍ എത്തിയ എക്സ്ക്ലൂസീവ് മൊബൈല്‍ ഫോണുകളുടെ എണ്ണം 45 ഉം. ഈ വസ്തുതകളും അന്വേഷണത്തില്‍ സിസിഐ മുഖവിലയ്ക്കെടുക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications