മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിൻറെ എക്കാലത്തേയും പവർഫുൾ മേധാവിമാരിൽ ഒരാളായ ആനന്ദ് മഹീന്ദ്ര എപ്പോഴും വ്യത്യസ്‌തമായ ട്വീറ്റുകളൊരുക്കി ഏവരേയും വിസ്‌മയിപ്പിക്കുന്ന വ്യക്തി കൂടിയാണ്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളിലും അദ്ദേഹം തന്റേതായ അഭിപ്രായം രേഖപ്പെടുത്തുകയും പലപ്പോഴും ഫലപ്രദമായ ഇടപെടലുകൾ നടത്താറുമുണ്ട്. ജെഎൻയുവിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ നടന്ന ആക്രമണത്തിൽ രോഷവും നടുക്കവും പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തതുൽപ്പെടെ പല കാര്യങ്ങളിലും അദ്ദേഹം അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. മാത്രമല്ല ജീവിതത്തിൽ നേട്ടങ്ങൾ കൈവരിച്ച എല്ലാ പ്രായത്തിലുമുള്ള വിവിധ ആളുകളുടെ പ്രചോദനാത്മകമായ കഥകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം പലപ്പോഴും ഷെയർ ചെയ്യാറുണ്ട്.
ഇത്തവണ അദ്ദേഹത്തിന്റെ ട്വീറ്റ് ചണ്ഡിഗഡിൽ നിന്നുള്ള, 94 വയസ്സിലും മധുരപലഹാരങ്ങൾ ഉണ്ടാക്കി പണം സമ്പാദിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള പോസ്‌റ്റ് ഷെയർ ചെയ്‌തുകൊണ്ടായിരുന്നു. 'മൈ എന്റർപ്രണർ ഓഫ് ദി ഇയർ' എന്ന് വാഴ്‌ത്തിക്കൊണ്ടാണ് അവരെക്കുറിച്ച് ഹൃദയസ്പർശിയായ ട്വീറ്റ് ആനന്ദ് മഹീന്ദ്ര ഷെയർ ചെയ്‌തത്.

ഒരു ട്വിറ്റർ അക്കൗണ്ട് ഉടമ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്‌തുകൊണ്ട്, ചണ്ഡിഗഡ് സ്വദേശിയായ ഹർഭജൻ കൗർ എന്ന 94 വയസ്സുള്ള സ്ത്രീ 'ബെസൻ കി ബർഫി' എന്ന പേരിൽ ഹോംമേഡ് പലഹാരങ്ങൾ വിൽക്കുന്ന സംരംഭം നടത്തുന്നതിന്റെ വീഡിയോ ഷെയർ ചെയ്‌തു. ഇതാണ് 'മൈ എന്റർപ്രണർ ഓഫ് ദി ഇയർ' എന്ന് പറഞ്ഞ് ആനന്ദ് മഹീന്ദ്രയെ ഷെയർ ചെയ്‌തത്.

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
