അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഡൽഹി വൈദ്യുതി വിതരണ ബിസിനസുകൾ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബിസിനസ് വാങ്ങുന്നതിന് കെയ്‌സ് ഡി ഡെപാറ്റ് എറ്റ് പ്ലേസ്മെന്റ് ഡു ക്യുബെക്ക് (സിഡിപിക്യു), ആക്റ്റിസ് എൽഎൽപി, ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റ് എന്നിവയുൾപ്പെടെ എട്ട് നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. ഗ്രീൻകോ എനർജി ഹോൾഡിംഗ്സ്, എനെൽ ഗ്രൂപ്പ്, ഐ സ്ക്വയർ ക്യാപിറ്റൽ, ടോറന്റ് പവർ, വേഡ് ക്യാപിറ്റൽ ഗ്രൂപ്പ് എൽഎൽസി എന്നിവയാണ് മറ്റ് നിക്ഷേപകർ.
ബിഎസ്‌ഇഎസ് രാജധാനി പവർ ലിമിറ്റഡ് (ബിആർപിഎൽ), ബിഎസ്‌ഇഎസ് യമുന പവർ ലിമിറ്റഡ് (ബിവൈപിഎൽ) എന്നിവയിൽ 51 ശതമാനം ഓഹരി വാങ്ങുന്നതിനായി റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കെപിഎംജിയെ നിയമിച്ചിട്ടുണ്ട്. രണ്ട് വൈദ്യുതി വിതരണം ബിസിനസുകളും ദേശീയ തലസ്ഥാനത്ത് ഏകദേശം 4.4 ദശലക്ഷം ഉപഭോക്താക്കളെ പരിപാലിക്കുന്നുണ്ട്. 2018 ഓഗസ്റ്റിൽ മുംബൈ നഗര വൈദ്യുതി വിതരണ ബിസിനസ്സ് അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന് 18,800 കോടി രൂപയ്ക്ക് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ വിറ്റിരുന്നു.

കടം വീട്ടുന്നതിനായാണ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഡൽഹിയിലെ വൈദ്യുതി വിതരണ ബിസിനസുകൾ വിൽക്കാൻ ഒരുങ്ങുന്നത്. എന്നാൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വക്താക്കൾ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സിഡിപിക്യു, ആക്റ്റിസ് എൽഎൽപി, ബ്രൂക്ക്‌ഫീൽഡ്, ഗ്രീൻകോ എനർജി ഹോൾഡിംഗ്സ്, ഐ സ്ക്വയർ ക്യാപിറ്റൽ, ടോറന്റ് പവർ എന്നീ കമ്പനികളും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മെയ് എട്ടിന് മാർച്ച് പാദ വരുമാനം പ്രഖ്യാപിച്ചപ്പോൾ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ അടുത്ത സാമ്പത്തിക വർഷത്തിൽ കടം പൂജ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications