ബജറ്റിൽ ഒതുങ്ങുമോ ഇൻഷുറൻസ്? കേന്ദ്രം കനിഞ്ഞാൽ കിട്ടാൻ പോകുന്നത് ബംബർ നേട്ടം

2025 ലെ കേന്ദ്ര ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ജനത നോക്കിക്കാണുന്നത്. എല്ലാ മേഖലകളിലും വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ പുലർത്തുമ്പോഴും ഇൻഷുറൻസ് എന്ന മേഖലയെ കുറേക്കൂടി ഗൗരവമായി ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം കൂടിയാണ് ഈ ബജറ്റിൽ വെളിപ്പെടേണ്ടത്. ഫെബ്രുവരി 1-ന് അവതരിപ്പിക്കാൻ തയ്യാറായിരിക്കുന്ന ഈ ബജറ്റിൽ ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയുടെ വളർച്ചക്കും മുന്നേറ്റത്തിനും പിന്തുണ നൽകുന്ന നയപരമായ പരിഷ്‌കാരങ്ങൾ അവതരിപ്പിക്കുമെന്ന് തന്നെയാണ് വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഈ മേഖലയിലെ വളർച്ച വലിയ രീതിയിൽ നോക്കിക്കണ്ട ഗവൺമെന്റ് എന്ന നിലയിൽ ഇൻഷുറൻസ് മേഖലയ്ക്ക് കുറേക്കൂടി പ്രാധാന്യം നൽകുമെന്ന് ഉറപ്പാണ്.

അജിയാസ് ഫെഡറൽ ഇൻഷുറൻസിന്റെ എം ഡിയും സി ഇ ഒയുമായ ജൂഡ് ഗോംസ് വിഭാഗത്തിലെ 11% വളർച്ച നിരക്ക് $107 ബില്യൺ പ്രീമിയം വീതം ആയതായി അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന യൂണിയൻ ബജറ്റിൽ കൂടുതൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബജറ്റിൽ ഒതുങ്ങുമോ ഇൻഷുറൻസ്? കേന്ദ്രം കനിഞ്ഞാൽ കിട്ടാൻ പോകുന്നത് ബംബർ നേട്ടം

വാർഷിക പദ്ധതികൾക്ക് ടാക്‌സിൽ നിന്ന് മോചനം

വരാനിരിക്കുന്ന യൂണിയൻ ബജറ്റിലൂടെ വാർഷിക പദ്ധതികൾക്ക് ടാക്‌സിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് ഇൻഷുറൻസ് മേഖല പ്രതീക്ഷിക്കുന്നത്. National Pension System (NPS)-ൽ ഉൾപ്പെടെ ഇത് നടപ്പിലാക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ജോലിയിൽ നിൻ വിരമിച്ചതിന് ശേഷം ലഭിക്കുന്ന റിട്ടയർമെന്റ് സേവിങ്‌സുകൾക്ക് ഇത് കുറേക്കൂടി സ്വീകാര്യത നൽകുമെന്നും ഇൻഡസ്ട്രി വിശ്വസിക്കുന്നു.

ലൈഫ് ഇൻഷുറൻസ് ആരോഗ്യ ഇൻഷുറൻസ് എന്നിവയിൽ നിന്ന് ലഭിക്കുന്ന ടാക്‌സ് ആനുകൂല്യങ്ങൾ

80C പ്രകാരം പ്രീമിയം ഇൻഷുറൻസുകൾക്ക് വിവിധ തരത്തിലുള്ള ടാക്‌സ് ആനുകൂല്യങ്ങൾ നിലവിൽ ലഭ്യമാണ്. ഇത് ഇൻഷുറൻസ് എന്നതിനെ ഇന്ത്യൻ ജനതയുടെ ഒരു സേവിങ്സ് പോലെ മാറ്റുകയും, കുറേക്കൂടി ജനപ്രീതി നൽകുകയും ചെയ്യും.

GST പരിഷ്‌ക്കരണങ്ങൾ

ഇൻഷുറൻസ് പദ്ധതികൽ എടുക്കുമ്പോൾ ഒരു വ്യക്തി അടയ്‌ക്കേണ്ട ജിഎസ്ടി അയാൾക്ക് കുറവ് വരുന്ന തരത്തിൽ നിലവിലെ വ്യവസ്ഥിതികൾ പൊളിച്ചെഴുതാനും ശ്രമങ്ങൾ നടക്കുന്നുണ്ട്.
ടേം ലൈഫ് ഇൻഷുറൻസ് പോളിസികളിലെ GST-യിൽ പരിഷ്‌ക്കരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

യൂണിവേഴ്സൽ ഡിജിറ്റൽ ഇൻഷുറൻസ് അക്കൗണ്ടുകൾ

വലിയ രീതിയിൽ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന പദ്ധതിയാണ് ഇത്. യൂണിവേഴ്സൽ ഡിജിറ്റൽ ഇൻഷുറൻസ് അക്കൗണ്ടുകൾ തുടങ്ങാൻ ഗവണ്മെന്റ് തയാറെടുക്കുന്നുണ്ട് എന്നാണ് പ്രാഥമിക വിവരം. ഇത് സംഭവിച്ചാൽ വിവിധ തരത്തിലുള്ള പോളിസി മാനേജ്മെന്റും ക്ലെയിം പ്രോസസ്സിംഗും എളുപ്പത്തിൽ നടത്താൻ കഴിയും.

പെൻഷൻ സുരക്ഷാ ബോണ്ടുകൾ

ദീർഘകാല പെൻഷൻ സുരക്ഷാ ബോണ്ടുകളുടെ ആവിർഭാവവും അതുവഴി റിട്ടയര്മെന്റിന് ശേഷം വയോജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള് സാമൂഹിക സാഹചര്യം ഒരുങ്ങുന്നതുമാണ് ഇൻഷുറൻസ് മേഘലയിൽ വരൻ പോകുന്ന കാതലായ ഒരു മാറ്റം.

ഗ്രാമങ്ങൾക്ക് വേണ്ടി ഫ്ലെക്സിബിൾ മൈക്രോ ഇൻഷുറൻസ്

ഗ്രാമീണ മേഖലയിലും മറ്റും മൈക്രോ ഇൻഷുറൻസുകളെ പ്രോത്സാഹിപ്പിക്കാനും, അതുവഴി താഴെക്കിടയിലുള്ള ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾ നിലവിൽ നടക്കുന്നുണ്ട്.

ഇൻഷുറൻസ് രംഗത്തെ പുത്തൻ ഉണർവുകൾക്ക് തക്കതായ അംഗീകാരം

ഇൻഷുറൻസ്‌ടെക് കമ്പിനികൾക്ക്, അവരുടെ പുതിയ പദ്ധതികൾക്ക് കൃത്യമായ അംഗീകാരം നൽകി അവയെ പ്രോത്സാഹിപ്പിക്കാൻ വേണ്ട നടപടികൾ വാഗ്ദാനം ചെയ്യുന്നു.

ഇൻഷുറൻസ് ബോധവൽക്കരണത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തം

നഗരങ്ങൾ ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇൻഷുറൻസിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ ഗുണത്തെ കുറിച്ചും എത്തിക്കാൻ പ്രൈവറ്റ്-പബ്ലിക് കൂട്ടായ്മ രൂപപ്പെടുത്തുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X