കൊറോണ വൈറസ് വ്യാപനം തുടരുന്നതിനാൽ സാധനങ്ങൾ വാങ്ങുന്നതിനും മറ്റും ആളുകൾ ഓൺലൈൻ വെബ്സൈറ്റുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. അതിനാൽ അമേരിക്കയിൽ ഒരു ലക്ഷം വെയർഹൌസ്, ഡെലിവറി തൊഴിലാളികളെ നിയമിക്കുമെന്ന് ആമസോൺ.കോം തിങ്കളാഴ്ച അറിയിച്ചു. ഉൽപ്പന്ന ക്ഷാമം ഭയന്ന് ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനാൽ കടകളിലും ഓൺലൈൻ സ്റ്റോറുകളിലും സ്റ്റോക്കുകൾ നിറയ്ക്കുന്ന തിരക്കിലാണ്. ഇൻ-സ്റ്റോർ ജോലികൾ അല്ലെങ്കിൽ ഡെലിവറി ജീവനക്കാർക്കാണ് ഇതോടെ ഡിമാൻഡ് കൂടിയിരിക്കുന്നത്.
ജോലിക്കാരെ ആവശ്യം
ആമസോണിനെപ്പോലെ, യുഎസ് സൂപ്പർമാർക്കറ്റ് ശൃംഖലകളായ ആൽബർട്ട്സൺസ്, ക്രോഗർ, റാലീസ് എന്നിവർ തിരക്കേറിയ വിഭാഗങ്ങളിലേയ്ക്ക് പുതിയ ജോലിക്കാരെ തേടിക്കൊണ്ടിരിക്കുകയാണ്. ഓൺലൈൻ ഓർഡറുകൾ എത്തിച്ചു നൽകുന്നതിനും മറ്റുമാണ് കൂടുതൽ പേരെ നിയമിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധി മാറുന്നതു വരെ ജോലി ചെയ്യാൻ ആവശ്യമായ താത്ക്കാലിക ജീവനക്കാരെയാണ് കമ്പനികൾ തേടുന്നത്.
ഡെലിവറികൾ വൈകുന്നു
വാണിജ്യ പ്രവർത്തനങ്ങൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ട്രക്കിംഗ്, എയർ ഡെലിവറികൾ ഇപ്പോഴും തുടരുകയാണെന്ന് പ്രധാന ഷിപ്പിംഗ് കമ്പനിയായ യുണൈറ്റഡ് പാർസൽ സർവീസ് പറയുന്നു. ആഗോളതലത്തിൽ 7,100 ലധികം മരണങ്ങൾക്ക് കാരണമായതും ആളുകളെ വൻതോതിൽ വീടിനുള്ളിൽ തന്നെ അടച്ചിരിക്കാൻ പ്രേരിപ്പിക്കുന്നതുമായി കൊറോണ വൈറസ് കാരണം ആമസോണിലും പോലും സാധനങ്ങൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ചില ഓർഡറുകളുടെ ഡെലിവറികൾക്ക് പതിവിലും കൂടുതൽ സമയമെടുക്കുന്നതായും പരാതികളുയർന്നിട്ടുണ്ട്.
പുതിയ നിയമനം
ആമസോണിലോ ജീവനക്കാരുടെ എണ്ണത്തിൽ കാലാനുസൃതമായി ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. അടുത്തിടെയുള്ള അവധിക്കാല പാദത്തിൽ 798,000 പേരാണ് ഉണ്ടായിരുന്നത്. പാർട്ട് ടൈം തൊഴിലാളികൾ ഉൾപ്പെടെയുള്ള കണക്കാണിത്. ഇപ്പോൾ ഒരു ലക്ഷം പേരെ കൂടിയാണ് പുതുതായി നിയമിക്കുന്നത്. ഇനി എത്ര പേരെ നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പുതിയ ജീവനക്കാരെ ആകർഷിക്കാൻ, ആമസോൺ ഏപ്രിൽ മുതൽ യുഎസ് തൊഴിലാളികളുടെ വേതനത്തിൽ മണിക്കൂറിന് 15 ഡോളറിനൊപ്പം 2 ഡോളർ കൂടി അധികമായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും മണിക്കൂർ ജീവനക്കാർക്ക് അധിക വേതനമായി 350 മില്യൺ ഡോളറിലധികം ചെലവ് പ്രതീക്ഷിക്കുന്നതായി ആമസോൺ പറഞ്ഞു.
സർക്കാർ നിയന്ത്രണം
അതേസമയം, സാധനങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്ക് അഭിമുഖീകരിക്കുന്ന മറ്റ് ചില്ലറ വ്യാപാരികളും ജോലിക്കാരെ തേടുകയാണ്. എന്നാൽ വരും ദിവസങ്ങളിൽ പുതിയ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് ഡെലിവറി പ്രവർത്തനങ്ങളിൽ എന്തെങ്കിലും പ്രത്യാഘാതമുണ്ടാകുമോ എന്ന് വ്യക്തമല്ല. തിങ്കളാഴ്ച സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ, "പലചരക്ക് സാധനങ്ങൾ, ഭക്ഷണ സാധനങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ നേരിട്ട് താമസസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ ബിസിനസുകൾ പോലുള്ള അവശ്യ ആവശ്യങ്ങൾ ഒഴികെ ആളുകൾ വീട്ടിൽ തന്നെ തുടരണമെന്ന് അധികൃതർ അറിയിച്ചിരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications