മുംബൈ: ഇന്ത്യയില്‍ മിനി ടിവി അവതരിപ്പിച്ച് ആമസോണ്‍. പ്രൈമില്‍ നിന്നും വ്യത്യസ്തമായി എല്ലവര്‍ക്കും സൗജന്യമായി വീഡിയോ കണ്ട് ആസ്വദിക്കാമെന്ന പ്രത്യേകതയാണ് മിനി ടിവിക്കുള്ളത്. ആമസോണ്‍ ഇന്ത്യയിലാണ് ആദ്യമായി സൗജന്യ സ്ട്രീമിംഗ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ആമസോണ്‍ ഡോട്ട് ഇന്‍ എന്ന ഷോപ്പിംഗ് ആപ്പിലൂടെയാണ് വെബ്സീരീസ് ഉള്‍പ്പടെയുള്ള വീഡിയോകള്‍ കാണാന്‍ സാധിക്കുക. വീഡിയോയ്ക്കിടെ യൂട്യൂപിലേത് പോലെ പരസ്യങ്ങളും കാണും.

ആമസോണ്‍ വീഡിയോ പ്ലാറ്റ്ഫോമായ പ്രൈം വീഡിയോയ്ക്ക് പുറമെയാണ് പുതിയ സേവനം കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സേവനം പൂര്‍ണമായും സൗജന്യമാണെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് മിനി ടിവി ലഭ്യമാക്കിയിരിക്കുന്നത്. ഐഒഎസ് ആപ്പിലും മൊബൈല്‍ വെബ്ബലും ഈ സേവനം പിന്നീട് അവതരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രമുഖ താരങ്ങളുടെ വെബ്സീരീസ്, ഹാസ്യ പരിപാടികള്‍, ടെക് ന്യൂസ്, ഫുഡ്, സൗന്ദര്യം, ഫാഷന്‍ തുടങ്ങിയ എല്ലാ വിഷയങ്ങളിലുള്ള പരിപാടിയും മിനി ടിവിയില്‍ ഉള്‍പ്പെടുത്തും. ഇംഗ്ലീഷിലും ഒമ്പത് ഇന്ത്യന്‍ ഭാഷകളിലും മിനി ടിവി നിവിലില് വഭ്യമാകുമെന്ന് കമ്പനി അറിയിക്കുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications