ഇ-കൊമേഴ്സ് ഭീമന് ആമസോണ്‍ മറ്റൊരു പിരിച്ചുവിടല്‍ റൗണ്ടിന് തയ്യാറെടുക്കുന്നു. ഏകദേശം 14,000 കോര്‍പറേറ്റ് തസ്തികകള്‍ ഒഴിവാക്കാനാണ് പദ്ധതി. 2025 ഒക്ടോബറില്‍ 14,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ ആസൂത്രിത തൊഴില്‍ വെട്ടിക്കുറയ്ക്കല്‍. ഇതോടെ തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം 30,000 ആകും. തീരുമാനം ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്), റീട്ടെയ്ല്‍ പ്രവര്‍ത്തനങ്ങള്‍, പ്രൈം വീഡിയോ, പീപ്പിള്‍ എക്സ്പീരിയന്‍സ് ആന്റ് ടെക്നോളജി (പിഎക്സ്ടി) വിഭാഗങ്ങളെ ബാധിക്കും.

പിരിച്ചുവിടല്‍ എഐ കാരണമല്ലെന്ന് സിഇഒ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് (എഐ) കാരണമല്ല പിരിച്ചുവിടലെന്ന് സിഇഒ ആന്‍ഡി ജാസി വ്യക്തമാക്കി. നടപടിയ്ക്ക് പുറകില്‍ സാമ്പത്തിക ഉദ്ദേശ്യമോ എഐ സ്വാധീനമോ അല്ല, മറിച്ച് അമിതമായ ഉദ്യോഗസ്ഥകൂട്ടവും സംഘടനകളുമാണ്. എഐ 'ഇന്റര്‍നെറ്റിന് ശേഷം കണ്ട ഏറ്റവും പരിവര്‍ത്തനാത്മക സാങ്കേതികവിദ്യ'യാണെന്ന് ഒക്ടോബറിലെ ഒരു മെമ്മോയില്‍ കമ്പനി പറഞ്ഞിരുന്നു. നവീകരണത്തിനും സംഘടനാ മാറ്റങ്ങള്‍ക്കും അത് കാരണമാകുന്നുവെന്നും മെമ്മോ സൂചിപ്പിച്ചു. എന്നാല്‍ നിലവിലെ പിരിച്ചുവിടലിന്റെ ലക്ഷ്യം സ്റ്റാര്‍ട്ടപ്പ് പോലുള്ള ചടുലത പുന:സ്ഥാപിക്കലാണെന്ന് കമ്പനി അറിയിക്കുന്നു.
പിരിച്ചുവിടല്‍ കമ്പനി ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുന്നതിനിടെ
"കമ്പനി നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങള്‍ എന്തിനാണ് റോളുകള്‍ കുറയ്ക്കുന്നതെന്ന് ചിലര്‍ ചോദിച്ചേക്കാം. മത്സരക്ഷമത നിലനിര്‍ത്തുന്നതിന് എന്നാണ് ഉത്തരം," ആമസോണ്‍ പിഎക്സ്ടി, സീനിയര്‍ വൈസ് പ്രസിഡന്റ് ബെത്ത് ഗാലെറ്റി പറഞ്ഞു. ഒക്ടോബറില്‍ പുതിയ തൊഴില്‍ നേടുന്നതിന് ജീവനക്കാര്‍ക്ക് 90 ദിവസം സമയം നല്‍കിയിരുന്നു. സമാന ആനുകൂല്യങ്ങള്‍ പുതിയ റൗണ്ടിലും നടപ്പിലാക്കും. കൂടാതെ ശമ്പളം, ഔട്ട്പ്ലേസ്മെന്റ് സേവനങ്ങള്‍, വിപുലീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയും നല്‍കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
