രജിസ്റ്റർ ചെയ്ത വ്യാപാരികളുടെ എണ്ണം അഞ്ച് മില്യൺ കടന്നു: പുതിയ ആപ്പുമായി ആമസോൺ പേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ആമസോൺ പേയ്ക്ക് വ്യാപാരികളിൽ വൻതോതിൽ പ്രചാരം ലഭിച്ചതായി ആമസോൺ. അഞ്ച് ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വ്യാപാരികളാണ് ആപ്പിന്റെ ഉപയോക്താക്കളായുള്ളത്. അതേ സമയം ഇടത്തരം പേയ്‌മെന്റ് ആവശ്യങ്ങൾക്കായി 'ആമസോൺ പേ ഫോർ ബിസിനസ്' എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കുമെന്നും ആമസോൺ ഇന്ത്യയുടെ ഫിൻടെക് വിഭാഗമായ ആമസോൺ പേ ശനിയാഴ്ച അറിയിച്ചു. ഇവരിൽ പലരും പണമായി സാമ്പത്തിക ഇടപാട് നടത്തുന്നവരായിരുന്നു. എന്നാൽ ഇപ്പോൾ നിരവധി കസ്റ്റമർമാർ ആമസോൺ പേയുടെ ക്യൂ ആർ കോഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നത്.

 

മക്‌ഡൊണാള്‍ഡ്‌സിന് ഇനി പുതിയ മുഖം; ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി രശ്മിക മന്ദാന

ബിസിനസ് ആപ്ലിക്കേഷനായുള്ള ആമസോൺ പേ നിലവിൽ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. മാത്രമല്ല അപ്ലിക്കേഷനിൽ ഒരു ക്യു ആർ കോഡ് ആരംഭിച്ച് ബിസിനസ് ഉടമകൾക്ക് സ്വയം രജിസ്റ്റർ ചെയ്യാനും ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ ആമസോൺ പേയിൽ സൌകര്യമുണ്ട്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള യുപിഐ അടിസ്ഥാനമാക്കിയാണ് ആമസോൺ പേ പ്രവർത്തിക്കുന്നത്. ആപ്പ് ഉപയോക്താക്കൾക്ക് ആമസോൺ ക്യുആർ കോഡ് സ്കാൻ ചെയ്തും യുപിഐ വഴിയും ബിസിനസിനായി പണം കൈമാറ്റം നടത്താം.

  രജിസ്റ്റർ ചെയ്ത വ്യാപാരികളുടെ എണ്ണം അഞ്ച് മില്യൺ കടന്നു: പുതിയ ആപ്പുമായി ആമസോൺ പേ

"ആമസോൺ പേ ഫോർ ബിസിനസ് ആപ്ലിക്കേഷൻ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കകയും മിനിറ്റുകൾക്കുള്ളിൽ വ്യാപാരികളെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലേക്ക് ആകർഷിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് യുപിഐ എന്ന കാര്യത്തിൽ സംശയമില്ല. ഭാവിയിൽ ഇതുമായി ചേർന്ന് പ്രവർത്തിക്കാൻ ആമസോൺ പേയ്ക്ക് കഴിയുമെന്നും "ആമസോൺ പേ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മഹേന്ദ്ര നെരൂക്കർ പറഞ്ഞു.

Read more about: upi india
English summary

Amazon Pay scores 5 million merchants, launches new app

Amazon Pay scores 5 million merchants, launches new app
Story first published: Sunday, April 18, 2021, 17:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X