അഹമ്മദാബാദ്: അമുല്‍ പാലിന്റെ വില കൂട്ടി കമ്പനി, ജൂലായ് ഒന്ന് മുതല്‍ അമുലിന്റെ വിവിധ വിഭാഗത്തിലുള്ള പാലിന് ലിറ്ററിന് രണ്ട് രൂപയാണ് കൂടുക. ഗുജറാത്തില്‍ നിന്നുള്ള സഹകരണ പാല് മാര്‍ക്കറ്റിംഗ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ ബ്രാന്‍ഡാണ് അമുല്‍. ഉല്‍പ്പാദന ചെലവ് താങ്ങാവുന്നതില്‍ അപ്പുറമായിരിക്കുമെന്നും, വില കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജിസിഎംഎംഎഫ് പറഞ്ഞു. അമുല്‍ ഫ്രഷ് മില്‍ക്ക് വില്‍ക്കുന്ന എല്ലാ നഗരങ്ങളിലും ഈ വര്‍ധന ബാധകമായിരിക്കും.

അതേസമയം രണ്ട് രൂപ കൂട്ടിയതോടെ അമുല്‍ ഗോള്‍ഡ് മില്‍ക്കിന് അര ലിറ്ററിന് 29 രൂപ വില വരും. അമുല്‍ താരയ്ക്ക് അര ലിറ്ററിന് 23 രൂപയും അമുല്‍ ശക്തിക്ക് 26 രൂപയും അരലിറ്ററിന് വരും. രണ്ട് രൂപ വര്‍ധിപ്പിക്കുമ്പോള്‍ എംആര്‍പിയില്‍ ഇത് നാല് ശതമാനത്തോളം വര്‍ധനവുണ്ടാക്കും. അതസമയം ഭക്ഷ്യ വിലവര്‍ധനയേക്കാള്‍ താഴെയാണ് ഈ നിരക്കെന്ന് അമുല്‍ അവകാശപ്പെടുന്നു. ഒന്നര വര്‍ഷത്തിന് ശേഷമാണ് അമുല്‍ വിവിധ പാല് ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നതെന്നും കമ്പനി പറഞ്ഞു.
പാല് ഉല്‍പ്പാദന വസ്തുക്കളുടെയും കമ്പനിയുടെ ചെലവുകളും വലിയ തോതില്‍ വര്‍ധിച്ചെന്ന് അമുല്‍ പറഞ്ഞു. അതുകൊണ്ട് വില കൂട്ടാതെ നിര്‍വാഹമില്ല. ഇന്ധന വില കാരണം ഗതാഗത നിരക്കുകള്‍ വര്‍ധിച്ചിരിക്കുകയാണ്. പാക്കേജിനും അത് കൃത്യമായി എത്തിക്കുന്നതിനുമായി വലിയ ചെലവാണ് കമ്പനിക്ക് ഉള്ളത്. അതുകൊണ്ട് പാലിന് വില കൂടേണ്ടത് അത്യാവശ്യമായി വന്നു. അതേസമയം പാലിന് മാത്രമല്ല പല അവശ്യ സാധനങ്ങളും വലിയ തോതില്‍ വലി വര്‍ധിച്ചിട്ടുണ്ട്.
സോപ്പ്, എണ്ണ, ചായ, എന്നിവയുടെയും പാക്കേജ് ഫുഡിന്റെ വില പണപ്പെരുപ്പം കാരണം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഇന്ധന വില കൂടിയായതോടെ എല്ലാ മേഖലയിലും വിലക്കയറ്റം അതിശക്തമാണ്. ഇത് അമുലിനെ ബാധിച്ചെന്ന് വ്യക്തമാണ്. ക്ഷീര കര്‍ഷകര്‍ക്കുള്ള തുക കിലോ ഗ്രാമിന് 500 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും, ഓരോ രൂപയിലെ 80 പൈസയും കര്‍ഷകര്‍ക്കാണ് പോകുന്നതെന്നും അമുല്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്ക് കൂടി വില വര്‍ധന ഗുണം ചെയ്യുമെന്ന് അമുല്‍ അവകാശപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
