കൊച്ചി; ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഉടൻ. വമ്പൻ ഓഫറുകളാണ് ഇക്കുറിയും ഉപഭോക്താക്കൾക്കായി ആമസോൺ ഒരുക്കിയിരിക്കുന്നത്.
ഒക്ടോബർ ആറിനാകും ഫെസ്റ്റിൽ ഓഫർ തിയതികൾ ആമസോൺ പ്രഖ്യാപിക്കുക. എന്നാൽ പതിവുപോലെ ഫെസ്റ്റിവൽ വിൽപ്പന എല്ലാ പ്രൈം ഉപഭോക്താക്കൾക്കും ഒരു ദിവസം നേരത്തെ ആരംഭിക്കും.
നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകളും സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക്‌സ്, ആക്‌സസറികൾ എന്നിവയിൽ എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ടാകുമെന്ന് ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്.എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ ഇഎംഐ വഴിയോ വാങ്ങുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും.

ഹോം ആൻഡ് കിച്ചൻ വിഭാഗത്തിൽ 60 ശതമാനം വരെ ഇളവ്, വസ്ത്രങ്ങൾക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങൾക്ക് 50 ശതമാനം വരെ ഇളവ്, ഇലക്ട്രോണിക്സ് അനുബന്ധ ഉത്പന്നങ്ങൾക്ക് 70 ശതമാനം കിഴിവ് എന്നിവ ലഭിക്കും.
ടിവി ഉൾപ്പെടെയുള്ള വലിയ വീട്ടുപകരണങ്ങൾ ഉൽപന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവുണ്ടാകും. എക്സ്റ്റെൻഡഡ് വാറന്റി, നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ഈ വിഭാഗത്തിൽ നൽകും. പഴയ സാധനങ്ങൾ എക്സ്ചേഞ്ച് ചെയത് വാങ്ങുന്നതിന് 13,5000 രൂപ വരെയാണ് കിഴിവ് നൽകുന്നത്.
പുസ്‌തകങ്ങൾ, കളിപ്പാട്ടങ്ങൾ, ഗെയിമിംഗ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 70 ശതമാനം വരെ കിഴിവുണ്ട്. എല്ലാ വസ്ത്രങ്ങൾക്കും നോ കോസ്റ്റ് ഇഎംഐയും 80 ശതമാനം വരെ കിഴിവ് നൽകും. ആമസോണിന്റെ സ്വന്തം എക്കോ സ്മാർട് സ്പീക്കറുകൾ, ഫയർ ടിവി സ്റ്റിക്കുകൾ, കിൻഡിൽ എന്നിവയ്ക്കും മികച്ച ഓഫറുകൾ നൽകുന്നുണ്ട്. സ്മാർട്ട് ഫോണുകൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത തരം ഓഫറുകളാണ് നൽകുകയെന്നാണ് ആമസോൺ വ്യക്തമാക്കിയിരിക്കുന്നത്.
വൺപ്ലസ്, സാംസങ്, ഷിയോമി, വിവോ, ഓപ്പോ, നോക്കിയ, ഹോണർ, ആപ്പിൾ ഐഫോൺ എന്നീ ഫോണുകളുടെ വിൽപന ഉണ്ടാകും. ലാപ്‌ടോപ്പ് ഡീലുകളിൽ ഷിയോമി നോട്ട്ബുക്ക് 14, എംഐ നോട്ട്ബുക്ക് 14 ഹൊറൈസൺ പതിപ്പ്, മൈക്രോസോഫ്റ്റ് സർഫേസ് ഉപകരണങ്ങൾ എന്നിവയും അതിലേറെയും ഓഫറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആമസോൺ പേ വാലറ്റ് ഉപഭോക്താക്ൾക്ക് പ്രതിദിനം 500 രൂപ വരെ പാരിതോഷികവും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications