മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയും ജിയോ പ്ലാറ്റ്ഫോമിൽ ഡയറക്ടറായി ചേർന്നു. ഫെയ്‌സ്ബുക്ക്, കെകെആർ, വിസ്ത, എന്നിവയിൽ നിന്ന് കോടിക്കണക്കിന് ഡോളർ നിക്ഷേപം ലഭിച്ചതിനാൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ കഴിഞ്ഞ ഏതാനും ആഴ്ചകളായി വാർത്തകളിൽ നിറഞ്ഞിരുന്നു.
ആരാണ് ആനന്ദ് അംബാനി?
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്നാമത്തെ മകനാണ് 25കാരനായ ആനന്ദ് അംബാനി. അന്തരിച്ച മുത്തച്ഛനും ആർഐഎൽ സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ ജന്മവാർഷികത്തിൽ മുഖ്യ പ്രഭാഷണം നടത്തിയത് അംബാനി കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായ ആനന്ദ് അംബാനിയാണ്. ഇന്ത്യയിലെ മാറ്റങ്ങൾക്ക് റിലയൻസ് നേതൃത്വം നൽകുമെന്നും റിലയൻസ് എന്റെ ജീവിതമാണെന്നും ആനന്ദ് അംബാനി പ്രസംഗത്തിൽ പറഞ്ഞു.
വാർത്തകളിൽ നിറഞ്ഞ ആനന്ദ് അംബാനി
ആനന്ദ് അംബാനി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഗുജറാത്തിലെ ജാംനഗറിലാണ് ചെലവഴിച്ചത്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ പഠിച്ച ഇദ്ദേഹം 2017 ൽ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കി. 18 മാസത്തിനുള്ളിൽ 108 കിലോ കുറച്ച് ഇടക്കാലത്ത് ആനന്ദ് അംബാനി വാർത്തകളിൽ നിറഞ്ഞിരുന്നു. അമ്മയ്‌ക്കൊപ്പം സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെയും ആനന്ദ് ശ്രദ്ധ നേടിയിരുന്നു.
അമിത വണ്ണം
ആനന്ദ് അംബാനി ശരീരഭാരം കുറച്ചത് മാധ്യമങ്ങൾ ഏറെ ആഘോഷമാക്കിയിരുന്നു. വിട്ടുമാറാത്ത ആസ്ത്മയുള്ള വ്യക്തിയാണ് ആനന്ദ്. ഇതിനായി ഇദ്ദേഹം കഴിക്കുന്ന മരുന്നാണ് ശരീരഭാരം കൂടാൻ കാരണം. ഭക്ഷണത്തിലെ മാറ്റങ്ങളും ഒരു ദിവസം 5-6 മണിക്കൂർ കർശനമായ വ്യായാമ മുറകളും ചെയ്താണ് ആനന്ദ് അംബാനി ശരീര ഭാരം കുറച്ചത്.
ആനന്ദ് വിലാസ്
ദി ഒബറോയ് ഗ്രൂപ്പിന്റെ ആഡംബര റിസോർട്ടായ അനന്ത്‌വിലാസ് ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. രാജ്യത്തും പുറത്തും ആഡംബര ഹോട്ടലുകൾക്ക് പേരുകേട്ട ഒബറോയ് ഗ്രൂപ്പ് കഴിഞ്ഞ സെപ്റ്റംബറിൽ ആദ്യത്തെ നഗര ആഡംബര റിസോർട്ട് പ്രഖ്യാപിച്ചു. ഒബറോയ് അനന്ത്‌വിലാസ് എന്ന് വിളിക്കപ്പെടുന്ന ഈ റിസോർട്ടിന് അനന്ത് അംബാനിയുടെ പേരാണ് നൽകിയിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെയും മേക്കർ ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലുള്ള ഒരു റിയൽ എസ്റ്റേറ്റ് ഹബ്ബിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
മറ്റ് മക്കൾ
ജിയോ ഫോൺ 2 ആരംഭിക്കുന്നതിനിടെ ആനന്ദ് അംബാനിയുടെ മൂത്ത സഹോദരങ്ങളായ ഇഷയും ആകാശും നേരത്തെ കുടുംബ ബിസിനസിൽ ചേരുകയും പ്രസംഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആനന്ദ് ഇപ്പോഴാണ് കുടുംബ ബിസിനസിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. 25 വയസ്സുള്ളപ്പോഴാണ് ഇഷയും ആകാശും ജിയോ പ്ലാറ്റ്ഫോം ബോർഡിൽ ഡയറക്ടറായി ചേർന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications