ആന്ധ്രാപ്രദേശ് 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കും. ഓസ്ട്രേലിയ നടപ്പിലാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഇത്. ഓസ്ട്രേലിയന്‍ നിയമം പഠിക്കുകയാണെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സംസ്ഥാന ഐടി മന്ത്രി നര ലോകേഷ് ബ്ലുംബര്‍ഗിനോട് പറഞ്ഞു.

ടിക് ടോക്ക്, എക്സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യുട്യൂബ്, സ്നാപ്പ്ചാറ്റ്, ത്രെഡുകള്‍ എന്നിവ ഉപയോഗിക്കുന്നതില്‍ നിന്നും 16 വയസ്സിന് താഴെയുള്ള കുട്ടികളെ, ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്. സ്ക്രീന്‍ സമയം കുറയ്ക്കുകയും അതുവഴി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുകയുമാണ് ലക്ഷ്യം. മന്ത്രിയും സമാനമായ ചിന്തകള്‍ പങ്കുവയ്ക്കുന്നു. "ഒരു നിശ്ചിത പ്രായം കവിയാത്ത കുട്ടികള്‍ക്ക് പല ഉള്ളടക്കങ്ങളും പൂര്‍ണ്ണമായി മനസ്സിലാകില്ല. ഇത് തെറ്റായ വഴിയിലേയ്ക്ക് അവരെ നയിക്കാന്‍ കാരണമാകും", ലോകേഷ് വ്യക്തമാക്കി.
'' ഓസ്ട്രേലിയ നടപ്പിലാക്കിയ നിയമം ഞങ്ങള്‍ പഠിക്കുകയാണ്. അതിനുശേഷം ശക്തമായ ഒരു നിയമനിര്‍മ്മാണം നടത്തും.'' 16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവധിക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.
ഓസ്ട്രേലിയന്‍ നിയമം
നിയമലംഘനം നടത്തുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഓസ്ട്രേലിയ പിഴ ചുമത്തുന്നില്ല. പകരം സോഷ്യല്‍ മീഡിയ കമ്പനികളായിരിക്കും ഇതിനുള്ള ശിക്ഷ ഏറ്റുവാങ്ങുക. ഉപയോക്താക്കള്‍ 16 വയസ്സിന് മുകളിലുള്ളവരാണെന്ന് ഉറപ്പാക്കാനുള്ള നിര്‍ദ്ദേശത്തിന് അനുസൃതമായാണ് ഇത്. പരാജയപ്പെടുന്ന പക്ഷം പ്ലാറ്റ്ഫോമുകകള് 49.5 ദശലക്ഷം വരെ പിഴ നല്‍കേണ്ടിവരും.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്ക് തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകളും കിക്ക്, ട്വിച്ച് പോലുള്ള സ്ട്രീമിംഗ് സേവനങ്ങളും ഓസ്ട്രേലിയയില്‍ നിരോധനത്തിന് കീഴിലാണ്. എന്നിരുന്നാലും, റോബ്ലോക്സ്, പിന്‍ട്രെസ്റ്റ്, വാട്ട്സ്ആപ്പ് എന്നിവയുള്‍പ്പെടെ ചില ജനപ്രിയ ആപ്പുകളെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
