ഇ കൊമേഴ്സ് ഭീമന് ആമസോണ്‍ തങ്ങളുടെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭ തീയ്യതി പുതുക്കി നിശ്ചയിച്ചു. ് ഒക്ടോബര്‍ 3ാം തീയ്യതി മുതലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുക എന്ന് കമ്പനി അറിയിച്ചു. നേരത്തേ നി
ഇ കൊമേഴ്സ് ഭീമന് ആമസോണ്‍ തങ്ങളുടെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭ തീയ്യതി പുതുക്കി നിശ്ചയിച്ചു. ഒക്ടോബര്‍ 3ാം തീയ്യതി മുതലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുക എന്ന് കമ്പനി അറിയിച്ചു. നേരത്തേ ഒക്ടോബര്‍ 4 മുതലായിരിക്കും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുക എന്നായിരുന്നു നിശ്ചയിച്ചത്. ഒരു മാസത്തോളം ഈ പ്രത്യേക വില്‍പ്പന നീണ്ടു നില്ക്കും.

അതേ സമയം വാള് മാര്‍ട്ടിന്റെ കീഴിലുള്ള ഇ കൊമേഴ്സ് കമ്പനിയായ ഫ്ളിപ്പ് കാര്‍ട്ടും ബിഗ് ബില്യണ്‍ ഡേയ്സ് സെയിലിന്റെ തീയ്യതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 3 മുതല്‍ ഒക്ടോബര്‍ 10 വരെയായിരുന്നു നേരത്തേ ഫ്ളിപ്പ് കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സ് തീയ്യതികള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത് ഒക്ടോബര്‍ 7 മുതല്‍ 12 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണന പ്ലാറ്റ്ഫോമുകളായ ഇരു കമ്പനികളും തമ്മില്‍ കടുത്ത മത്സരമാണ് തുടരുന്നത്. ഫ്ളിപ്പ് കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയസ് 8 ദിവസത്തേക്കാണെങ്കില്‍ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒരു മാസം നീണ്ടു നില്ക്കും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്തേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒരു പ്രത്യേക വെബ് പേജ് തന്നെ ആമസോണ്‍ തയ്യാറാക്കിയിട്ടുണ്ട്.
വിവിധ മോഡല്‍ മൊബൈല്‍ ഫോണുകള്‍, ആക്സസറികള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടാബ്ലെറ്റുകള്, ലാപ്ടോപ്പുകള്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയ്ലില്‍ ലഭ്യമാകും. കൂടാതെ ആമസോണ്‍ ഉത്പന്നങ്ങളായ ഇക്കോ, ഫയര്‍ ടിവി, കിന്‍ഡില്‍ എന്നിവ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വാങ്ങിക്കുവാന്‍ സാധിക്കും.
വില കിഴിവുകള്‍ക്കും, ഓഫറുകള്‍ക്കും പുറമെ ആപ്പിള്‍, അസൂസ്, ഫോസില്‍, എച്ച്പി, ലെനോവോ, വണ്‍പ്ലസ്, സാംസങ്, സോണി, ആപ്പിള്‍, ബോട്ട്, ഷെവോമി തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്ന് ആയിരത്തിലധികം പുതിയ ഉല്‍പ്പന്നങ്ങളും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയ്ല് 2021നോട് അനുബന്ധിച്ച് ലോഞ്ച് ചെയ്യും എന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സോണിയുടെ പിഎസ്5, മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സ് ഗെയിമിംഗ് കണ്‍സോളുകള്‍ക്കും ഓഫറുകള്‍ ലഭിച്ചേക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐ ഇടപാടുകള്‍ എന്നിവ ഉപയോഗിച്ച് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയ്ലില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ആമസോണ്‍ നല്‍കും. കൂടാതെ 'സ്പെഷ്യല്‍ പ്രൈം ഫ്രൈഡേ' സെയ്ലില്‍ അധിക ക്യാഷ്ബാക്ക് ഓഫറുകള്‍, വിപുലീകരിച്ച നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍, അധിക വാറന്റികള്‍ എന്നിവയുമുണ്ടാകും.
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്കായി, ആമസോണ്‍ എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഇഎംഐ ഓപ്ഷനിലും 10 ശതമാനം തല്‍ക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഒക്ടോബര്‍ 4-ന് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുമെങ്കിലും എന്നാല്‍ പ്രൈം അംഗങ്ങള്‍ക്ക് പതിവുപോലെ ഒരു ദിവസം നേരത്തെ ആക്സസ് ലഭിക്കും.
ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഭാഷകളില്‍ ഷോപ്പിംഗ് നടത്താന്‍ ആമസോനായി കൂടുതല്‍ ഇന്ത്യന്‍ ഭാഷകളില്‍ ആമസോണ്‍ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി. അടുത്തിടെ ബംഗാളി, മറാത്തി ഭാഷകളും പ്ലാറ്റ് ഫോമില്‍ ലഭ്യമാക്കി. ഈ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളും ആമസോണില്‍ ലഭ്യമാണ്. കമ്പനി അതിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റ് വഴിയുള്ള ഷോപ്പിങ്ങില്‍ ഹിന്ദി ഭാഷക്കുള്ള പിന്തുണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
