ഓൺലൈൻ പർച്ചേസുകൾക്ക് ജനപ്രിയമായ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. ഓരോ സീസണിലും കിടിലൻ ഓഫറുകളാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ ഉപഭോക്താക്കൾ ഏറെ കാത്തിരിക്കുന്ന ഷോപ്പിംഗ് ഇവന്റായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ വരുന്നു. ഈ മാസം സെപ്റ്റംബർ 23നാണ് ഈ ഷോപ്പിംഗ് മാമാങ്കം ആരംഭിക്കുന്നത്. വമ്പൻ ഡീലുകളുമായി എത്തുന്നതിനാൽ ഏറെ ആകാംഷയുമുണ്ട്. എന്നാൽ പ്രൈം അംഗങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് ഓഫറുകൾ 24 മണിക്കൂർ മുന്നേ തന്നെ ലഭിക്കും.
ഓണം ഓഫറുകൾ കഴിഞ്ഞതിൻ്റെ ക്ഷീണം മാറി വരുമ്പോഴേക്കും അടുത്ത ഓഫർ പെരുമഴയാണ് എത്തുന്നത്. ഇത്തവണ സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്‌സ്, ഫാഷൻ, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെ ഒരുപാട് ഉൽപ്പന്നങ്ങൾക്കാണ് കിഴിവ് നൽകുന്നത്. ഒരു ദശലക്ഷത്തിലധികം ബ്രാൻഡുകളാണ് ഈ വലിയ ഷോപ്പിംഗ് ഉത്സവത്തിന് ഒപ്പം ചേരുന്നത്. നിങ്ങൾ ഇത്തവണ എന്താണ് വാങ്ങുന്നത്?
ആകർഷകമായ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക് ഡീലുകളും, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, ഇൻസ്റ്റൻ്റ് കിഴിവുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും വിൽപ്പനയിൽ ഉണ്ടായിരിക്കും. പ്രധാനപ്പെട്ട ഓഫറുകൾ എന്തെല്ലാമെന്ന് അറിയാം;

- എസ്‌ബിഐ ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡ് ഇഎംഐകൾ എന്നിവയ്‌ക്കൊപ്പം 10% ഇൻസ്റ്റൻ്റ് കിഴിവ് നേടാം.
- ഹോൾസെയിൽ പർച്ചേസുകൾക്ക് 80% വരെ കിഴിവുണ്ട്. കൂടാതെ 60,000 രൂപ വരെ ലഭിക്കും.
- ലോഞ്ച്പാഡ്, കരിഗർ, സഹേലി, ലോക്കൽ ഷോപ്പുകൾ എന്നിവയിലൂടെ 70% വരെ കിഴിവ് ഉറപ്പാക്കാം.
- ആപ്പിൾ, സാംസങ്, ഐക്യുഒ, വൺപ്ലസ് എന്നിവയിൽ 40% വരെ കിഴിവ് നേടാം.
- എച്ച് പി, സാംസങ്, ബോട്ട്, സോണി എന്നിവയ്ക്ക് 80% വരെ കിഴിവ് ഉറപ്പാക്കാം.
- വീട്ടുപകരണങ്ങൾ: എൽജി, സാംസങ്, ഹെയർ, ഗോദ്‌റെജ് എന്നിവയ്ക്ക് 65% വരെ കിഴിവ് നേടാം. എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐയും ഉറപ്പാണ്.
- സ്മാർട്ട് ടിവികൾ: സോണി, സാംസങ്, എൽജി, ഷവോമി എന്നിവയ്ക്ക് 65% വരെ കിഴിവ് ഉറപ്പാക്കാം. കൂപ്പൺ ഡിസ്കൗണ്ടുകൾ, നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും ലഭിക്കും.
- വീട്, അടുക്കള, ഔട്ട്‌ഡോർ: അക്വാഗാർഡ്, ടൈറ്റാൻ, നിൽകമൽ, ഹിന്ദ്‌വെയർ എന്നിവയ്ക്ക് 80% വരെ കിഴിവ്.
ഇനി സ്ഥിര നിക്ഷേപം വേണ്ട, 25,000 രൂപ നിക്ഷേപിച്ച് 6.78 ലക്ഷം നേടാം, ഇതാണ് മികച്ച നിക്ഷേപ പദ്ധതി
- ഫാഷൻ: ക്രോക്‌സ്, ലോറിയൽ, ടൈറ്റാൻ, ലിബാസ് എന്നിവയിൽ 50-80% കിഴിവ് നേടും.
- ദൈനംദിന അവശ്യവസ്തുക്കൾ: ഭക്ഷണം, ശിശു സംരക്ഷണം, വൃത്തിയാക്കൽ, ആരോഗ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 70% വരെ കിഴിവ് ലഭിക്കും.
- യാത്ര: പേയ്‌മെന്റ് ഗേറ്റ്‌വേ ഫീസില്ലാതെ ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, ബസ് ബുക്കിംഗുകൾ എന്നിവയിൽ 65% വരെ കിഴിവ്.
- എക്കോ ഡിവൈസുകൾ: എക്കോ, ഫയർ ടിവി, കിൻഡിൽ എന്നിവയിൽ 50% വരെ കിഴിവ് നേടാം.
നിങ്ങളൊരു പ്രൈം അംഗമാണെങ്കിൽ നേരത്തെ തന്നെ ഓഫർ സ്വന്തമാക്കാം. സ്മാർട്ട് ഫോൺ മുതൽ എല്ലാ ഉൽപ്പന്നങ്ങൾക്കും വമ്പൻ ഡീൽ നേടാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications