ചിലവ് ചുരുക്കി ലാഭം കൊയ്യാൻ 14,000ത്തോളം മാനേജ്മെൻ്റ് ജീവനക്കാരെ വെട്ടിക്കുറക്കാനൊരുങ്ങി ആമസോൺ

ആമസോണിൽ ജോലി കിട്ടിയാൽ ലക്ഷങ്ങൾ സമ്പാദിക്കാലോ? ഈ ലക്ഷങ്ങൾ സമ്പാദിക്കാൻ ജോലി വേണ്ടേ....? 2025ൽ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കാൻ തീരുമാനിച്ച് ആമസോൺ. ആ​ഗോള തലത്തിൽ മാനേജ്മെൻ്റ് ജീവനക്കാരുടെ എണ്ണം 13% കുറയ്ക്കും. ആമസോൺ ഈ വർഷം 14,000 ജീവനക്കാരെ പിരിച്ചുവിടും. ചെലവ് ചുരുക്കി ഉയർന്ന വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ഇത്തരത്തിൽ തൊഴിലാളികളെ പിരിച്ചു വിടുന്നത്.

കമ്പനിക്ക് പ്രതിവർഷം 2.1 മുതൽ 3.6 ബില്യൺ ഡോളർ വരെ ലാഭിക്കാൻ വേണ്ടിയാണ് തൊഴിലാളികളെ ഉടനെ തന്നെ പിരിച്ചു വിടാൻ തീരുമാനിച്ചിരിക്കുന്നത്. ആമസോണിന്റെ ഈ പിരിച്ചുവിടൽ പ്രഖ്യാപനം ആഗോള തൊഴിലാളികളെ ബാധിക്കുകയും മൊത്തം ജീവനക്കാരുടെ എണ്ണം 1,05,770 ൽ നിന്ന് 91,936 ആയി കുറയ്ക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ടീമുകളെ പുനഃക്രമീകരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ മാറ്റങ്ങൾ കൊണ്ടു വരുന്നതെന്ന് ആമസോൺ പറയുന്നു.

ആമസോൺ സി.ഇ.ഒ ആൻഡി ജാസിയാണ് ഈ തൊഴിലാളികളെ പിരിച്ചു വിടൽ തീരുമാനത്തിന് നേതൃത്വം നൽകിയത്. ഇ-കൊമേഴ്‌സ് രം​ഗത്തെ ശക്തനായ ആമസോണിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും തീരുമാനങ്ങൾ ലളിതമാക്കുന്നതിനും ഈ പിരിച്ചുവിടൽ സഹായിക്കും. 2025 ന്റെ ആദ്യ പാദത്തോടെ വ്യക്തിഗത തൊഴിലാളികളുടെയും മാനേജർമാരുടെയും അനുപാതം കുറഞ്ഞത് 15% വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ജാസി തയ്യാറാക്കിയിട്ടുണ്ട്, ഇത് ഉദ്യോഗസ്ഥ മേധാവിത്വം കുറയ്ക്കുന്നതിനും പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും വഴിയൊരുക്കും.

ആമസോണിന്റെ പുനഃക്രമീകരണം അടുത്ത വർഷം ആദ്യത്തോടെ ഏകദേശം 13,834 മാനേജർ തലത്തിലുള്ള റോളുകൾ ഇല്ലാതാക്കുമെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട് പ്രവചിക്കുന്നു. ഇത് ഗണ്യമായ ചെലവ് ലാഭിക്കാൻ കാരണമാകും. അതിനാൽ ആമസോണിൻ്റെ വരുമാനം ഉയരാനുള്ള സാധ്യത കൂടുതലാണ്.

ചിലവ് ചുരുക്കി ലാഭം കൊയ്യാൻ 14,000ത്തോളം മാനേജ്മെൻ്റ് ജീവനക്കാരെ വെട്ടിക്കുറക്കാനൊരുങ്ങി ആമസോൺ

ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ, ജാസി ഈ നീക്കത്തെ ന്യായീകരിച്ചു, "നിങ്ങൾ ധാരാളം ആളുകൾക്ക് ജോലി കൊടുക്കുന്നു, ഒടുവിൽ നിങ്ങൾക്ക് ധാരാളം മിഡിൽ മാനേജർമാരുണ്ടാകും. ആ മിഡിൽ മാനേജർമാർ എല്ലാവരും എല്ലാം കാര്യത്തിനും ഇടപെടുന്നു."

ജീവനക്കാരെ കൂടുതൽ സ്വയംഭരണാധികാരത്തോടെ ശാക്തീകരിക്കുക എന്നതാണ് ഈ പിരിച്ചു വിടലിലൂടെ ഉദ്ദേശിക്കുന്നത്. അതുവഴി മാനേജ്‌മെന്റിന്റെ ഒന്നിലധികം തലങ്ങളെ ആശ്രയിക്കുന്നതിനു പകരം അവരുടെ ജോലിയുടെ ഉടമസ്ഥാവകാശം അവർക്ക് തന്നെ നൽകുക എന്നാണ് ലക്ഷ്യം. അമിതമായ പ്രീ-മീറ്റിംഗുകളുടെ കോർപ്പറേറ്റ് സംസ്കാരത്തെ ജാസി വിമർശിച്ചു.

പുതിയ നടപടികൾ അറിയാം...

ചെലവ് ചുരുക്കുക എന്നതാണ് ആമസോണിൻ്റെ പ്രധാന ലക്ഷ്യം. ഇതിൻ്റെ ഭാ​ഗമായി ഒരു "ബ്യൂറോക്രസി ടിപ്പ്‌ലൈൻ" ആമസോൺ അവതരിപ്പിച്ചു, ഇത് ജീവനക്കാർക്ക് കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാണിക്കാൻ അനുവദിക്കുന്നു. മാനേജർമാർക്ക് മറ്റു ചില കാര്യങ്ങൾ ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതായത്;

  • നേരിട്ടുള്ള റിപ്പോർട്ടുകൾ വർദ്ധിപ്പിക്കുക
  • മുതിർന്ന നിയമനങ്ങൾ പരിമിതപ്പെടുത്തുക
  • ശമ്പള ഘടനകൾ അവലോകനം ചെയ്യുക

പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ലാഭക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള ആമസോണിന്റെ ശ്രമങ്ങളുമായി ഈ മാറ്റങ്ങൾ യോജിക്കുന്നു. അതിനൊപ്പം ചില പദ്ധതികളും ആമസോൺ അവസാനിപ്പിച്ചു. അതിലൊന്നാണ് "ട്രൈ ബിഫോർ യു ബൈ" എന്ന പദ്ധതിയാണ് അവസാനിപ്പിച്ചത. മാത്രമല്ല, ഒരു റാപ്പിഡ് ബ്രിക്ക് ആൻഡ് മോർട്ടാർ ഡെലിവറി സേവനങ്ങളും കമ്പനി ഇതിനകം നിർത്തലാക്കിയിട്ടുണ്ട്.

ആമസോണിന്റെ വർക്ക് ഫോഴ്സ്

കോവിഡ് 19 കാലഘട്ടത്തിലായിരുന്നു ആമസോണിന്റെ ജീവനക്കാരുടെ എണ്ണം അതിവേഗം വികസിച്ചത്. അന്ന് 2019 ൽ 798,000ത്തോളം ജീവനക്കാരിൽ നിന്നും 2021 അവസാനിക്കുമ്പോഴേക്കും 1.6 ദശലക്ഷത്തിലധികമായി ജീവനക്കാരുടെ എണ്ണം ഉയർന്നു. എന്നിരുന്നാലും, 2022 ലും 2023 ലും 27,000 ജീവനക്കാരെയാണ് വെട്ടിക്കുറച്ചത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X