ആപ്പിൾ എന്ന കമ്പനിയെ ആർക്കും പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. വിപണിയിൽ ഇറക്കുന്ന ഓരോ ഉൽപ്പന്നത്തിലൂടേയും പുതിയ തരംഗം സൃഷ്ടിക്കുന്ന കമ്പനി. ആപ്പിൽ ഫോൺ എന്നത് ഇന്നും ആഡംബരത്തിന്‍റെ പ്രതീകമാണ് എന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. നേതൃനിരയിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ് ആപ്പിൾ. ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ലൂക്കാ മേസ്‌ട്രിയെ മാറ്റുന്നതായി കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു.
2024 ഡിസംബർ 31-ഓടെ മേസ്‌ട്രി ജോലിയിൽ നിന്ന് പടിയിറങ്ങും. 2014 മുതൽ സിഎഫ്ഒ ആയിരുന്ന മേസ്‌ത്രി, ഇൻഫർമേഷൻ ടെക്‌നോളജിയുടെയും സെക്യൂരിറ്റി വിഭാഗങ്ങളുടെ ചുമതലയില്‍ തുടരും. ആരാണ് ആപ്പിളിന്‍റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്നാണോ നിങ്ങൾ ആലോചിക്കുന്നത്. മറ്റാരുമല്ല, ആപ്പിളിൻ്റെ ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ് വൈസ് പ്രസിഡൻ്റായ കെവൻ പരേഖാണ് കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്നത്.
ആരാണ് കെവൻ പരേഖ്..?
ഇന്ത്യൻ വംശജനായ കെവൻ പരേഖ് മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ സയൻസ് ബിരുദവും ലോകത്തെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളിലൊന്നായ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ആപ്പിളിൽ ചേരുന്നതിന് മുമ്പ്, പരേഖ് തോംസൺ റോയിട്ടേഴ്‌സിലും ജനറൽ മോട്ടോഴ്‌സിലും വിവിധ വിഭാഗങ്ങലുടെ ചുമതല വഹിച്ചിട്ടുണ്ട്. ഫിനാൻസ് വൈസ് പ്രസിഡൻ്റ്, കോർപ്പറേറ്റ് ട്രഷർ തുടങ്ങിയ ചുമതലയാണ് തോംസൺ റോയിട്ടേഴ്‌സിൽ വഹിച്ച ചുമതലകൾ.
ജനറൽ മോട്ടോഴ്‌സിൽ ന്യൂയോർക്കിലെ ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്‌ടറും യൂറോപ്പിലെ സൂറിച്ചിലെ റീജിയണൽ ട്രഷററും ഉൾപ്പെടെയുള്ള ചുമതലകൾ ഭംഗിയായി നിർവഹിക്കാൻ പരേഖിന് സാധിച്ചു.

ആപ്പിളിലേക്കുള്ള വരവ്
11 വർഷം മുമ്പാണ് കെവൻ പരേഖ് ആപ്പിളിലെത്തുന്നത്. ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ്, ജനറൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് (ജി&എ), ബെനിഫിറ്റ് ഫിനാൻസ്, ഇൻവെസ്റ്റർ റിലേഷൻസ്, മാർക്കറ്റ് റിസർച്ച് എന്നിവയുൾപ്പെടെ നിരവധി നിർണായക മേഖലകളുടെ മേൽനോട്ടം വഹിക്കുന്നു. അതോടൊപ്പം ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ് വൈസ് പ്രസിഡൻ്റാണ്.
വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത ആഗോള വിപണിയിൽ ആപ്പിളിന്‍റെ സ്ഥാനം കൂടുതൽ ഉറച്ചതാക്കുക എന്നതാണ് പരേഖിന്‍റെ ലക്ഷ്യവും. ആപ്പിളിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും കാഴ്ചപ്പാടും സാമ്പത്തിക വൈദഗ്ധ്യവും ചേർന്ന് പരേഖിന് അതിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ആത്മവിശ്വാസം പ്രകടിപ്പിച്ച് ടിം കുക്ക്
ആപ്പിളിൻ്റെ സാമ്പത്തിക പ്രവർത്തനങ്ങളെ ഭാവിയിലേക്ക് നയിക്കാനുള്ള പരേഖിൻ്റെ കഴിവുകളിൽ ആപ്പിൾ സിഇഒ ടിം കുക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു ദശാബ്ദത്തിലേറെയായി, ആപ്പിളിൻ്റെ ഫിനാൻസ് ലീഡർഷിപ്പ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗമാണ് കെവൻ. അദ്ദേഹത്തിൻ്റെ ബുദ്ധിയും വിവേകവും സാമ്പത്തിക വൈദഗ്ധ്യവും ആപ്പിളിൻ്റെ അടുത്ത സിഎഫ്ഒ ആകാനുള്ള യോഗ്യതകളാണെന്നും ടിം കുക്ക് പറഞ്ഞു.

വാർത്തയോട് വിപണി എങ്ങനെ പ്രതികരിച്ചു?
വാർത്തയ്ക്ക് പിന്നാലെ ട്രേഡിങ്ങിൽ ആപ്പിൾ ഓഹരികൾ 1.7 ശതമാനം ഇടിഞ്ഞെങ്കിലും പിന്നീട് തിരിച്ച് വന്നു. ഒരു സാധാരണ മാനേജ്മെൻ്റ്-ആസൂത്രണ നീക്കത്തിൻ്റെ ഭാഗമായാണ് ആപ്പിളിന്‍റെ മാറ്റമെന്ന് ബ്ലൂംബെർഗ് ഇൻ്റലിജൻസിലെ മാർക്കറ്റ് വിദഗ്ധരായ അനുരാഗ് റാണയും ആൻഡ്രൂ ഗിറാർഡും പറഞ്ഞു.
കൂടുതൽ ഇന്ത്യൻ വംശജർ തലപ്പത്തേക്ക് എത്തുമോ..?
ആപ്പിളിൻ്റെ മാനേജ്‌മെൻ്റ് ടീം ഭാവിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. ബ്ലൂംബെർഗ് പറയുന്നത് ആപ്പിളിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് വില്യംസിന് പകരം ഇന്ത്യയിൽ ജനിച്ച സാബിഹ് ഖാൻ വരാൻ സാധ്യതയുണ്ടെന്നാണ്. അങ്ങനെ സംഭവിച്ചാൽ പ്രിയ ബാലസുബ്രഹ്മണ്യം ആപ്പിളിന്‍റെ ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നുമാണ് വിലിയിരുത്തൽ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications