കളി മാറുന്നു; നെറ്റ്ഫ്‌ളിക്‌സിനും ഡിസ്‌നിക്കും ആമസോണിന്റെ പുതിയ 'ചെക്ക്'!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഷിങ്ടണ്‍: മുന്നോട്ടുള്ള ലോകം വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടേതാണ്. ഇക്കാര്യം ആമസോണിന് നന്നായി അറിയാം. അതുകൊണ്ടാണ് വിശ്വവിഖ്യാതമായ എംജിഎം സ്റ്റുഡിയോസിനെ വാങ്ങാന്‍ ആമസോണ്‍ ഒരുങ്ങുന്നത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍, ജയിംസ് ബോണ്ട് അടക്കമുള്ള പ്രമുഖ സിനിമകളുടെ അവകാശം ആമസോണിന് കിട്ടും. 8.45 ബില്യണ്‍ ഡോളറിന്റേതാണ് കരാര്‍. എംജിഎം സ്റ്റുഡിയോസിനെ ആമസോണ്‍ സ്വന്തമാക്കുന്ന കാര്യം ബുധനാഴ്ച്ച നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് ജെഫ് ബെസോസ് പ്രഖ്യാപിച്ചത്. എംജിഎം സ്റ്റുഡിയോസിന്റെ വിപണി മൂല്യത്തെക്കാളും 37 മടങ്ങ് അധികം തുകയ്ക്കാണ് ആമസോണിന്റെ ഏറ്റെടുക്കല്‍.

 
കളി മാറുന്നു; നെറ്റ്ഫ്‌ളിക്‌സിനും ഡിസ്‌നിക്കും ആമസോണിന്റെ പുതിയ 'ചെക്ക്'!

ഏകദേശം 4,000 സിനിമകളും 17,000 ടെലിവിഷന്‍ ഷോകളും എംജിഎമിന്റെ പക്കലുണ്ട്. ഒടിടി ലോകത്ത് നെറ്റ്ഫ്‌ളിക്‌സും ഡിസ്‌നി പ്ലസുമായുള്ള മത്സരം മുറുകവെ പുതിയ ശേഖരം ആമസോണ്‍ പ്രൈമിന് മുതല്‍ക്കൂട്ടാവുമെന്ന കാര്യമുറപ്പ്. നിലവില്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി എംജിഎമിന്റെ സിനിമകളും ടിവി ഷോകളും ചിതറി കിടക്കുകയാണ്. ഇവയെല്ലാം തങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരുന്നത് ആമസോണ്‍ പ്രൈമിന് മത്സരത്തില്‍ മേല്‍ക്കൈ സമ്മാനിക്കും. ടോം ആന്‍ഡ് ജെറി, ഫാര്‍ഗോ, വൈക്കിങ്‌സ്, ഷാര്‍ക്ക് ടാങ്ക് പോലുള്ള പ്രശസ്ത ടിവി സീരീസുകള്‍ പ്രൈം വീഡിയോയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ആമസോണ്‍.

 

നെഫ്റ്റ്ഫ്‌ളിക്‌സ്, വാള്‍ട്ട് ഡിസ്‌നി എന്നിവര്‍ക്ക് പുറമെ എച്ച്ബിഓയും ആപ്പിളും ഒടിടി രംഗത്തു സജീവമാകാനുള്ള തയ്യാറെടുപ്പ് നടത്തുന്നുണ്ട്. നേരത്തെ, മത്സരം കണക്കിലെടുത്ത് അമേരിക്കയിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗുമായി ആമസോണ്‍ ധാരണയിലെത്തിയിരുന്നു. പ്രതിവര്‍ഷം 1 ബില്യണ്‍ ഡോളറാണ് എന്‍എഫ്എല്‍ മത്സരങ്ങള്‍ പ്രൈം വീഡിയോയില്‍ തത്സമയം കാണിക്കാന്‍ ആമസോണ്‍ മുടക്കുന്നത്. പറഞ്ഞുവരുമ്പോള്‍ ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഏറ്റെടുക്കലാണ് എംജിഎം സ്റ്റുഡിയോസുമായുള്ളത്. ആദ്യത്തേത് 13.7 ബില്യണ്‍ ഡോളറിന് ഹോള്‍ ഫൂഡ്‌സ് മാര്‍ക്കറ്റിനെ വാങ്ങിയതാണ്. 2017 -ലാണ് ഈ സംഭവം.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് വില്‍പ്പന നടപടികള്‍ എംജിഎം ആരംഭിച്ചത്. ഇക്കാലത്ത് 5.5 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ ആസ്തി. എന്തായാലും എംജിഎം ഏറ്റെടുക്കലും ഏപ്രില്‍ പാദത്തിലെ മികച്ച സാമ്പത്തിക ഫലവും മുന്‍നിര്‍ത്തി 0.3 ശതമാനം നേട്ടത്തിലാണ് ആമസോണ്‍ ഓഹരികള്‍ ഇന്നലെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ജൂലായ് 5 -ന് ആമസോണിന്റെ പുതിയ സിഇഓയായി ആന്‍ഡി ജാസി കടന്നവരുമെന്നും വാര്‍ഷിക സമ്മേളനത്തില്‍ ജെഫ് ബെസോസ് അറിയിച്ചിട്ടുണ്ട്.

Read more about: amazon
English summary

Amazon To Acquire MGM Studios For 8.9 Billion USD; What It Means To Netflix And Disney Plus

Amazon To Acquire MGM Studios For 8.9 Billion USD; What It Means To Netflix And Disney Plus. Read in Malayalam.
Story first published: Thursday, May 27, 2021, 13:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X