കൃത്രിമബുദ്ധി (എഐ)യില്‍ അധിഷ്ഠിതമായ ധരിക്കാവുന്ന ഒരു പിന് വികസിപ്പിക്കുകയാണ് ആപ്പിള്‍. വസ്ത്രങ്ങളില്‍ ഘടിപ്പിക്കാവുന്ന ഈ ക്ലിപ്പ്-ഓണ്‍ ഉപകരണം ഒരു സുഹൃത്തായി എപ്പോഴും കൂടെയുണ്ടാകും. നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുകയും സംശയനിവാരണം നടത്തുകയുമാകാം. ആപ്പിളിന്റെ ആദ്യ എഐ അധിഷ്ഠിത ഉപകരണമെന്ന പ്രത്യകതയും പിന്നിനുണ്ട്.

സവിശേഷതകള്‍
റിപ്പോര്‍ട്ട് പ്രകാരം അലുമിനിയവും ഗ്ലാസും കൊണ്ട് നിര്‍മ്മിക്കുന്ന നേര്‍ത്ത, പരന്ന, വൃത്താകൃതിയിലുള്ള പിന്നാണ് ഉപകരണം. കട്ടിയുള്ളതാണെങ്കിലും, എയര്‍ടാഗിന് അടുത്ത വലുപ്പമാണുണ്ടാകുക. കാന്തത്തിന്റെ സഹായത്താല്‍ വസ്ത്രങ്ങളില്‍ ഘടിപ്പിക്കാം. സ്മാര്‍ട്ട് വാച്ച് അല്ലെങ്കില്‍ ഇയര്‍ബഡുകളില്‍ നിന്ന് വ്യത്യസ്തമായി, ഡിസ്പ്ലേയെയാകില്ല ഉപകരണം ആശ്രയിക്കുക. പകരം ശബ്ദം, ഓഡിയോ, ക്യാമറ അടിസ്ഥാനമാക്കി പ്രവര്‍ത്തനം ചിട്ടപ്പെടുത്തും. സ്റ്റാന്‍ഡേര്‍ഡ്, വൈഡ് ആംഗിള്‍ കാമറകളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഫോട്ടോ, വീഡീയോ ചിത്രീകരണത്തിനാണിത്. വോയ്സ് കമാന്‍ഡുകള്‍ പിന്തുണയ്ക്കുന്നതിനായി മൂന്ന് മൈക്രോഫോണുകളുമുണ്ടാകും. ഒരു ബില്‍റ്റ്-ഇന്‍ സ്പീക്കര്‍ ഓഡിയോ പ്രതികരണങ്ങള്‍ കൈകാര്യം ചെയ്യും. ഫിറ്റ്നസ് ട്രാക്കറുകളില്‍ ഉപയോഗിക്കുന്നതുപോലുള്ള ഒരു സ്ട്രിപ്പിലൂടെ ചാര്‍ജ് ചെയ്യാം. നിങ്ങള്‍ ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും പിന് ജാഗരൂകനായി ഒപ്പമുണ്ടാകും. ഒരു സുഹൃത്തിനോടെന്ന പോലെ നിങ്ങള്‍ക്ക് സഹായം ചോദിക്കാം, അലേര്‍ട്ടുകള്‍ ഫോണിലും മറ്റ് ഉപകരണങ്ങളിലും സ്വീകരിക്കാം, ചുറ്റുപാടുകള്‍ വിശദീകരിക്കാന്‍ പറയാം.
നിങ്ങള്‍ എവിടെയാണ്, എന്താണ് ചെയ്യുന്നത് എന്ന് ഉപകരണത്തിന് നേരിട്ട് ബോധ്യമുണ്ടാകും. ഡാറ്റ ആപ്പിള്‍ കൈകാര്യം ചെയ്യുന്നവിധം ചോദ്യമുയര്‍ത്തുന്നുണ്ട്. ക്ലൗഡിലേയ്ക്ക് അയക്കുന്നതിന് പകരം ഡാറ്റ നേരിട്ട് ഉപകരണത്തില്‍ പ്രൊസസ് ചെയ്യാനാകും കമ്പനി ശ്രമിക്കുക.
എന്ന് പുറത്തിറങ്ങും?
2027 ഉപകരണം വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആദ്യഘട്ടത്തില്‍ 20 ദശലക്ഷം യൂണിറ്റുകള്‍ വരെ നിര്‍മ്മിക്കാനാണ് പദ്ധതി. എന്നാല്‍ ഉപകരണത്തിന്റെ വികാസം ആപ്പിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിലനിര്‍ണ്ണയം, ലഭ്യത, അന്തിമ സവിശേഷതകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അജ്ഞാതമായി തുടരുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
