ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബത്തെ തിരഞ്ഞെടുത്തു. 76 ബില്യൺ ഡോളറാണ് അംബാനി കുടുംബത്തിന്റെ ആകെ ആസ്തി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഏഷ്യയിലെ 20 സമ്പന്ന കുടുംബങ്ങളുടെ പട്ടികയിലാണ് അംബാനി കുടുംബം മുൻനിരയിലെത്തിയത്. ഏഷ്യയിലെ മികച്ച 20 സമ്പന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള മൊത്തം ആസ്തിയായ 463 ബില്യൺ ഡോളറിൽ 17% അംബാനി കുടുംബമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തിലെ സമ്പത്തിലുള്ള വർദ്ധനവിന് പ്രധാന കാരണം റിലയൻസിന്റെ ധനസമാഹരണമാണ്.
മറ്റ് സമ്പന്ന കുടുംബങ്ങൾ
രണ്ടാമത്തെ സമ്പന്ന കുടുംബമായ ഹോങ്കോങ്ങിലെ ക്വോക്ക് കുടുംബത്തേക്കാൾ ഇരട്ടിയിലധികം സമ്പന്നരാണ് അംബാനി കുടുംബം. ദക്ഷിണ കൊറിയയിലെ ലീ കുടുംബമാണ് (സാംസങ്ങിന്റെ ഉടമ) ഏഷ്യയിലെ മൂന്നാമത്തെ സമ്പന്ന കുടുംബം. ബ്ലൂംബെർഗ് സൂചിക പ്രകാരം ലീ കുടുംബത്തിന്റെ മൊത്തം സമ്പത്ത് 26.6 ബില്യൺ ഡോളറാണ്.
സമ്പത്ത് വർദ്ധിച്ചത് എങ്ങനെ?
കൊവിഡ് മഹാമാരി സമയത്ത് അംബാനി കുടംബത്തിന്റെ സമ്പത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ലോകം മുഴുവൻ പകർച്ചവ്യാധിയോട് പോരാടുന്നതിനിടയിലും ഇന്ത്യയിലെ ഏറ്റവും ധനികനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനി ധനസമാഹരണത്തിലായിരുന്നു. പ്രമുഖ സ്വകാര്യ നിക്ഷേപകരായ കെ.കെ.ആർ, ടി.പി.ജി, ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങി നിരവധി ബിസിനസ് ഭീമന്മാരിൽ നിന്ന് അംബാനി 20.2 ബില്യൺ ഡോളർ സമാഹരിച്ചു.
ധനസമാഹരണം
ഡിജിറ്റൽ വിഭാഗത്തിൽ 20 ബില്യൺ ഡോളർ സമാഹരിച്ച ശേഷം, ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ്, റീട്ടെയിൽ ബിസിനസായ റിലയൻസ് റീട്ടെയിലിലും ധനസമാഹരണത്തിന് തുടക്കം കുറിച്ചു. റീട്ടെയിൽ സംരംഭത്തിനായി ധനസമാഹരണത്തിന്റെ നിലവിലെ ഘട്ടം പൂർത്തിയാക്കിയതായി ആർഐഎൽ കഴിഞ്ഞ മാസം ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.
റിലയൻസ് റീട്ടെയിൽ നിക്ഷേപം
റിലയൻസ് റീട്ടെയിലിലെ 10.09 ശതമാനം ഓഹരികൾ വിറ്റ് കമ്പനി 47,000 കോടി രൂപ സമാഹരിച്ചു. ചില്ലറ വിൽപ്പന മേഖലയിലെ ഏറ്റവും വലിയ ധനസമാഹരണ പരിശീലനമാണിതെന്നും രണ്ട് മാസത്തിനുള്ളിൽ ഇത് പൂർത്തിയായെന്നതും ഇവിടെ എടുത്തുപറയേണ്ടതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വലിയൊരു ധനസമാഹരണവും പരമ്പരാഗത എണ്ണ, വാതക ബിസിനസിൽ നിന്ന് വൈവിധ്യവത്കരിക്കാനുള്ള അംബാനിയുടെ ശ്രമങ്ങളും കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായി.
റിലയൻസ് ഓഹരികൾ
കഴിഞ്ഞ മാസത്തെ ഇടിവിന് സാക്ഷ്യം വഹിക്കുന്നതിനുമുമ്പ് ആർഐഎൽ ഓഹരികൾ ഈ വർഷം 50 ശതമാനത്തിലധികം ഉയർന്നിരുന്നു. മുകേഷ് അംബാനിയുടെ സഹോദരനായ അനിൽ അംബാനിയുടെ (എ.ഡി.എ.ജി ചെയർമാൻ) സമ്പത്തിൽ ഇടിവുണ്ടായിട്ടും അംബാനി ഒന്നാം സ്ഥാനം നിലനിർത്തി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
