അടിപതറി അംബാനി, ഒറ്റ ദിവസം കൊണ്ട് ഫോബ്‌സ് കോടീശ്വര പട്ടികയിൽ ഒൻപതാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി ഫോബ്‌സ് ശതകോടീശ്വരന്മാരുടെ റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിങ്കളാഴ്ച 7 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായതിനെ തുടർന്നാണ് അംബാനി പട്ടികയിൽ പിന്നിലായത്. മുകേഷ് അംബാനി ഇപ്പോൾ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിന് പിന്നിലാണ്. റിലയൻസ് ഓഹരി വില ഏകദേശം 9 ശതമാനം ഇടിഞ്ഞ് 1,871.90 ഡോളറിലെത്തി. ഇത് മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

വരുമാനം ഇടിഞ്ഞു

വരുമാനം ഇടിഞ്ഞു

ഒക്ടോബർ 30 ന് റിലയൻസ് രണ്ടാം പാദ വരുമാനം രേഖപ്പെടുത്തിയിരുന്നു. ലാഭം 32.5 ശതമാനം കുറഞ്ഞു. ഇതിനെ തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി ഫോബ്‌സ് ശതകോടീശ്വരന്മാരുടെ റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മാസങ്ങളായി നേട്ടം മാത്രം കൈവരിച്ചിരുന്ന റിലയൻസിന് ഇന്നലെ ഒരു ദിവസത്തെ തിരിച്ചടി വളരെ വലുതായിരുന്നു. റിലയൻസിന്റെ മൊത്തം വിപണി മൂലധനം, 12,64,061.50 കോടിയായി കുറഞ്ഞു.

ഏഷ്യയിലെ കരുത്തുറ്റ വനിതകള്‍; ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ദിവ്യ ഗോകുല്‍ നാഥും..ബൈജൂസിന്റെ കോ ഫൗണ്ടര്‍ഏഷ്യയിലെ കരുത്തുറ്റ വനിതകള്‍; ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ദിവ്യ ഗോകുല്‍ നാഥും..ബൈജൂസിന്റെ കോ ഫൗണ്ടര്‍

നഷ്ടത്തിന് കാരണം

നഷ്ടത്തിന് കാരണം

അതേസമയം ഓഹരി ഉടമകൾക്ക് ഒരു ലക്ഷം കോടിയിലധികം നഷ്ടമായി. റിലയൻസ്-ഫ്യൂച്ചർ റീട്ടെയിൽ ഇടപാടിൽ ആമസോണുമായുള്ള നിയമപോരാട്ടമാണ് അംബാനിയുടെ മറ്റൊരു പ്രശ്‌നം. ഗതാഗത ഇന്ധനങ്ങളുടെ ആവശ്യകതയിലുണ്ടായ ഇടിവ് മൂലം ഉണ്ടായ റിലയൻസിന്റെ എണ്ണ ശുദ്ധീകരണ ബിസിനസിൽ നിന്നാണ് ഏറ്റവും വലിയ നഷ്ടം ഉണ്ടായത്. ഓഹരി വിപണിയിൽ ആർ‌ഐ‌എൽ ഓഹരി വില 8.5 ശതമാനത്തിലധികം ഇടിഞ്ഞു.

രണ്ട് ദിവസത്തിനുള്ളിൽ 11,000 കോടി! റിലയന്‍സ് റീട്ടെയിലിൽ വീണ്ടും നിക്ഷേപം, ഇത്തവണ 5,512 കോടിരണ്ട് ദിവസത്തിനുള്ളിൽ 11,000 കോടി! റിലയന്‍സ് റീട്ടെയിലിൽ വീണ്ടും നിക്ഷേപം, ഇത്തവണ 5,512 കോടി

ദീർഘകാല വളർച്ചാ ലക്ഷ്യം

ദീർഘകാല വളർച്ചാ ലക്ഷ്യം

ആർ‌ഐ‌എൽ ഓഹരികളുടെ ഹ്രസ്വകാല ഇടിവ് വിൽ‌പനയിൽ മഹാമാരിയുടെ സ്വാധീനത്തെ തുടർന്നാണെന്ന് വിദഗ്ധർ പറയുന്നു. മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും റിലയൻസിന്റെ ദീർഘകാല വളർച്ചയെക്കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഓഹരി വില കുത്തനെ ഇടിഞ്ഞതിനു ശേഷവും മാർച്ചിൽ കണ്ട നിലവാരത്തെ അപേക്ഷിച്ച് ആർ‌ഐ‌എൽ ഓഹരികൾ 100 ശതമാനത്തിലധികം ഉയർന്നിരുന്നു. നിലവിൽ, മുകേഷ് അംബാനി തന്റെ ബിസിനസ്സിനെ ഇന്ത്യയിലെ ഏറ്റവും ലാഭകരമായ രണ്ട് മേഖലകളായ സാങ്കേതികവിദ്യയിലും ഡിജിറ്റൽ റീട്ടെയിൽ സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്.

ഭാവി വളർച്ചാ പദ്ധതികൾ

ഭാവി വളർച്ചാ പദ്ധതികൾ

ആഗോള ടെക്നോളജി ഭീമന്മാരിൽ നിന്നും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിൽ നിന്നും നിക്ഷേപം ആകർഷിച്ച ശേഷം ആർ‌ഐ‌എൽ അതിന്റെ ഡിജിറ്റൽ സേവന വിഭാഗമായ ജിയോ പ്ലാറ്റ്ഫോമിനെ വിജയകരമായി ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. റിലയൻസിന്റെ ഭാവി വളർച്ചാ പദ്ധതികൾ പരിഗണിക്കുമ്പോൾ, മാർക്കറ്റ് വിദഗ്ധരും ബ്രോക്കറേജുകളും തിങ്കളാഴ്ച റിലയൻസിന്റെ ഓഹരി വിപണിയിലെ മാന്ദ്യത്തെ കാര്യമാക്കുന്നില്ല.

മുകേഷ് അംബാനിയുടെ അടുത്ത ലക്ഷ്യം ഈ മൂന്ന് കാര്യങ്ങൾ, ഇന്ത്യയിൽ വരാൻ പോകുന്ന വമ്പൻ മാറ്റങ്ങൾമുകേഷ് അംബാനിയുടെ അടുത്ത ലക്ഷ്യം ഈ മൂന്ന് കാര്യങ്ങൾ, ഇന്ത്യയിൽ വരാൻ പോകുന്ന വമ്പൻ മാറ്റങ്ങൾ

English summary

Ambani Drops 9th Position on Forbes List Of Billionaires | അടിപതറി അംബാനി, ഒറ്റ ദിവസം കൊണ്ട് ഫോബ്‌സ് കോടീശ്വര പട്ടികയിൽ ഒൻപതാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു

India's richest man Mukesh Ambani has slipped to ninth position in the Forbes list of billionaires. Read in malayalam.
Story first published: Tuesday, November 3, 2020, 11:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X