ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ഒന്നാണ് ആപ്പിള്‍. ഇപ്പോള്‍ ആപ്പിളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ക്രിപ്റ്റോ നിക്ഷേപകരുടെ ആകാംക്ഷ ഉണര്‍ത്തുകയാണ്. സംഭവം എന്തെന്നല്ലേ? ആപ്പിള്‍ മേധാവിയായ ടിം കുക്കിന് ക്രിപ്റ്റോകറന്‍സിയില്‍ സ്വകാര്യ നിക്ഷേപമുണ്ട്! ചൊവാഴ്ച്ച നടന്ന ന്യൂയോര്‍ക്ക് ടൈംസ് ഡീല്‍ബുക്ക് ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് ക്രിപ്റ്റോകറന്‍സികള്‍ കൈവശം വെയ്ക്കുന്ന കാര്യം ആപ്പിള്‍ സിഇഓ വെളിപ്പെടുത്തിയത്.
ബിറ്റ്കോയിന് അടക്കമുള്ള ക്രിപ്റ്റോകറന്‍സികളിലുള്ള നിലപാടും ഇദ്ദേഹം അറിയിക്കുന്നുണ്ട്. 'എനിക്ക് ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപമുണ്ട്. പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണിത്', കോണ്‍ഫറന്‍സില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി ടിം കുക്ക് പറഞ്ഞു. ഇതേസമയം, ക്രിപ്റ്റോ നിക്ഷേപവുമായി ബന്ധപ്പെട്ട് ആര്‍ക്കും നിര്‍ദേശങ്ങള്‍ നല്കാന് ഉദ്ദേശമില്ലെന്നും ടിം കുക്ക് വ്യക്തമാക്കി.
ക്രിപ്റ്റോകറന്‍സിയില്‍ താത്പര്യം ജനിച്ചിട്ട് കാലം കുറച്ചായെന്നും വിഷയം പഠിച്ച് വരികയാണെന്നും ആപ്പിള്‍ മേധാവി അറിയിക്കുന്നു. ക്രിപ്റ്റോ ലോകത്ത് ആപ്പിള്‍ കമ്പനിക്കും ഒരു നോട്ടമുണ്ട്. ടിം കുക്ക് തന്നെയാണ് ഇതു സമ്മതിക്കുന്നത്. എന്നാല്‍ ആപ്പിള്‍ പേ സംവിധാനത്തില്‍ ക്രിപ്റ്റോകറന്‍സികള്‍ അവതരിപ്പിക്കാനുള്ള അടിയന്തര പദ്ധതികളൊന്നും കമ്പനിക്കില്ല.
മാത്രമല്ല, ഇലോണ്‍ മസ്കിന്റെ ടെസ്ലയെ പോലെ ഒരു കമ്പനിയെന്ന തരത്തില്‍ ക്രിപ്റ്റോയില്‍ നിക്ഷേപം നടത്താന്‍ ആപ്പിളിന് ഉദ്ദേശമില്ല. കാരണം ക്രിപ്റ്റോകറന്സികളില് നിക്ഷേപം വേണമെന്നാഗ്രഹിച്ചല്ല ആപ്പിളിന്റെ ഓഹരിയുടമകള്‍ കമ്പനിയുടെ ഓഹരികള്‍ (AAPL) വാങ്ങുന്നതും കൈവശം വെയ്ക്കുന്നതും, ടിം കുക്ക് പറയുന്നു.
ക്രിപ്റ്റോകറന്‍സികള്‍ സ്വീകരിച്ച് ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാന്‍ ആപ്പിളിന് സമീപകാലത്തൊന്നും പദ്ധതിയില്ലെന്ന് ടിം കുക്ക് ആവര്‍ത്തിക്കുന്നുണ്ട്. ക്രിപ്റ്റോ ലോകത്തെ പുതിയ സംഭവികാസമായ എന്എഫ്ടികളിലുള്ള (നോണ്‍ ഫംജിബിള്‍ ടോക്കണുകള്‍) താത്പര്യവും ആപ്പിള്‍ സിഇഓയായ ടിം കുക്ക് മറച്ചുവെയ്ക്കുന്നില്ല. കോണ്‍ഫറന്‍സില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ കമ്മീഷന് നിരക്കിനെ കുറിച്ചും ടിം കുക്ക് വാദിക്കുന്നുണ്ട്.
നിലവില്‍ മിക്ക ആപ്പ് ഡെവലപ്പര്‍മാരില്‍ നിന്നും 30 ശതമാനത്തിന് പകരം 15 ശതമാനം കമ്മീഷനാണ് കമ്പനി പിടിക്കുന്നതെന്ന് ആപ്പിള്‍ മേധാവി അറിയിക്കുന്നു. എന്നാല്‍ വരുംഭാവിയില്‍ ആപ്പ് സ്റ്റോറിലെ സ്ഥിതിഗതികളില്‍ മാറ്റം സംഭവിക്കാം. വെബ്സൈറ്റുകളില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുള്ളവര്‍ക്ക് ഐഫോണിന് പകരം ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങാമെന്നും ഇദ്ദേഹം തുറന്നടിക്കുന്നുണ്ട്.
ഫെയ്സ്ബുക്കിന്റെ മെറ്റാവേഴ്സ് പദ്ധതികളെ കുറിച്ചുള്ള ചോദ്യത്തിന് ഓഗ്മെന്റഡ് റിയാലിറ്റി എന്നും ആപ്പിളിന്റെ കോര്‍ ടെക്നോളജിയാണെന്നാണ് ടിം കുക്ക് മറുപടി നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ 750 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ആപ്പിളിന്റെ 5 മില്യണ്‍ ഓഹരികളാണ് ടിം കുക്കിന് ലഭിച്ചത്. സിഇഓ പദവിയുടെ ഭാഗമായി 2026 വരെയും ആപ്പിള്‍ ഓഹരികള്‍ ഇദ്ദേഹത്തിന് ലഭിക്കും. ഇതേസമയം, ഓഹരി വിപണിയില്‍ ആപ്പിളിന്റെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാകും കൈമാറുന്ന ഓഹരികളുടെ എണ്ണം തീരുമാനിക്കപ്പെടുക.
ക്രിപ്റ്റോകറന്‍സികളുടെ ചിത്രം പരിശോധിച്ചാല്‍, ഇന്നലത്തെ റെക്കോര്‍ഡ് ഉയര്‍ച്ചയ്ക്ക് ശേഷം ഡിജിറ്റല്‍ ടോക്കണുകള്‍ താഴേക്കിറങ്ങിയിരിക്കുകയാണ്. ബുധനാഴ്ച്ച രാവിലെ ബിറ്റ്കോയിനും ഈഥറും 2 ശതമാനം വീതം ഇടിവ് കുറിക്കുന്നുണ്ട്. എന്തായാലും ജൂണിന് ശേഷം രണ്ടിരട്ടി വളര്‍ച്ചയാണ് ബിറ്റ്കോയിനും ഈഥറും കണ്ടെത്തിയത്. ഒക്ടോബറില്‍ ഡോളറിനെതിരെ 70 ശതമാനത്തിലേറെ നേട്ടം കൊയ്യാന്‍ ഇരു ടോക്കണുകള്‍ക്കും സാധിച്ചു.
രാവിലെ 66,500 നിലവാരത്തിലാണ് ബിറ്റ്കോയിന്റെ ഇടപാടുകള്‍. ഈഥര്‍ 4,710 ഡോളറിലും ചുവടുവെയ്ക്കുന്നു. ഈ വര്‍ഷം ഇതുവരെ 131 ശതമാനം ലാഭം ബിറ്റ്കോയിന് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. ഡിജിറ്റല്‍ അസറ്റ് മാനേജറായ കോയിന്ഷെയര്സ് നല്കുന്ന വിവരം പ്രകാരം ബിറ്റ്കോയിനിലേക്ക് 6.4 ബില്യണ്‍ ഡോളര്‍ ഫണ്ടാണ് ഈ വര്‍ഷം വന്നുചേര്‍ന്നത്.
ഡോജ്കോയിന്, ഷിബ ഇനു കോയിനുകളും 4 ശതമാനം വീതം ഇടിവ് നേരിട്ടുകൊണ്ട് രാവിലെ വ്യാപാരം നടത്തുന്നുണ്ട്. എക്സ്ആര്‍പി, പോള്‍ക്കഡോട്ട്, സോളാന കോയിനുകളും നഷ്ടത്തില്‍ തുടരുന്നു. ഇതേസമയം, കാര്‍ഡാനോയില്‍ 6 ശതമാനവും ലൈറ്റ്കോയിനില് 7 ശതമാനവും മുന്നേറ്റം ദൃശ്യമാണ്. ക്രിപ്റ്റോ ലോകത്തെ പ്രമുഖ കറന്‍സികളുടെ വില നിലവാരം ചുവടെ കാണാം (ബുധന്‍, രാവിലെ 9 മണി).
- ബിറ്റ്കോയിന് - 66,455.97 ഡോളര്‍ (1.67 ശതമാനം ഇടിവ്)
- ഈഥര്‍ - 4,704.30 ഡോളര്‍ (1.76 ശതമാനം ഇടിവ്)
- ബൈനാന്‍സ് കോയിന് - 631.70 ഡോളര്‍ (2.56 ശതമാനം ഇടിവ്)
- ടെതര്‍ യുഎസ് - 1.00 ഡോളര്‍ (മാറ്റമില്ല)
- കാര്‍ഡാനോ - 2.21 ഡോളര്‍ (3.22 ശതമാനം നേട്ടം)
- സോളാന - 237.87 ഡോളര്‍ (3.78 ശതമാനം ഇടിവ്)
- എക്സ്ആര്‍പി - 1.23 ഡോളര്‍ (3.13 ശതമാനം ഇടിവ്)
- പോള്‍ക്കഡോട്ട് - 50.24 ഡോളര്‍ (5.08 ശതമാനം ഇടിവ്)
- ഡോജ്കോയിന് - 0.27 ഡോളര്‍ (4.82 ശതമാനം ഇടിവ്)
- യുഎസ്ഡി കോയിന് - 0.99 ഡോളര്‍ (0.05 ശതമാനം നേട്ടം)
- ഷിബ ഇനു - 0.00005401 ഡോളര്‍ (4.20 ശതമാനം ഇടിവ്)
- അവലാഞ്ചെ - 91.46 ഡോളര്‍ (2.38 ശതമാനം നേട്ടം)
- ടെറ ലൂണ - 50.06 ഡോളര്‍ (4.81 ശതമാനം ഇടിവ്)
- ലൈറ്റ് കോയിന് - 254.90 ഡോളര്‍ (5.11 ശമാനം നേട്ടം)
- യുണിസ്വാപ്പ് - 26.25 ഡോളര്‍ (1.06 ശതമാനം ഇടിവ്)
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications