വിദ്യാർത്ഥികളെ നിങ്ങൾക്ക് APAAR ID ഉണ്ടോ? ഇല്ലെങ്കിൽ ഇന്ന് തന്നെ അപേക്ഷിക്കൂ
വിദ്യാഭ്യാസ മന്ത്രാലയവും ഇന്ത്യൻ ഗവണ്മെന്റും ചേർന്ന് അവതരിപ്പിച്ച ഒരു അക്കാദമിക് തിരിച്ചറിയൽ സംവിധാനം ആണ് APAAR ഐഡി കാർഡ്. ഓരോ ഇന്ത്യൻ വിദ്യാർത്ഥിക്കും ഒരു 12-അക്ക അക്കാദമിക് ഐഡി നൽകുക വഴി വിദ്യാർത്ഥികളുടെ അക്കാദമിക് രേഖകൾ ഡിജിറ്റൽ ആയി സംരക്ഷിക്കുകയും പരിഷ്കരിക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമിടുന്നത്.
വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് സർട്ടിഫിക്കട്ടുകളും മറ്റും ഡിജിറ്റൽ ആയി സൂക്ഷിക്കാനും, അവ കൈമാറ്റം ചെയ്യാനും സഹായിക്കുന്ന ഈ പദ്ധതി പൂർണ്ണമായും ഡിജിറ്റൽ മേഖലയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഇന്ത്യയിൽ കേരളത്തിൽ അടക്കം വന്നുപോയ വെള്ളപ്പൊക്കവും മറ്റു പ്രകൃതി ദുരന്തങ്ങളും മൂലം അവരുടെ സ്കൂൾ കോളേജ് മറ്റു സർട്ടിഫിക്കറ്റുകൾ കൈമോശം വരുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിരുന്നു. ഇതിനെ മറികടക്കാനും, വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനും ഈ പദ്ധതി സഹായിക്കുന്നു.

APAAR ID എന്താണ്? വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
Automated Permanent Academic Account Registry (APAAR ID) എന്നത് ഇന്ത്യയിലെ ഓരോ വിദ്യാർത്ഥിക്കും സർക്കാർ നൽകുന്ന 12 അക്ക അതുല്യ അക്കാദമിക് ഐഡന്റിറ്റിയാണ്. ഇത് പ്രൈമറി വിദ്യാഭ്യാസത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം വരെ ഉയരുന്ന അവരുടെ വിദ്യാഭ്യാസ രേഖകൾ സംരക്ഷിക്കുന്ന ഒരു കേന്ദ്ര സമ്പ്രദായമായി പ്രവർത്തിക്കും.
പ്രധാന പ്രയോജനങ്ങൾ
വിദ്യാഭ്യാസ ഡാറ്റ ഡിജിറ്റലാക്കൽ
വിദ്യാർത്ഥികളുടെ എല്ലാ അക്കാദമിക് രേഖകളും ഡിജിറ്റലായി ലഭ്യമാക്കുന്നു, ഇതിലൂടെ സർട്ടിഫിക്കറ്റുകളുടെ ഹാർഡ് കോപ്പി നൽകുക എന്ന സംസ്കാരം തന്നെ മാറും.
മാറ്റങ്ങൾക്ക് വിധേയമാക്കാൻ എളുപ്പമാണ്
ഇന്ത്യയിലെ വിവിധ സ്കൂളുകളിലേക്കും കോളേജുകളിലേക്കും വിദ്യാർത്ഥികൾക്കുള്ള സ്ഥലംമാറ്റ പ്രക്രിയ എളുപ്പമാക്കുന്നു.
അഡ്മിനിസ്ട്രേറ്റീവ് പ്രവൃത്തികളിലെ സുതാര്യത
വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ വഴി രേഖകൾ ലഭിക്കുന്നത് കൊണ്ട് തന്നെ അവരുടെ സമയനഷ്ടം കുറയ്ക്കുന്നു.
"One Nation, One Student ID" പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ഇത്തരത്തിൽ ഒരു സാങ്കേതിക മാറ്റത്തിന് സർക്കാർ വഴിയൊരുക്കുന്നത്.
APAAR കാർഡ്: പ്രകൃതി ദുരന്തങ്ങളിൽ സർട്ടിഫിക്കറ്റുകളുടെ സുരക്ഷ ഉറപ്പാക്കൽ
പ്രകൃതി ദുരന്തങ്ങൾ ഉദാ: വെള്ളപ്പൊക്കം, ഭൂചലനങ്ങൾ, ചുഴലിക്കാറ്റുകൾ, തുടങ്ങി പലവിധ പ്രശ്‌നങ്ങളും, പ്രധാനപ്പെട്ട വ്യക്തിഗത രേഖകളായ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ നഷ്ടത്തിലേക്കും നശനത്തിലേക്കും നയിച്ചേക്കാം. APAAR കാർഡ് (Automated Permanent Academic Account Registry) ഈ പ്രശ്‌നത്തിന് ഒരു സുരക്ഷിതവും വിശ്വാസ്യതയുള്ള പരിഹാരമായി പ്രവർത്തിക്കുന്നു.
APAAR കാർഡ് എങ്ങനെ സഹായിക്കും
1. സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ആയി സംരക്ഷിക്കുക:
എല്ലാ അക്കാദമിക് രേഖകളും സുരക്ഷിതമായ ഡിജിറ്റൽ റെപ്പോസിറ്ററിയിൽ സൂക്ഷിക്കുന്നത്, പ്രകൃതി ദുരന്തങ്ങൾ വന്നാലും, വിദ്യാർത്ഥികൾക്ക് അവരുടെ രേഖകൾ ഓൺലൈൻ വഴി എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും.
2. ഫിസിക്കൽ രേഖകളുടെ ആശ്രയം ഇല്ലാതാക്കുന്നു:
APAAR കാർഡിന്റെ സഹായത്തോടെ, വിദ്യാർത്ഥികൾക്ക് ഫിസിക്കൽ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി കാത്തുനിൽക്കാതെ തന്നെ അവരുടെ ഡിജിറ്റൽ രേഖകൾ പങ്കിടാം.
3. ജീവിതകാലം മുഴുവൻ ഉപയോഗിക്കാം:
12-അക്ക APAAR ID വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് രേഖകളെ ജീവിതകാലം ഉപയോഗിക്കാവുന്ന രീതിയിൽ ഡിജിറ്റൽ ആയി ലഭ്യമാക്കും, ഇത് പ്രകൃതി ദുരന്തങ്ങളിൽ രേഖകളുടെ നഷ്ടം ഒഴിവാക്കുന്നു.
4. ദുരന്തങ്ങൾക്ക് ശേഷമുള്ള പ്രതിരോധം:
പ്രകൃതി ദുരന്തങ്ങൾ കഴിഞ്ഞ്, സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസം പുനരാരംഭിക്കുന്നതിനോ ജോലികൾക്ക് അപേക്ഷിക്കുന്നതിനോ ബുദ്ധിമുട്ടാകാം. APAAR, സംസ്ഥാനങ്ങളുടെ തലസ്ഥാനത്ത് നിന്നോ മറ്റോ രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്നു.


Click it and Unblock the Notifications


