ആമസോണ്‍ തലവനായ ജെഫ് ബെസോസ്, 2026 -ഓടെ ലോകത്തെ ആദ്യത്തെ ട്രില്യണയര്‍ ആകുമെന്ന് ഫോര്‍ബ്സ് മാസികയുടെ വിലയിരുത്തല്‍. 143 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ആമസോണ്‍ സിഇഒ, നിലവില്‍ ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയാണ്. ചെറുകിട ബിസിനസുകള്‍ക്കായുള്ള ഉപദേശക വേദിയായ കംപാരിസണ് നടത്തിയ പഠനത്തില്‍, ഇപ്പോള്‍ 56 വയസുള്ള ബെസോസിന് 62 വയസ് പ്രായമാവുമ്പോള്‍ 1,000 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടാവുമെന്ന് സൂചിപ്പിച്ചു.
അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനി, 2033-ഓടെയാവും ട്രില്യണയര്‍ ആവുകയെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ അഞ്ചാമത്തെ വ്യക്തിയായിരിക്കും അംബാനിയെന്നും കംപാരിസണ് കൂട്ടിച്ചേര്‍ത്തു. എന്‍വൈഎസ്ഇയുടെ ഏറ്റവും മൂല്യമുള്ള സ്ഥാപങ്ങളുടെയും ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് മികച്ച 25 ധനികരുടെയും വിപണി മൂലധനങ്ങളെ കംപാരിസണ് വിശകലനം നടത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ വാര്‍ഷിക വിപുലീകരണത്തിന്റെ ശരാശരി ശതമാന്തെ അടിസ്ഥാനമാക്കി ഗവേഷണ പ്ലാറ്റ്ഫോം, അതിന്റെ പ്രൊജക്ഷന് അടിസ്ഥാനമാക്കി ഭാവി വര്‍ഷങ്ങളിലേക്ക് എക്സ്ട്രാപൊളേറ്റ് ചെയ്യുന്നു.

ചൈനീസ് റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ സൂ ജിയാന്‍ ലോകത്തെ രണ്ടാമത്തെ ട്രില്യണയര്‍ ആവാന്‍ സാധ്യതയുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുകയും മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗണ്‍ ആരംഭിക്കുകയും ചെയ്തതോടെ ഹോം ഡെലിവറികള്‍ക്കായുള്ള ആവശ്യം വര്‍ദ്ധിച്ചതിനാല്‍, വരും വര്‍ഷങ്ങളില്‍ ആമസോണിന്റെ ബിസിനസ് ഉയരാന്‍ സാധ്യതയുണ്ട്. നടപ്പുവര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ ആമസോണ്‍ 75 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന രേഖപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷമിത് 60 ബില്യണ്‍ ഡോളറായിരുന്നു.
വൈറസിന്റെ രണ്ടാം വരവിനെ കുറിച്ചുള്ള മുന്നറിയിപ്പുകളും ലോക്ക് ഡൗണ്‍ നീട്ടുന്നതും കാരണം ആവശ്യം ഉയര്‍ന്ന തോതില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ ആഗോള പ്രതിസന്ധിയ്ക്ക് മുമ്പുതന്നെ, ആമസോണ്‍ 2019 -ല്‍ 281 ബില്യണ്‍ ഡോളര്‍ വരുമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലര്‍ സ്ഥാപകന്റെ മൊത്തം മൂല്യം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 34 ശതമാനം സിഎജിആറില്‍ വളര്‍ന്ന് നിലവിലെ കണക്കായ 143 ബില്യണ്‍ ഡോളറായെമന്ന് പഠനം പറയുന്നു. എന്നാല്‍, 'ട്രില്യണയര്‍' പ്രജക്ഷന്റെ വാര്‍ത്ത ട്വിറ്ററില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നത് ശരിയല്ലെന്നായിരുന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
