കാർഷിക മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്റെ മൂന്നാം ദിവസം നടത്തിയത്. ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അവശ്യസാധന നിയമം ഭേദഗതി ചെയ്യും എന്നത്. അസാധാരണ സന്ദർഭങ്ങളിലൊഴികെ കർഷകർക്ക് ഉൽപ്പന്നങ്ങൾ കൂടുതൽ സംഭരിക്കാമെന്നും വിൽപന മെച്ചപ്പെടുത്താനും മികച്ച വില ഉറപ്പാക്കാനുമാണ് ഈ നിയമമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
നിയമ ഭേദഗതി വഴി കർഷകർക്ക് അന്തർ സംസ്ഥാന വ്യാപാരം എളുപ്പത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. കർഷകർക്ക് ഉൽപ്പന്നങ്ങൾ മെച്ചപ്പെട്ട വിലയ്ക്ക് വിൽക്കാം. കർഷകർക്ക് ഇഷ്ടമുളളയിടത്ത് ഉൽപ്പന്നങ്ങൾ വിൽക്കാനാകുമെന്നും സീതാരാമൻ പറഞ്ഞു. ഇതോടെ ലൈസൻസ് ഉളളവർക്ക് മാത്രമേ അന്തർ സംസ്ഥാന വ്യാപാരം നടത്താനാവൂ എന്ന സ്ഥിതി മാറും. കൃഷി തുടങ്ങുമ്പോൾ തന്നെ വില നിശ്ചയിക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി.

കർഷകർക്ക് വിപണി കണ്ടെത്താൻ എല്ലാവിധ സഹായവും നൽകുമെന്നും എല്ലാ പച്ചക്കറികൾക്കും പഴങ്ങൾക്കും വിപണി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷൻ ഗ്രീൻ പദ്ധതി ഇതിനായി വ്യാപിപ്പിക്കും. തേനീച്ച വളർത്തൽ സംരംഭങ്ങൾക്ക് 500 കോടി രൂപ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 2 ലക്ഷം തേനീച്ച കർഷകർക്ക് പ്രയോജനം നേടുന്ന പദ്ധതിയാണിത്. തേനിന്റെ നിലവാരം ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംയോജിത തേനീച്ചവളർത്തൽ വികസന കേന്ദ്രങ്ങൾ, ശേഖരണം, വിപണനം, സംഭരണ കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
