ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ തങ്ങളുടെ ധനകാര്യ സേവന വിഭാഗമായ ആമസോണ്‍ പേയിലൂടെ, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സൗകര്യമൊരുക്കുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ കുറഞ്ഞത് അഞ്ച് രൂപവരെയുള്ള തുകയ്ക്കാണ് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുക. ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപ സവിശേഷതയെ 'ഗോള്‍ഡ് വോള്‍ട്ട്' എന്നാണ് വിളിക്കുന്നത്.
ഈ ഓഫറുമായി ബന്ധപ്പെട്ട് ആമസോണ്‍ പേ, സേഫ്ഗോള്‍ഡുമായുള്ള പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 995 പരിശുദ്ധിയുടെ (99.5% ശുദ്ധമായ) 24 കാരറ്റ് സ്വര്‍ണം സേഫ്ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറിലൂടെ, ആമസോണ്‍ ഉപയോക്താക്കള്‍ക്ക് മത്സര വിലനിര്ണയത്തോടെയും സുരക്ഷയ്ക്കായി ഒരു ലോക്കര്‍ വാടകയ്ക്കെടുക്കുന്നതില്‍ ഒരു ബുദ്ധിമുട്ടും കൂടാതെയും ഏത് സമയത്തും സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സാധിക്കുന്നതാണ്.

പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ, മൊബിക്വിക്, ആക്സിസ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഫ്രീചാര്‍ജ് എന്നിവയുള്‍പ്പടെ മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളും അവരുടെ ഡിജിറ്റല്‍ സ്വര്‍ണ ഓഫറുകള്‍ വര്‍ധിപ്പിക്കുകയാണ്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയുള്‍പ്പടെ ഈ പ്ലാറ്റ്ഫോമുകളില്‍ ഭൂരിഭാഗം പേരും 1 രൂപ വരെയുള്ള കുറഞ്ഞ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു.
2017 -ലാണ് പേടിഎം, ഫോണ്‍ പേ എന്നിവര്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ ഡിജിറ്റല്‍ സ്വര്‍ണ ഓഫറുകള്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ പേ ആവട്ടെ കഴിഞ്ഞ ഏപ്രിലോടെ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ സ്വര്‍ണം അവതരിപ്പിക്കുകയും ചെയ്തു. ഗുരുഗ്രാം ആസ്ഥാനമായുള്ള മൊബിക്വിക് 2018 -ലും ഓഫര്‍ അവതരിപ്പിച്ചു. ചൈനീസ് ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ ,ഷവോമി തങ്ങളുടെ പേയ്മെന്റ് പ്ലാറ്റ്ഫോമായ മിപേയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഡിജിറ്റല്‍ സ്വര്‍ണ വില്‍പ്പന ആരംഭിച്ചു.
ലോക്ക്ഡൗണ്‍ കാലയളവില്‍ ഉപയോക്താക്കള്‍ക്ക് ജ്വല്ലറികളില്‍ നേരിട്ട് ചെന്ന് സ്വര്‍ണം വാങ്ങാന്‍ കഴിയാത്തതിനാല്‍, ഈ സാഹചര്യം ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനങ്ങള്‍ മുതലെടുക്കുകയും പ്ലാറ്റ്ഫോമിലെ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഡിജറ്റല്‍ സ്വര്‍ണ ഓഫറുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഏപ്രില്‍ മാസത്തെ അക്ഷയ തൃതീയയുടെ അവസരത്തില്‍ നോയിഡ ആസ്ഥാനമായുള്ള പേടിഎം 37 കിലോഗ്രാം ഡിജിറ്റല്‍ സ്വര്‍ണം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ വിറ്റതായി പറയുന്നു. ഉത്സവ സീസണോട് അനുബന്ധിച്ച് ഈ വര്‍ഷം 100 കിലോ സ്വര്‍ണം ഡിജിറ്റലായി വിറ്റതായി ബെംഗളൂരു ആസ്ഥാനമായുള്ള ഫോണ്‍പേയും അവകാശപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
