ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വ്യവസായ പ്രമുഖരെയും ഉദ്യോഗസ്ഥരെയും സന്ദർശിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾ കേന്ദ്രീകരിച്ചുള്ള ഒരു പരിപാടിയിൽ ജെഫ് ബെസോസ് പങ്കെടുക്കുമെന്നാണ് വിവരം. ജനുവരി 15-16 തീയതികളിൽ തലസ്ഥാന നഗരത്തിലായിരിക്കും പരിപാടി നടക്കുക.
എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ആമസോൺ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ബിസിനസിൽ ഗണ്യമായ വളർച്ച കൈവരിച്ച ഓൺലൈൻ പ്ലാറ്റ്ഫോമാണ് ആമസോൺ. എന്നാൽ ആമസോണും വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് ഭീമന്മാർ വമ്പൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും അന്യായമായ ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും രാജ്യത്തെ ഒരു വിഭാഗം വ്യാപാരികൾ ആരോപിക്കുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തോടെ ഇ-കൊമേഴ്‌സ് വിപണന കേന്ദ്രങ്ങൾക്കായി സർക്കാർ നിയമങ്ങൾ കർശനമാക്കിയിരുന്നു. ഈ നിയമങ്ങൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് വിൽപനക്കാരുടെ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ നിന്നും വിലക്കുകയും മറ്റ് ക്ലോസുകളിൽ എക്‌സ്‌ക്ലൂസീവ് മാർക്കറ്റിംഗ് ക്രമീകരണങ്ങൾ നിരോധിക്കുകയും ചെയ്‌തു. ഇതിനെത്തുടർന്ന്, ആമസോൺ സംയുക്ത സംരംഭങ്ങൾ പുന: സംഘടിപ്പിച്ചിരുന്നു.
സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ബെസോസ് റെഗുലേറ്ററി പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സാധ്യതയുണ്ട്. സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലൂടെ ഇന്ത്യയിലെ എസ്‌എംബികളെ എങ്ങനെ പ്രാപ്തമാക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ വ്യവസായ വിദഗ്ധർ, നയ നിർമാതാക്കൾ, പരിഹാര ദാതാക്കൾ, ആമസോൺ നേതൃത്വം തുടങ്ങിയവർ പങ്കെടുക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
