ഡീപ്സീക് മുതൽക്ക് ചാറ്റ് ജി പിടിയും ആലി ബാബയും വരെ വരെ കത്തിക്കയറിക്കൊണ്ടിരിക്കുന്നതിനിടയിൽ ആപ്പിള്‍ ഇന്റലിജന്റ്സിന് രൂപം നൽകാനൊരുങ്ങി സിഇഒ ടിം കുക്ക്. ഇന്ത്യൻ വിപണി ആപ്പിളിന് ഏറ്റവും പ്രധാനപ്പെട്ടതായിതീർന്നിരിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇപ്പോൾ ആപ്പിള്‍ ഇന്റലിജന്റ്സ് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
ആപ്പിളിന്റെ പുതിയ ദൗത്യം
ആപ്പിള്‍ സിഇഒ ടിം കുക്ക് സ്ഥിരീകരിച്ചതനുസരിച്ച്, "ആപ്പിൾ ഇന്റലിജൻസ് " എന്ന പുതിയ എഐ സംവിധാനവുമായി കമ്പനി വിപണിയെ ഞെട്ടിക്കാനൊരുങ്ങുകയാണ്. ഐഫോൺ, ഐപാഡ്, മാക് ഉപകരണങ്ങളിലേക്ക് കടന്നുവരുന്ന ഈ പുതിയ എഐ സംവിധാനം, 2025 ഏപ്രിലില്‍ ഇന്ത്യൻ വിപണിയിലും എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക പാദത്തിലെ വരുമാന വിവരങ്ങൾ പുറത്തുവിടുമ്പോഴായിരുന്നു ടിം കുക്കിന്റെ ഈ പ്രഖ്യാപനം. ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപനീസ്, കൊറിയൻ തുടങ്ങി നിരവധി ഭാഷകളിൽ ഈ അപ്ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോട്ട്.
ഇന്ത്യ ആപ്പിൾ വിളവിന് ബെസ്റ്റ്
ഇന്ത്യൻ വിപണി ആപ്പിളിന് ഏറ്റവും പ്രധാനപ്പെട്ടതായിതീർന്നിരിക്കുകയാണെന്ന് കുക്ക് തുറന്നു പറഞ്ഞു. ഇന്ത്യയിൽ നാല് പുതിയ ആപ്പിള്‍ സ്റ്റോറുകൾ തുറക്കുന്നതിനുള്ള പദ്ധതിയും ആപ്പിള്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഇത് ഇന്ത്യയിൽ ആപ്പിളിന്റെ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആപ്പിൾ ഇന്റലിജൻസ് സ്വകാര്യതയെ സംരക്ഷിക്കും
ഐഒഎസ് 18.1, ഐപാഡ് ഓഎസ് 18.1, മാക്ഓഎസ് സിക്കോയ എന്നിവയെ പിന്തുണയ്ക്കുന്ന എല്ലാ ഉപകരണങ്ങളിലും ആപ്പിളിന്റെ പുതിയ എഐ ഫീച്ചറുകൾ ലഭ്യമാകും.
തുടർച്ചയായി സ്വകാര്യതയുടെ ഗുണമേന്മ ഉയർത്തിപ്പിടിക്കുന്ന ആപ്പിൾ, ഇതിലും വ്യത്യസ്തമല്ല. ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും ഇവിടെയും ആപ്പിൾ സുരക്ഷിതമായി സൂക്ഷിക്കും.
എപ്രിലിൽ നടപ്പിലാകും
2025 ഏപ്രിലിൽ ആപ്പിള്‍ ഇന്റലിജന്റ്സ് ഇന്ത്യൻ ഉപയോക്താക്കളിലേക്കെത്തുമെന്നാണ് റിപ്പോർട്ട്. ഇത് കടന്ന് വരുന്നതോടെ സ്മാർട്ട്ഫോൺ വിപണി എങ്ങനെ മാറും എന്നതും ടെക് ലോകം ഇപ്പോൾ ഉറ്റുനോക്കുകയാണ്.
ടിം കുക്ക് പറഞ്ഞത്
ആപ്പിൾ ഇന്റലിജൻസ്' കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു. ഏപ്രിലിൽ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ് എന്നിവയുൾപ്പെടെ കൂടുതൽ ഭാഷകളിലേക്ക് 'ആപ്പിൾ ഇന്റലിജൻസ്' കൊണ്ടുവരും. അതുപോലെ സിംഗപ്പൂരിലേക്കും ഇന്ത്യയിലേക്കും 'ആപ്പിൾ ഇന്റലിജൻസ്' എത്തും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
