കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയുടെ തദ്ദേശീയ മെസേജിംഗ് ആപ്പായ ആറാട്ടൈ ആണ് സോഷ്യൽ മീഡിയയിലെ ചർച്ച. ആപ്പ് സ്റ്റോർ റാങ്കിംഗിൽ പ്രമുഖ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ആറാട്ടൈ വാർത്തകളിൽ നിറഞ്ഞത്. കേന്ദ്ര മന്ത്രിമാരടക്കം സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പിന്തുണയാണ് അറട്ടൈയുടെ ഡൗണ്‍ലോഡ് ഇപ്പോള്‍ കുത്തനെ ഉയരാന്‍ കാരണമായത്. ആറാട്ടൈ ആപ്പിന്‍റെ കൂടുതൽ വിശദാംശങ്ങൾ അറിയാം
എന്താണ് ആറാട്ടൈ മെസഞ്ചർ..?
ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷനാണ് 2021-ൽ ആറാട്ടൈ ആപ്പ് വികസിപ്പിച്ചത്. ആപ്പ് ഉപയോക്താക്കളെ ടെക്‌സ്‌റ്റുകൾ, വോയ്‌സ് നോട്ടുകൾ, ഫോട്ടോകൾ, ഡോക്യുമെന്റുകൾ എന്നിവ അയയ്‌ക്കാനും ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാനും അനുവദിക്കുന്നു. ജനപ്രിയ മെസേജിംഗ് ആപ്പുകളിലെന്നപോലെ ഉപയോക്താക്കൾക്ക് സ്റ്റോറികൾ പോലും പോസ്റ്റ് ചെയ്യാൻ കഴിയും.
ആറാട്ടൈ എന്നാൽ തമിഴിൽ സംഭാഷണം അല്ലെങ്കിൽ ക്വാഷ്വൽ ചാറ്റ് എന്നാണ് അർത്ഥം. നാല് വർഷമായി ഇത് നിലവിലുണ്ടെങ്കിലും, സ്വദേശി മുന്നേറ്റത്തിന്‍റേയും കേന്ദ്രമന്ത്രിമാരുടേയും പിന്തുണ ലഭിച്ചതോടെയാണ് ആപ്പ് വൈറലാവാൻ തുടങ്ങിയത്.
ഗൂഗിൾ മീറ്റും വാട്സാപ്പും ഒന്നിൽ
വാട്സാപ്പ് പോലുള്ള ആപ്പുകൾ ഗ്രൂപ്പ് സംഭാഷണങ്ങൾക്കോ ചെറിയ വിഡിയോ കോളുകൾക്കോ അനുയോജ്യമാണെങ്കിലും, ഓൺലൈൻ മീറ്റിങ്ങുകൾക്കായി മിക്ക സ്ഥാപനങ്ങളും ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് രണ്ടിന്റെയും മികച്ച ഗുണങ്ങൾ ഒരുമിപ്പിക്കാനാണ് അറട്ടൈയുടെ ശ്രമം. ഇതിനായി ഒരു പ്രത്യേക മീറ്റിങ്സ് വിഭാഗം തന്നെ ആപ്പിലുണ്ട്.
ഒരേസമയം അഞ്ച് ഉപകരണങ്ങൾ
സ്മാർട് ഫോൺ, ടാബ്‌ലറ്റ്, ഡെസ്ക്ടോപ്പ് എന്നിവയുൾപ്പെടെ ഒരേസമയം അഞ്ച് ഉപകരണങ്ങളിൽ വരെ ഉപയോഗിക്കാനുള്ള സൗകര്യം (മൾട്ടി ഡിവൈസ് സപ്പോർട്ട്) മറ്റ് ചാറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള സംഭാഷണങ്ങൾ ആറാട്ടൈയിലേക്ക് കൊണ്ടുവരാനും (ഇംപോർട്ട്) സാധിക്കും.

അറട്ടൈ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്‌ത് Arattai Messenger (Zoho Corporation) ഇൻസ്റ്റാൾ ചെയ്യാം. ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയ്‌ഡ്, iOS പതിപ്പുകൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും ആക്‌സസ് ചെയ്യാൻ കഴിയും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആറാട്ടൈ ആപ്ലിക്കേഷനിലെ വോയ്‌സ്, വീഡിയോ കോളുകൾ പൂർണ്ണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. എങ്കിലും, സന്ദേശമയയ്ക്കൽ എൻക്രിപ്ഷൻ ഇതുവരെ പൂർണ്ണമായി പുറത്തിറക്കിയിട്ടില്ല. അതിനാൽ, സെൻസിറ്റീവ് വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാൻ ശുപാർശ ചെയ്യുന്നു.
ഇന്ത്യയുടെ സ്വന്തം
ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ താരിഫ് പോരിനിടെ, സ്വദേശി ഉൽപന്നങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും കേന്ദ്രമന്ത്രിമാരുടെ ചൂണ്ടിക്കാട്ടലുമാണ് ആറാട്ടൈ ആപ്പ് ഇപ്പോൾ ട്രെൻഡിങ് ആകാനുള്ള കാരണം. ലളിതവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഒരു ഇന്റർഫേസ് ആണ് അറട്ടൈയ്ക്ക് ഉള്ളത്. ഉപയോക്താക്കളുടെ ഡാറ്റ കുറഞ്ഞ അളവിൽ മാത്രം ശേഖരിക്കുകയും പരസ്യം വഴിയുള്ള വരുമാനം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ആപ്പിൻ്റെ നയം. വിദേശ പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് ഉയരുന്ന ആശങ്കകൾ കാരണം സ്കൂളുകൾ, ചെറുകിട ബിസിനസുകൾ, കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾ എന്നിവ ആറാട്ടൈയെ വേഗത്തിൽ സ്വീകരിച്ചിട്ടുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications