ദില്ലി; യുഎസിലെ പ്രസിദ്ധ ഫാസ്റ്റ് ഫൂഡ് ഹോട്ടല്‍ ശൃംഘലയായ പൊപയെസ് ഇന്ത്യയിലെത്തുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ചുവടുറപ്പിക്കുവാനുള്ള നീക്കത്തിലാണ് കമ്പനി. ഇന്ത്യയില്‍ ജുബിലന്റ് ഫുഡ് വര്‍ക്സ് ആണ് പൊപയെസിനെ കൊണ്ടുവരുന്നത്. റെസ്റ്റോറന്റ് ബ്രാന്‍ഡ്സ് ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹസ്ഥാപനമായ പിഎല്കെ എപിഎസി പ്രൈവറ്റ് ലിമിറ്റഡുമായി പൊപയെസ് കമ്പനി കഴിഞ്ഞ ദിവസം ധാരാണാ പത്രത്തില്‍ ഒപ്പുവെച്ചു.

വരും വര്‍ഷങ്ങളില്‍ ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്ക്കുണ്ടാകുന്ന സ്വീകാര്യത മുന്നില്‍ കണ്ട് ഈ രാജ്യങ്ങളിലായി നൂറു കണക്കിനു സ്റ്റോറുകള്‍ തുറക്കുവാനാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. വരും വര്‍ഷങ്ങളില്‍ വഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പൊപയെസ് റെസ്റ്റോറന്റുകൾ വികസിപ്പിക്കാനും സ്ഥാപിക്കാനും സ്വന്തമാക്കാനും പ്രവർത്തിപ്പിക്കാനും ഈ കരാര്‍ വഴി സാധിക്കും. .
1972 ൽ ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ ആരംഭിച്ച ഫ്രൈഡ് ചിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് ലോകത്തെ 25 രാജ്യങ്ങളിലായി 3,400 റെസ്റ്റോറന്റുകൾ ഉണ്ട്.
റെസ്റ്റോറന്റ് ബ്രാൻഡുകൾ ഏറ്റെടുത്ത ശേഷം സ്പെയിൻ, സ്വിറ്റ്സർലൻഡ്, ചൈന, ബ്രസീൽ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കും ഈ ശൃംഘല വ്യാപിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ശൃംഖലകളുടെ ഡൊമിനോസ് പിസ്സയുടെയും ഡങ്കിൻ ഡോണട്ട്സിന്റെും ഫ്രാഞ്ചൈസികൾ ജൂബിലാന്റ് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
