തിരുവനന്തപുരം: നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2021-22 വര്‍ഷത്തിലെ പോളിസി പുതുക്കാന്‍ 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 55,778 ഗുണഭോക്താക്കള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ഗുണഭോക്താക്കള്‍ നാഷണല്‍ ട്രസ്റ്റിലേക്ക് അടയ്ക്കേണ്ട വാര്‍ഷിക പ്രീമിയം തുക സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴിയാണ് നല്‍കുന്നത്.
കേരള സര്‍ക്കാരിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ശക്തമായ ഇടപെടലും സാമ്പത്തിക സഹായവും കൊണ്ടു മാത്രമാണ് ഇത്രയേറെ പേരെ നിരാമയ ഇന്‍ഷുറന്‍സിന് കീഴില്‍ കൊണ്ടുവരാനായതെന്നും മന്ത്രി വ്യക്തമാക്കി.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പില്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ചവര്‍ക്ക് സമ്പൂര്‍ണ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നാഷണല്‍ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നിരാമയ ഇന്‍ഷുറന്‍സ്.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ വഴി ലോക്കല്‍ ലെവല്‍ കമ്മിറ്റികളും സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെന്ററും മുഖേനയാണ് പദ്ധതി നിര്‍വഹിക്കുന്നത്. ഇപ്രകാരം 2020-21ല്‍ പുതുതായി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്തവരേയും പോളിസി പുതുക്കിയവരേയും ഉള്‍പ്പെടെ ആകെ 55,778 ഗുണഭോക്താക്കളുടെ പദ്ധതി പുതുക്കുന്നതിനാണ് തുക അനുവദിച്ചത്.നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്തതും ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ചതുമായ സംസ്ഥാനം കൂടിയാണ് കേരളം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
