10 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്ന് ആമസോൺ സ്ഥാപകൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുകിട, ഇടത്തരം ബിസിനസുകൾ സാങ്കേതികവത്ക്കരിക്കുന്നതിന് ആമസോൺ ഡോട്ട് കോം ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുകയും 2025 ഓടെ 10 ബില്യൺ ഡോളർ വിലമതിക്കുന്ന ഇന്ത്യൻ നിർമ്മിത സാധനങ്ങൾ കയറ്റുമതി ചെയ്യുമെന്നും ഇന്ത്യയിൽ സന്ദർശനത്തിന് എത്തിയ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യൻ സെഞ്ച്വറിയാകുമെന്നാണ തനിക്ക് തോന്നുന്നതെന്നും ന്യൂഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

 

ബെസോസിന്റെ സന്ദർശനം ചെറുകിട ബിസിനസ്സ് ഉടമകളിൽ നിന്നുള്ള പ്രതിഷേധത്തിന് കാരണമായി.ജെഫ് ബെസോസിന്റെ വരവിന് മുന്നോടിയായി കോമ്പറ്റീഷന്‍ കമ്മീഷന്‍ഓഫ് ഇന്ത്യ ആമസോണിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊള്ളലാഭം കൊയ്യാന്‍ ചെറുകിടക്കാര്‍ക്ക് നേരെ കമ്പനി ശ്രമം നടത്തിയെന്നാണ് ആരോപണം. ഇന്നലെയാണ് ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനും എതിരെ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്. ജെഫ് ബെസോസിന്റെ വരവിനെതിരെ ചെറുകിട വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

വിവാഹമോചനത്തിലൂടെയും കോടീശ്വരിയാകാം!! ഡിവോഴ്സ് വാങ്ങി ലോകത്തിലെ ഏറ്റവും ധനികയായി മാറിയ വനിതവിവാഹമോചനത്തിലൂടെയും കോടീശ്വരിയാകാം!! ഡിവോഴ്സ് വാങ്ങി ലോകത്തിലെ ഏറ്റവും ധനികയായി മാറിയ വനിത

10 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്ന് ആമസോൺ സ്ഥാപകൻ

ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി ആമസോൺ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ പരിപാടിക്കാണ് ബെസോസ് ഇന്ത്യയിലെത്തിയത്. ഇന്ന് ദില്ലിയിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പ്രധാന നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രഥമദൃഷ്ട്യാ വിപണിയില്‍ അനാരോഗ്യകരമായ മത്സരമുണ്ടെന്നാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍. വിഷയത്തില്‍ അറുപതു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്വേഷണ സമിതിയോട് സിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച അന്വേഷണങ്ങളോട് പൂര്‍ണമായി സഹകരിക്കുമെന്ന് ആമസോണ്‍ അറിയിച്ചിട്ടുണ്ട്. ആമസോണിന് എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിശദമായ അന്വേഷണത്തില്‍ ഇക്കാര്യം തെളിയുമെന്ന് ആമസോണ്‍ വക്താവ് പ്രതികരിച്ചു.

ആമസോണിൽ കിടിലൻ ക്യാഷ്ബാക്ക് ഓഫർആമസോണിൽ കിടിലൻ ക്യാഷ്ബാക്ക് ഓഫർ

English summary

10 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്ന് ആമസോൺ സ്ഥാപകൻ

Amazon will invest $1 billion in digitizing small- and medium-businesses in India and expects to export $10 billion worth of India-made goods by 2025. Read in malayalam.
Story first published: Wednesday, January 15, 2020, 16:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X