നമുക്ക് ചുറ്റും നിരവധി സാമ്പത്തിക നിക്ഷേപ പദ്ധതികളുണ്ട് അല്ലേ. സ്ഥിര നിക്ഷേപം, ചെറുകിട നിക്ഷേപ പദ്ധതികൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഓഹരി വിപണിയിലെ നിക്ഷേപം തുടങ്ങി സാമ്പത്തിക നിക്ഷേപങ്ങളുടെ പട്ടിക നീണ്ടതാണ്. ആദ്യം സൂചിപ്പിച്ച രണ്ട് നിക്ഷേപങ്ങളും സുരക്ഷിത നിക്ഷേപങ്ങളാണ്. എന്നാൽ ഒരു നിശ്ചിത കാലയളവ് കൊണ്ട് നേടാൻ കഴിയുന്ന വരുമാനത്തിന് പരിധിയുണ്ട്.
ഓഹരി വിപണിയിലെ നിക്ഷേപം
കുറഞ്ഞ കാലത്തിനുള്ളിൽ കുറച്ചധികം വരുമാനം നേടണമെങ്കിൽ ഓഹരി വിപണിയിലെ നിക്ഷേപമാണ് നല്ലത്. അതേ സമയം അപകട സാധ്യകകൾ വളരെ വലുതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മികച്ച ഓഹരികൾ കണ്ടെത്തുകയും അതിൽ നിക്ഷേപിക്കുകയും ചെയ്താൽ ഓഹരി വിപണിയിലൂടെ നേട്ടം കൊയ്യാം. അതേ സമയം കൃത്യമായ നിരീക്ഷണം അത്യാവശ്യവുമാണ്.

ദീർഘകാലലേത്ത് ഓഹരി നിക്ഷേപം തുടരുകയാണെങ്കിൽ ഓഹരിയുടെ വില വര്‍ധനയ്‌ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്.
തുടക്ക വ്യാപാരത്തിൽ ഇടിവ്
കഴിഞ്ഞ ആഴ്ച ഓഹരി സൂചികകൾ വലിയ നേട്ടങ്ങളിലെത്തിയിരുന്നു. അതേ സമയം പുതിയ വാരത്തിലെ ആദ്യ ദിവസം തന്നെ ഓഹരി വിപണി നഷ്ടത്തിലാണ് ആരംഭിച്ചിരിക്കുന്നത്. യുഎസ് വിപണിക്കളുടെ ദുർബലമായ വ്യാപാരം, ബാങ്കിംഗ് ഓഹരികളിലെ വില്പന എന്നിവയാണ് ഇടിവിന്‍റെ കാരണം. സെൻസെക്‌സ് 204.64 പോയിന്‍റ് താഴ്ന്ന് 73,914.75 ൽ എത്തി. നിഫ്റ്റി 49.15 പോയിന്‍റ് താഴ്ന്ന് 22,444.40 ലുമെത്തി.
അതേ സമയം ഇന്നത്തെ ഇടിവ് താൽക്കാലികമെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ. മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഓഹരികൾ വാങ്ങാമെന്ന നിർദ്ദേശം ബ്രോക്കറേജ് സ്ഥാപനങ്ങൾ നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് അംബുജ സിമന്‍റ്സ് ഓഹരി. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസാണ് അംബുജ സിമന്‍റ്സ് ഓഹരി വാങ്ങാൻ നിർദ്ദേശിക്കുന്നത്.
അംബുജ സിമന്‍റ്സ്
അദാനി ഗ്രൂപ്പിന്‍റെ ഭാഗമാണ് അംബുജ സിമന്‍റ്സ്. ഗ്രീൻ പവർ കൂട്ടിച്ചേർക്കലിന്‍റെ നിലവിലുള്ള പദ്ധതിയും ഗ്രൂപ്പ് സിനർജികൾ പ്രയോജനപ്പെടുത്തി മറ്റ് മേഖലകളിൽ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള ദൃഢനിശ്ചയവും കണക്കിലെടുത്ത് കമ്പനിയുടെ ഓഹരികളിൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നത്.
നിലവിൽ ( 1.39 PM, 11-03-2024 ) 606.30 രൂപയാണ് അംബുജ സിമന്‍റ്സിന്‍റെ ഓഹരി വില. 831 രൂപയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് കമ്പനിയുടെ ഓഹരിക്ക് നൽകിയിരിക്കുന്ന ടാർഗെറ്റ് വില. നേരത്തെ അത് 668 രൂപയായിരുന്നു.
1.32 ശതമാനം ഉയർന്നു
തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ അംബുജ സിമന്‍റ്സ് ഓഹരികൾ 1.32 ശതമാനം ഉയർന്ന് 611.3 രൂപയിലെത്തി. സെഷനിൽ സ്റ്റോക്ക് ഉയർന്ന വിലയായ 612.05 രൂപയിലും താഴ്ന്ന വിലയായ 602.05 രൂപയിലും എത്തി.
ഓഹരിയുടെ റിട്ടേൺ ഓൺ ഇക്വിറ്റി 9.67 ശതമാനമാണ്. 624.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വില 340.95 രൂപയുമാണ്. ഓഹരിയുടെ ചാഞ്ചാട്ടം അളക്കുന്ന ബീറ്റ മൂല്യം 1.44 ആണ്.

പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്
2023 ഡിസംബർ 31 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് പ്രൊമോട്ടർമാർ അംബുജ സിമന്‍റ്സ് ഓഹരികൾ കൈവശം വച്ചിട്ടില്ല. അതേ സമയം വിദേശ നിക്ഷേപകർക്ക് 11.88 ശതമാനവും ആഭ്യന്തര സ്ഥാപന നിക്ഷേപകർക്ക് 6.64 ശതമാനവും ഓഹരിയുണ്ട്.
അറ്റാദായത്തിൽ 89.46 ശതമാനം വർധന
2023 ഡിസം 31-ന് അവസാനിച്ച പാദത്തിൽ അംബുജ സിമന്‍റ്സിന്‍റെ ഏകീകൃത വിൽപ്പന 8322.45 കോടി രൂപയാണ്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 5.35 ശതമാനത്തിന്‍റെ വർധന നേടാൻ കമ്പനിക്ക് കഴിഞ്ഞു. അതേ സമയം നികുതിക്ക് ശേഷമുള്ള അറ്റാദായം 823.05 കോടി രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications