ആപ്പിൾ കമ്പനി കുറച്ചു മാസങ്ങളായി വലിയ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. അതിനെല്ലാം പ്രധാന കാരണം കമ്പനിയുടെ വെർച്വൽ അസിസ്റ്റന്‍റ് സിറിയും. ഉപയോക്താക്കളുടെ സംസാരം ഒളിഞ്ഞു കേട്ടുവെന്ന സിറി ക്കെതിരെയുള്ള ആരോപണം ഒടുവിൽ ഇപ്പോൾ ഒത്തുതീർപ്പിൽ എത്തിയിരിക്കുകയാണ്. 9.5 കോടി യുഎസ് ഡോളർ നൽകിയാണ് പ്രശ്‌നം അവസാനിപ്പിക്കാൻ ഇപ്പോൾ കമ്പനി ഒരുങ്ങുന്നത്.
ആപ്പിളിന്‍റെ ഐഫോൺ അടക്കമുള്ള ഡിവൈസുകൾ വഴി സിറി സംഭാഷണങ്ങൾ ചോർത്തി എന്ന പരാതിയിൽ അഞ്ച് വർഷം മുൻപ് ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ ഒത്തുതീർപ്പിൻറെ നീക്കം നടക്കുന്നത്. ഒരു ദശാബ്ദത്തോളമായി സിറി ഈ ചോർത്തൽ തുടരുകയാണെന്നും ഉപയോക്താക്കൾ നൽകിയ കേസിൽ ആരോപിക്കുന്നു. ''ഹേയ് സിറി'' എന്ന ട്രിഗർ വേർഡിലൂടെ വെർച്വൽ അസിസ്റ്റന്‍റിന്‍റെ സഹായം ആവശ്യപ്പെട്ടില്ലെങ്കിൽ പോലും ഉപയോക്താക്കളുടെ സംഭാഷണം റെക്കോഡ് ചെയ്യുന്നത് പതിവായിരുന്നു', എന്നാണ് ആരോപണം ഉണ്ടായിരുന്നത്. ഈ സംഭാഷണം സിറി പിന്നീട് പല കമ്പനികൾക്കും ചോർത്തിക്കൊടുത്തു എന്നും പരാതിയുണ്ട്.

ഒളിച്ചു കേൾക്കുന്ന സംഭാഷണത്തിൽ നിന്ന് ഉപയോക്താക്കൾക്ക് താത്പര്യമുള്ള സാമഗ്രികളുടെയും സേവനങ്ങളുടെയും കമ്പനികൾ നേരിട്ട് ഉപയോക്താവിനെ സമീപിക്കുകയും ഉണ്ടായിട്ടുണ്ടെന്നും, ഒരു മനുഷ്യന്റെ വിർച്ച്വൽ പ്രൈവസിയാണ് ഇത് ചോദ്യം ചെയ്യുന്നതെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന ആപ്പിളിന്‍റെ അവകാശവാദത്തെ തകർത്തു കൊണ്ടാണ് ഈ ആരോപണങ്ങൾ ഉയർന്നു വന്നത്. തുടർന്ന് നിരവധി വർഷങ്ങൾ നീണ്ടു നിന്ന കേസ് ഇപ്പോഴാണ് ഒത്തുതീർപ്പിലേക്കെത്തിയത്.
ചൊവ്വാഴ്ച കാലിഫോർണിയയിലെ ഫെഡറൽ കോടതിയെ വിഷയത്തിൽ ഒത്തുതീർപ്പിന് തയാറാണെന്ന് ആപ്പിൾ അറിയിക്കുകയായിരുന്നു. എന്നാൽ കേസ് ഫെബ്രുവരി 14ന് വീണ്ടും പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരാതിക്കാർ ഉന്നയിച്ച സെറ്റിൽമെന്‍റ് അംഗീകരിച്ചാൽ 2014 സെപ്റ്റംബർ 17 മുതൽ ഐഫോണോ ആപ്പിളിന്‍റെ മറ്റു ഡിവൈസുകളോ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരത്തിനായി അവകാശവാദമുന്നയിക്കാം. സെറ്റിൽമെന്‍റ് പ്രകാരം സിറി ഉപയോഗിച്ചു വരുന്ന ഓരോ ഡിവൈസുകൾക്കും 20 യുഎസ് ഡോളർ വരെ ലഭിച്ചേക്കും. ഈ തുകയിൽ മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്. എന്തായാലും ആപ്പിൾ ഉന്നയിച്ച വലിയ അവകാശവാദത്തെയാണ് സിറി ഇപ്പോൾ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നത്. ഇത് കമ്പനിയെ നഷ്ടത്തിലേക്ക് നയിക്കാമെന്നും, അതുവഴി മറ്റു കമ്പനികൾ മാർക്കറ്റ് പിടിക്കുമെന്നും പലരും വിലയിരുത്തുന്നു.
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആളുകൾ ആഗ്രഹിക്കുന്നതും സ്വന്തമാക്കിയതും അപ്‌ഡേഷനുകൾക്ക് വേണ്ടി കാത്തിരിക്കുന്നതുമായ ഡിവൈസ് ആണ് ആപ്പിൾ. സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ആപ്പിളിന്റെ ഈ സമീപനം ഇന്ത്യൻ മാർക്കറ്റിൽ സ്വാധീനിക്കാനും അതുവഴി സാംസംഗ് പോലെയുള്ള കമ്പനികൾക്ക് ഉപയോക്താക്കളുടെ പ്രീതി നേടിയെടുക്കാനും സാധിക്കും. ഫീച്ചറുകൾ കൊണ്ട് ആപ്പിളിനെ വെല്ലുവിളിക്കുന്ന നിരവധി മോഡലുകൾ സാംസങ് പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസ് നീട്ടിക്കൊണ്ട് പോകുന്നതിനേക്കാൾ അത് ഒത്തുതീർപ്പാക്കുന്നതാണ് ആപ്പിൾ കമ്പനിയുടെ ലാഭം.
അതേസമയം, ഉപയോക്താക്കളുടെ അനുവാദം ഇല്ലാതെ ഫോട്ടോകൾ ശേഖരിക്കുന്നുവെന്ന ഒരു ആരോപണം കഴിഞ്ഞദിവസം ആപ്പിളിനെതിരെ ഉയർന്നിരുന്നു. ഉപയോക്താക്കളുടെ സമ്മതത്തോടെയല്ല ഡേറ്റ ശേഖരണമെന്ന് ഡെവലപ്പർ ജെസ് ജോൺസനാണ് ആരോപിച്ചത്. ഐഫോണിലെ നവീകരിച്ച വിഷ്വൽ സെർച്ച് ഫീച്ചറിന്റെ ഭാഗമായാണ് ഈ വിവരശേഖരണമെന്നും, ഇതുവഴി ലാൻഡ്‌മാർക് ഐഡന്റിഫിക്കേഷൻ സാധ്യമാകുന്നുവെന്നുംവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ ഉപയോക്താവ് ഡാറ്റ പങ്കിടൽ അനുവദിച്ചാൽ മാത്രമെ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നും ജെഫ് ചൂണ്ടിക്കാട്ടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
