സ്വര്‍ണത്തിന് മൂന്നാം ദിവസം വില കൂടിയിരിക്കുകയാണ്. ഓരോ ദിവസവും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് ഈ വിലക്കയറ്റം എന്നുകൂടി ഓര്‍ക്കണം. ഇപ്പോള്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,400 രൂപയാണ്.
ആഗോള വിപണയില്‍ സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവിടെ വില കൂടിയില്ലെങ്കില്‍ പോലും ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ വില കൂടാം. ഡോളറുമായുള്ള ഇന്ത്യയുടെ വിനിമയ നിരക്കിന് അനുസരിച്ചിരിക്കും ഇത്. രൂപയ്ക്കെതിരെ ഡോളര്‍ ശക്തിപ്രാപിക്കുമ്പോഴെല്ലാം നാം ഇതേ പ്രശ്നം അനുഭവിക്കേണ്ടി വരും.
റെക്കോര്‍ഡ് വില
സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ വീണ്ടും വില കൂടിയിരിക്കുകയാണ്. ഒരു പവന് കൂടിയത് 480 രൂപയാണ്. ഇപ്പോള്‍ സ്വര്‍ണവില ഗ്രാമിന് 4,735 രൂപയും പവന് 37,880 രൂപയും ആയിരിക്കുകയാണ്.
വിലകുറഞ്ഞു... ലോകമാര്‍ക്കറ്റില്‍
ആഗോള വിപണിയില്‍ വ്യാഴാഴ്ച സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. ഒരു ട്രോയ് ഔണ്‍സിന് 1,900 ഡോളര്‍ എന്ന നിലയ്ക്കാണ് ജൂലായ് 23 ന് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ജൂലായ് 24, വെള്ളിയാഴ്ച വില കുറഞ്ഞ് 1,885.62 ഡോളറില്‍ എത്തി (ഒരു ട്രോയ് ഔണ്‍സ് = 31.1 ഗ്രാം)
എന്നിട്ടും ഇന്ത്യയില്‍
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇത്തിരി കുറഞ്ഞിട്ടും ഇന്ത്യന്‍ വിപണിയില്‍ അത് പ്രതിഫലിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തന്നെയാണ് ഇതിന് കാരണം. ജൂലായ് 24 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 74.81 ആണ്. ഒരു ഡോളര്‍ കിട്ടണമെങ്കില്‍ 74.81 രൂപ കൊടുക്കണം എന്നര്‍ത്ഥം.
ഏറിയും കുറഞ്ഞും
ജൂലായ് 20, തിങ്കളാഴ്ച ആയിരുന്നു ഈ വാരത്തില്‍ രൂപയുടെ മൂല്യം ഏറ്റവും ഇടിഞ്ഞത്. ഒരു ഡോളറിനെതിരെ 74.91 രൂപയായിരുന്നു അന്ന്. പിന്നീട് രൂപ തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. പക്ഷേ, വീണ്ടും മൂല്യം ഇടിയുകയായിരുന്നു.
സുരക്ഷിത നിക്ഷേപം
കൊവിഡ് വ്യാപനത്തോടെയാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത്. എണ്ണവില കുത്തനെ ഇടിയാന്‍ തുടങ്ങിയതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ മൂലധനം ഇറക്കാന്‍ തുടങ്ങി. അതാണ് മൊത്തത്തിലുള്ള വിലവര്‍ദ്ധനയുടെ കാരണം.
വാക്സിന് എത്തിയാല്‍ മാറും
എന്നാല്‍ എക്കാലവും ആളുകള്‍ സ്വര്‍ണത്തില്‍ തന്നെ നിക്ഷേപം നടത്തുമെന്ന് പറയാന്‍ കഴിയില്ല. കൊവിഡിന് വാക്സിനോ ചികിത്സയോ കണ്ടെത്തുന്നതോടെ എണ്ണവിപണി തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അപ്പോള്‍ സ്വര്‍ണവിലയില്‍ ഇടിവും ഉണ്ടായേക്കാം.
വില്ക്കാന് പറ്റുന്ന സമയം
സാധാരണക്കാരെ സംബന്ധിച്ച് ഇത് സ്വര്‍ണം വില്ക്കാന് പറ്റിയ സമയമാണ്. വാങ്ങിയ വിലയേക്കാള്‍ വളരെ കൂടുതല്‍ ലാഭം തന്നെ ലഭിച്ചേക്കും. എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ഇത് അത്ര മികച്ച സമയം അല്ലെന്നും പറയേണ്ടി വരും. സമീപഭാവിയില്‍ തന്നെ സ്വര്‍ണവില കുറയാനിടയുണ്ട് എന്നത് തന്നെ പ്രധാന കാരണം.
More From GoodReturns

സ്വർണവിലയിൽ മാറ്റമില്ല, ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റം! ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, പുതിയ നിരക്കുകൾ അറിയാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!



Click it and Unblock the Notifications
