ടെലികോം ഇൻഡസ്ട്രിയിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ബ്രാൻഡാണ് ആപ്പിളിന്റെ ഐഫോൺ. ഓരോ തവണയും ഐഫോണിൻ്റെ സീരീസ് ലോഞ്ച് ചെയ്യുമ്പോൾ ഉപഭോക്താക്കൾ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഓരോ മോഡലിലും വ്യത്യസ്തത കൊണ്ടു വരാൻ ആപ്പിൾ ശ്രദ്ധിക്കാറുണ്ട്. ഇനി വരാനിരക്കുന്ന മോഡലായ ഐഫോൺ 18 പ്രോയുടെ രൂപകൽപ്പനയിലും ശ്രദ്ധേയമായ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് പുതിയ അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത്.
നിലവിലെ ഐഫോൺ 17 പ്രോ മോഡലുകളിൽ കാണുന്ന ഡ്യുവൽ-ടോൺ ബാക്ക് പാനൽ ഫിനിഷിൽ നിന്ന് ഒരു മാറ്റം വരുത്തുമെന്നാണ് ടിപ്‌സ്റ്റർ ഇൻസ്റ്റന്റ് ഡിജിറ്റൽ വെളിപ്പെടുത്തുന്നു. കൂടുതൽ സുഗമവും ഏകീകൃതവുമായ ബാക്ക് സൈഡുള്ള മോഡലായിരിക്കും ഇനി വരാനിരിക്കുന്നത് എന്നും വ്യക്തമാക്കുന്നു.
ഐഫോൺ 17 പ്രോയിൽ മാഗ്‌സേഫ് ചാർജിംഗിനായുള്ള ഗ്ലാസ് കട്ടൗട്ട് ഡിസൈൻ ചെയ്തിട്ടുണ്ട്. ഈ മാറ്റം 17 പ്രോ സീരീസിനെ മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്തമാക്കിയെന്നും പറയാം.
പ്രധാന മാറ്റം
ഐഫോൺ 18 പ്രോയ്ക്കും പ്രോ മാക്സിനും ബാക്ക്-ഗ്ലാസ് മാറ്റുന്നതിനുള്ള പ്രക്രിയ അപ്‌ഡേറ്റ് ചെയ്യാൻ ആപ്പിൾ ലക്ഷ്യമിടുന്നുണ്ട്. ഇത് ഗ്ലാസിനും അലുമിനിയം ഫ്രെയിമിനും ഇടയിലുള്ള വ്യത്യാസം കുറയ്ക്കും. ഇത് വിജയിച്ചാൽ വരാനിരിക്കുന്ന മോഡലുകളെ ഏകീകൃതമായ ഒരു രൂപത്തിലേക്ക് എത്തിക്കും. ഇത് വലിയൊരു വിഭാഗം ഉപഭോക്താക്കളെ ആകർഷിക്കും.

ഐഫോൺ 18- സാങ്കേതിക സവിശേഷതകളും ലോഞ്ചും
ഐഫോൺ 18 പ്രോയിൽ ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സെറാമിക് ഷീൽഡ് ബാക്ക്‌പ്ലേറ്റിന് പുറമെ, വലിയ ക്യാമറ പ്ലാറ്റ്‌ഫോമിനൊപ്പം ഐഫോൺ 18 പ്രോ മോഡലുകൾ 17 പ്രോയുമായി സാമ്യമുള്ളതായിരിക്കുമെന്നാണ് സൂചന. ടിഎസ്എംസിയുടെ 2nm പ്രോസസ്സിൽ നിർമ്മിച്ച ആപ്പിളിന്റെ പുതിയ A20 പ്രോ ചിപ്പുകളോടെയാണ് ഐഫോൺ 18 പ്രോയും പ്രോ മാക്സും പുറത്തിറങ്ങുന്നതെന്നും വാർത്തകളിലൂടെ വ്യക്തമാക്കുന്നു.
മറ്റൊരു പ്രത്യേകത എന്തെന്നാൽ, ക്വാൽകോമിന് പകരം ആപ്പിളിന്റെ സ്വന്തം C2 മോഡം ഈ സീരീസിൽ ഉപയോഗിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ഇത് ഈ മോഡലിനെ കൂടുതൽ വ്യത്യസ്തമാക്കാൻ സഹായിക്കും.
ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്സും 2026 സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല, 2026ൽ തന്നെയാണ് ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോണും വിപണിയിലെത്തുന്നത്. അതായത് 2026 ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിക്കുമെന്ന് കരുതേണ്ടി വരും. കുറഞ്ഞ വിൽപ്പനയെത്തുടർന്ന് ഐഫോൺ എയർ 2-ന്റെ ലോഞ്ച് കമ്പനി വൈകിപ്പിച്ചുവെന്ന വാർത്തകൾ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ സീരീസിൽ വലിയ മാറ്റങ്ങള്‍ വരാനിരിക്കുന്നു എന്നാണ് സൂചന.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
