ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ നിരയിലെ പ്രീമിയം രാജാവ് ആപ്പിള്‍ തന്നെ. ജൂണ്‍ പാദത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ രാജ്യത്തെ പ്രീമിയം സ്മാര്‍ട്ഫോണ്‍ വിപണിയില്‍ 48.8 ശതമാനം വിഹിതം ആപ്പിളിന്റെ കൈവശം ഭദ്രം. ഐഫോണ്‍ 11, ഐഫോണ്‍ XR മോഡലുകളെ കൂട്ടുപിടിച്ചാണ് അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ ഇന്ത്യയില്‍ പിടിമുറുക്കുന്നത്. 500 ഡോളിന് മുകളിലുള്ള സ്മാര്‍ട്ഫോണുകളാണ് പ്രീമിയം ഗണത്തില്പ്പെടുന്നതെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. പ്രീമിയം ശ്രേണിയിലെ മൊത്തം വില്‍പ്പന 35.4 ശതമാനം ഇടിഞ്ഞെങ്കിലും നിരയില്‍ ആപ്പിള്ത്തന്നെ ഇപ്പോഴും കേമന്‍. ആപ്പിളിന് പിന്നില്‍ സാംസങ്, വണ്‍പ്ലസ് കമ്പനികളാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ആപ്പിളിന്റെ കാര്യമെടുത്താല്‍ ഐഫോണ്‍ 11, ഐഫോണ്‍ XR മോഡലുകള്‍ മാത്രം 28 ശതമാനം വില്‍പ്പന ആപ്പിളിന് സംഭാവന ചെയ്തു. വെള്ളിയാഴ്ച്ച പുറത്തുവന്ന ഐഡിസി റിപ്പോര്‍ട്ടാണ് സ്മാര്‍ട്ഫോണ്‍ ലോകത്തെ ചിത്രം വെളിപ്പെടുത്തുന്നത്. ഇടത്തരം പ്രീമിയം ശ്രേണിയിലും വില്‍പ്പന സാരമായി കുറഞ്ഞിട്ടുണ്ട്. 300 മുതല്‍ 500 ഡോളര്‍ വരെയുള്ള മോഡലുകളാണ് ഈ ഗണത്തില്‍പ്പെടുന്നത്. സാംസങ് ഗാലക്സി A51, സാംസങ് ഗാലക്സി A71, വിവോ V19, ആപ്പിള്‍ ഐഫോണ്‍ SE, വണ്‍പ്ലസ് 7T മുതലായ മോഡലുകള്‍ ഇടത്തരം പ്രീമിയം േ്രശണിയില്‍ മുന്‍നിര കയ്യടക്കുന്നു.
700 മുതല്‍ 850 ഡോളര്‍ ശ്രേണിയില്‍ (50,000 മുതല്‍ 61,000 രൂപ വരെ) ആപ്പിള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഐഡിസി ഇന്ത്യാ അസോസിയേറ്റ് റിസര്‍ച്ച് മാനേജര്‍ ഉപാസന ജോഷിയുടെ പക്ഷം. ഐഫോണുകള്‍ എളുപ്പം വിറ്റുപോകാനുള്ള വിലനിലവാരമാണിതെന്ന് അദ്ദേഹം പറയുന്നു. നേരത്തെ, 500 ഡോളറിന് മുകളിലുള്ള പ്രീമിയം ശ്രേണിയില്‍ 62.7 ശതമാനമായിരുന്നു ആപ്പിളിന്റെ ആധിപത്യം. നിലവില്‍ ഐഫോണ്‍ 11 -നാണ് ആപ്പിള്‍ നിരയില്‍ പ്രചാരമേറെ. ഇക്കാര്യം മുന്‍നിര്‍ത്തി ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ 11 മോഡലുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി. വൈകാതെ മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഐഫോണ്‍ 11 മോഡലുകള്‍ വിപണിയില്‍ എത്തും.
നിലവില്‍ ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ചെന്നൈ ശാലയില്‍ നിന്നും സംയോജിപ്പിച്ചാണ് ഐഫോണ്‍ XR, ഐഫോണ്‍ 11 മോഡലുകളെ ആപ്പിള്‍ വില്‍ക്കുന്നത്. ഫോക്സ്കോണിനാണ് ഇതിന്റെ ചുമതല. വിസ്ട്രണ്‍ കമ്പനിയുടെ സഹായത്തോടെ ബെംഗളൂരുവില്‍ നിന്നും ഐഫോണ്‍ 7 യൂണിറ്റുകളും ആപ്പിള്‍ സംയോജിപ്പിക്കുന്നുണ്ട്. നേരത്തെ, ഐഫോണ്‍ SE, ഐഫോണ്‍ 6s മോഡലുകളുടെ ചുമതലയും ബെംഗളൂരു ശാലയ്ക്കായിരുന്നു. എന്നാല്‍ ഈ മോഡലുകളെ കമ്പനി പിന്നീട് പിന്‍വലിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
