ദില്ലി: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച തന്നെ ആപ്പിള്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ ഇത്രകാലവും ആപ്പിള്‍ ഉത്പന്നങ്ങള്‍ വിറ്റിരുന്നത് ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി വിതരണക്കാര്‍ മുഖേനയായിരുന്നു. ഇനി മുതല്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങാനാവും. ഇതോടൊപ്പം ആപ്പിളില്‍ നിന്ന് നേരിട്ടുളള കസ്റ്റമര്‍ സപ്പോര്‍ട്ടും മറ്റ് ഡിസ്കൗണ്ടുകളും ലഭിക്കും. ഫിനാന്‍സ് ഓപ്ഷനുകളും കൂടി ലഭ്യമാകും.

ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കായി ഇംഗ്ലീഷിലും ഹിന്ദിയിലും വെബ് സ്റ്റോര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആപ്പിള്‍ വാച്ച് എസ്ഇ, ആപ്പിള്‍ വാച്ച് സീരാസ് 6 തുടങ്ങി ആപ്പിളിന്റെ എല്ലാ പുത്തന്‍ ഉത്പന്നങ്ങളും ഇന്ത്യന്‍ സ്റ്റോറിലും ലഭ്യമാകും. നിലവില്‍ തേര്‍ഡ് പാര്‍ട്ടി ഓഫറുകള്‍ സ്റ്റോര്‍ പ്രദാനം ചെയ്യുന്നില്ല. എന്നാല്‍ അധികം വൈകാതെ ഇതും സാധ്യമാക്കും എന്നാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ വമ്പന്മാരാണെങ്കിലും ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് അത്രയേറെ സ്വാധീനം ആപ്പിളിന് ഇല്ലെന്ന് പറയേണ്ടി വരും. നിലവില്‍ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റ് ഷെയറിന്റെ വെറും രണ്ട് ശതമാനം മാത്രമാണ് ആപ്പിളിനുള്ളത്. ആപ്പിള്‍ ഉത്പന്നങ്ങളുടെ വില തന്നെയാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ പ്രീമിയം സെഗ്മെന്റ്സ് നോക്കിയാല്‍ ആപ്പിളിന് വന്‍ സ്വാധീനമാണുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
