മുംബൈ: ക്രിസ്തുമസ്, പുതുവര്‍ഷ സെയിലിന് ശേഷം ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത് ഇ-കൊമേഴ്സ് മേഖലയിലെ റിപ്പബ്ലിക് ദിന വില്പനയ്ക്കായാണ്. വിപണിയിലെ വമ്പന്മാരായ ആമസോണില്‍ ജനുവരി 20 മുതല്‍ ആണ് 'ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍' തുടങ്ങുന്നത്.
റിപ്പബ്ലിക് ദിന വില്പന എന്നാണ് പറയുന്നത് എങ്കിലും ജനുവരി 20 ന് തുടങ്ങുന്ന വില്പന ജനുവരി 23 ന് അര്‍ദ്ധരാത്രി 11:59 ന് അവസാനിക്കും. പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 19 ന് അര്‍ദ്ധരാത്രി തന്നെ വില്പന തുടങ്ങുന്നും ഉണ്ട്. എന്തൊക്കെയാണ് ഇത്തവണത്തെ ഓഫറുകള്‍ എന്ന് നോക്കാം...
ഒരുപാട് ഓഫറുകള്‍
എന്തൊക്കെ ആയിരിക്കും ഗ്രേറ്റ് റിപ്പബ്ലിക് ദിനെ സിയിലില് ഉണ്ടാവുക എന്നതിന്റെ സൂചനകള്‍ കമ്പനി തന്നെ പുറത്ത് വിട്ടിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ഫാഷന്‍ ആന്റ് ബ്യൂട്ടി, ഹോം ആന്റ് കിച്ചണ്‍ അപ്ലയന്‍സ്, ടിവി തുടങ്ങി ഒരുപാട് സെഗ്മെന്റുകളില്‍ ആകര്‍ഷകങ്ങളായ ഓഫറുകള്‍ ഉണ്ടാകും.
ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടുകള്‍
പൊതുവേ ഉള്ള ഓഫറുകള്‍ കൂടാതെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിനും ക്രെഡിറ്റ് ഇഎംഐയ്ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ഉണ്ടാകും. ബജാജ് ഫിന്‍സെര്‍വ് ഇഎംഐ കാര്‍ഡ്, ആമസോണ്‍ പേ ഐസിഐസിഐ കാര്‍ഡ്, ആമസോണ്‍ പേ ലേറ്റര്‍ തുടങ്ങിയവയില്‍ നോ കോസ്റ്റ് ഇഎംഐയും ലഭ്യമായിരിക്കും.
സ്മാര്‍ട്ട് ഫോണുകളില്‍
സ്മാര്‍ട്ട് ഫോണുകളുടേയും ആക്സസറികളുടേയും വില്പനയില് നാല്പത് ശതമാനം വരെ ഓഫറുകള്‍ ഉണ്ടാകും എന്നാണ് പറയുന്നത്. എക്സ്ചേഞ്ച് ഓഫറുകളും ഉണ്ട്. ഇത് കൂടാതെ സാംസങ്, ഷവോമി തുടങ്ങിയവയുടെ പുത്തന്‍ മോഡലുകളുടെ ലോഞ്ചിങും ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ഉണ്ടാകും.
വണ്‍ പ്ലസ്
വന്‍ ഓഫറുകളാണ് വണ്‍ പ്ലസ് ഫോണുകള്‍ക്ക് ഇത്തവണ. വണ്‍ പ്ലസ് 8ടി അമസോണ്‍ കൂപ്പണ്‍ വഴി 40,499 രൂപയ്ക്ക് വരെ ലഭ്യമാകും. 18 മാസത്തെ നോ കോസ്റ്റ് ഇഎംഐ പദ്ധതികളും ഉണ്ട്. പ്രതിദിനം 99 രൂപ ഇംഐ നിരക്കില്‍ വണ്‍ പ്ലസ് 8 പ്രോയും ലഭ്യമാകും. വണ്‍ പ്ലസ് നോര്‍ഡ് 29,999 രൂപ മുതല്‍ ആയിരിക്കും ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ വില്‍ക്കുക.
ഷവോമി
രണ്ട് ഫോണുകളാണ് ഷവോമി അടുത്തിടെ ലോഞ്ച് ചെയ്തത്- റെഡ്മി 9 പവറും എംഐ 10ഐയും. അഡീഷണല്‍ ബാങ്ക് ഓഫറുകളുമായി ഈ രണ്ട് മോഡലുകളും ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ ലഭ്യമാകും. നോട്ട്9 സീരീസ് ഫോണുകള്‍ 10,999 രൂപ മുതല്‍ ലഭ്യമാകും.
സാംസങ്
രണ്ട് പുതിയ മോഡലുകളുടെ ലോഞ്ചിങ് കൂടി ഈ വില്പന കാലത്ത് നടക്കും. സാംസങ് എംഒ2, സാംസങ് ഗാലക്സി എസ്21 എന്നിവയുടെ ലോഞ്ചിങ് ആണ് നടക്കുക. ഗാലക്സ,ി എം51 ന് എണ്ണായിരം രൂപയുടെ ലിമിറ്റഡ് ടൈം ഡിസ്കൗണ്ടും ആറ് മാസത്തെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. സാംസങ് എം31, 6ജിബിയ്ക്ക് ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും കുറഞ്ഞ വിലയായിരിക്കും ഇത്തവണ ഉണ്ടാവുക (14,999)
ഐ ഫോണ്‍ 12 മിനി
ഐഫോണിനും ഗംഭീര ഓഫറുണ്ടാകും. ഐഫോണ്‍ 12 മിനിയ്ക്കാണ് ഇത്തവണ മികച്ച ഓഫര്‍ എന്നാണ് വിവരം. വിലക്കുറവില്‍ തന്നെ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും.
വിവോ, ഒപ്പോ സ്മാര്‍ട്ട് ഫോണുകളും വിലക്കുറവില്‍ തന്നെ ഈ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ സ്വന്തമാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
