ലോകത്തെ വിവിധ പ്രമുഖ കമ്പനികളെല്ലാം അപ്രതീക്ഷിതമായിട്ടാണ് അവരുടെ ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ കൂട്ടത്തിൽ ഏവരെയും ഞെട്ടിപ്പിച്ച വാർത്തയായിരുന്നു 14,000 കോർപ്പറേറ്റ് ജീവനക്കാരെ ആമസോൺ പിരിച്ചു വിടുന്നു എന്നത്. ഒക്ടോബറിലായിരുന്നു കമ്പനിയുടെ ഈ പ്രഖ്യാപനം. ആമസോണിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. എഐ ഉപയോഗം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് തങ്ങൾ ഇത്തരമൊരു തീരുമാനമെടുത്തതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പിരിച്ചു വിടലിൽ വിവിധ മേഖലകളെ ഇത് സാരമായി ബാധിച്ചെങ്കിലും കൂടുതലും എഞ്ചിനീയർ വിഭാഗത്തിനാണ് തിരിച്ചടിയായത്. ന്യൂയോർക്ക്, കാലിഫോർണിയ, ന്യൂജേഴ്‌സി, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ നിന്ന് തൊഴിൽ നഷ്ടമായ ഏകദേശം 4,700 ജീവനക്കാരും എഞ്ചിനീയറിംഗ് തസ്തികകളായിരുന്നു ജോലി ചെയ്തിരുന്നത്. ഇത് മൊത്തം പിരിച്ചുവിടലിൻ്റെ 40 ശതമാനത്തോളമാണ്.
ഒക്ടോബറിൽ ആമസോൺ പ്രഖ്യാപിച്ച ഈ പിരിച്ചുവിടൽ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിൽ നഷ്ടമായിരുന്നു. ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഉപകരണങ്ങൾ, പരസ്യം, റീട്ടെയിൽ, പലചരക്ക് കടകൾ തുടങ്ങി കമ്പനിയുടെ ബിസിനസുകളുടെ എല്ലാ ഭാഗങ്ങളെയും ഇത് ബാധിച്ചു.

എഞ്ചിനീയറിംഗ് വിഭാഗത്തിന് വലിയ തിരിച്ചടി
ഒക്ടോബറിൽ പ്രഖ്യാപിച്ച പിരിച്ചുവിടലുകൾ വിവിധ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് തലങ്ങളിലുള്ള ജീവനക്കാരെ ബാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ SDE II റോളുകൾ പോലുള്ള മിഡ് ലെവൽ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടതെന്ന് റിപ്പോട്ടുകളിൽ പറയുന്നു.
ഡാറ്റയുടെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഫയലിംഗുകൾ കാണിക്കുന്നത്, ഒക്ടോബറിലെ ആമസോൺ പിരിച്ചുവിടലുകൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തലങ്ങളുടെ മിശ്രിതത്തെ ബാധിച്ചു എന്നാണ്. എന്നിരുന്നാലും, എസ്‌ഡിഇ II റോളുകൾ അല്ലെങ്കിൽ മിഡ്-ലെവൽ ജീവനക്കാരെ അനുപാതമില്ലാതെ ബാധിച്ചു.
"ഇന്റർനെറ്റിന് ശേഷം നാം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിപ്ലവകരമായ വളർച്ചയാണ് എഐ അഥവാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ സാധ്യമായത്. ഇത് കമ്പനികളെ മുമ്പത്തേക്കാൾ വളരെ വേഗത്തിൽ വളരുന്നതിന് സഹായിക്കുന്നു" എച്ച്ആർ മേധാവി ബെത്ത് ഗാലെറ്റി പറയുന്നു.
മറ്റ് വിഭാഗങ്ങളിലെ പിരിച്ചുവിടൽ
ഒക്ടോബർ മാസമായിരുന്നു ആമസോണിന് ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. അതിനു ശേഷം 500-ലധികം പ്രൊഡക്ട് മാനേജർമാരെയും പ്രോഗ്രാം മാനേജർമാരെയും പിരിച്ചുവിട്ടതായി WARN ഡാറ്റ പ്രകാരം വ്യക്തമാവുന്നു. ഇത് മൊത്തം പിരിച്ചുവിടലിൻ്റെ 10% ത്തിലധികമാണ്. മാത്രമല്ല ഇതേടെ സീനിയർ മാനേജർ, പ്രിൻസിപ്പൽ ലെവൽ തസ്തികകൾ എന്നിവയും ആമസോൺ നീക്കം ചെയ്തു.
ആമസോൺ പിരിച്ചുവിടലുകളുടെ ആകെ കണക്ക്
വിവിധ ഡിവിഷനുകളിലായി 14,000 ജീവനക്കാരെയാണ് ആമസോൺ ഒക്ടോബറിൽ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. കണക്കുകൾ പ്രകാരം ആമസോണിന്റെ കോർപ്പറേറ്റ് ജീവനക്കാരുടെ എണ്ണം ഏകദേശം 3,50,000 ആണ്. അതായത് ഒക്ടോബറിൽ പിരിച്ചുവിട്ട 14,000 പേരിൽ ഇത് ഏകദേശം 4 ശതമാനമുണ്ടായിരിക്കും.
അമിതമായ നിയമനം
കോവിഡ് കാലഘട്ടത്തിൽ ആമസോണിൻ്റെ ബിസിനസ് വമ്പൻ വളർച്ച രേഖപ്പെടുത്തി. ഇതിൻ്റെ ഭാഗമായി നിരവധി ആവശ്യകതകൾ വന്നതോടെയാണ് കൂടുതൽ ആളുകളെ വിവിധ തസ്തികകളിലേക്ക് നിയമിച്ചത്. എന്നാൽ ഇപ്പോൾ ഈ ജീവനക്കാർ അമിതമായിരിക്കുന്നു എന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് മാനേജ്മെൻ്റ് തലത്തിലുള്ള ഈ പിരിച്ചുവിടൽ നടത്തിയതെന്ന് സിഇഒ ആൻഡി ജാസ്സി വ്യക്തമാക്കിയിരുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications