ആനന്ദ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് ആനന്ദ് മഹീന്ദ്ര പടിയിറങ്ങുന്നു. 2020 ഏപ്രിൽ മുതൽ ഇദ്ദേഹം കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി പ്രവർത്തനം തുടരും. നോൺ എക്സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ഒരു ഉപദേഷ്ടായും ബോർഡ് അംഗമായും പ്രവർത്തിക്കും. ബോർഡിന് സമർപ്പിക്കേണ്ട വിഷയങ്ങളിൽ മാനേജിംഗ് ഡയറക്ടർ കൂടാതെ, കമ്പനി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ച് മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശങ്ങളും ഉപദേശവും നൽകുക എന്നതായിരിക്കും ആനന്ദ് മഹീന്ദ്രയുടെ പുതിയ ചുമതല.

 

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വാർത്ത പങ്കുവച്ചത്. അടുത്ത പതിനഞ്ച് മാസത്തിനുള്ളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിലെ നിരവധി ഉന്നത സ്ഥാനങ്ങളിലുള്ളവർ വിരമിക്കുമെന്ന് കമ്പനി ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി, ബോർഡിന്റെ ഭരണം, നാമനിർദ്ദേശം, മികച്ച മാനേജ്മെൻറ് അവലോകനം എന്നിവ പൂർത്തിയാക്കി പുതിയ ഭരണ സമിതിയെ ഡയറക്ടർ ബോർഡ് അംഗീകരിച്ചു.

സുന്ദർ പിച്ചൈ മാത്രമല്ല ലോകത്തെ കോർപ്പറേറ്റുകളുടെ തലപ്പത്ത് ഇവരുമുണ്ട് ഇന്ത്യാക്കാരായി

ആനന്ദ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു

2020 ഏപ്രിൽ 1 മുതൽ പവൻ ഗോയങ്കയാകും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയും. 2021 ഏപ്രിൽ 1 ന്‌ ഇദ്ദേഹം വിരമിക്കും. തുടർന്നും ഗോയങ്ക സാങ്‌യോങ് മോട്ടോഴ്‌സിന്റെ നേരിട്ടുള്ള ഉത്തരവാദിത്തവും ബോർഡ് ചെയർമാനായും തുടരും. എല്ലാ ഗ്രൂപ്പ് ബിസിനസുകളുടെയും പൂർണ മേൽനോട്ടം വഹിക്കാൻ അനിഷ് ഷാ 2021 ഏപ്രിൽ 2 ന് മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി ചുമതലയേൽക്കും. 2020 ഏപ്രിൽ 1 ന് അദ്ദേഹം എം & എം ബോർഡിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും ഗ്രൂപ്പ് സിഎഫ്ഒയായും പ്രവർത്തിക്കും.

ഗ്രൂപ്പ് പ്രസിഡന്റും (എച്ച്ആർ & കോർപ്പറേറ്റ് സർവീസസ്) സിഇഒയുമായ രാജീവ് ദുബെ 2020 ഏപ്രിൽ 1 ന് വിരമിക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ നോൺ എക്സിക്യൂട്ടീവ്, ഉപദേശക സമിതിൽ അദ്ദേഹം ഗ്രൂപ്പുമായി ബന്ധം തുടരും.

കനത്ത നഷ്ടം, അശോക് ലെയ്‌ലാൻഡ് ഡിസംബറിൽ 12 ദിവസത്തേക്ക് അടച്ചുപൂട്ടും

English summary

ആനന്ദ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു

Anand Mahindra stepping down as chairman of Mahindra Group. He will continue as non-executive chairman of the company from April 2020. Read in malayalam.
Story first published: Friday, December 20, 2019, 15:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X