'ഇന്ത്യ സാഡ് ആണ്', ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്ന രാജ്യങ്ങളിൽ സ്ഥാനം പാക്കിസ്ഥാനും താഴെ

എന്തുണ്ടായിട്ടെന്താ സന്തോഷം ഇല്ലല്ലോ? ലോക ഹാപ്പിനെസ് റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇന്ത്യയോട് മറ്റെല്ലാവർക്കും ചോദിക്കാനുള്ളത് ഇതേ കാര്യമാണ്. ലോകത്ത് ഏറ്റവും അധികം സന്തോഷിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോഴും പാകിസ്ഥാനും ഇറാനും താഴെയാണ് കിടക്കുന്നത്. അതായത് എപ്പോഴും യുദ്ധങ്ങളും അക്രമങ്ങളും നടക്കുന്ന രാജ്യങ്ങളെക്കാളും സന്തോഷം കുറവാണ് ഇന്ത്യക്കാർക്ക് എന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഈ റിപ്പോർട്ടിൽ പറയുന്നത്.

Take a Poll

ആഗോള സന്തോഷനിരക്കിനെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ലോക ഹാപ്പിനസ് റിപ്പോർട്ട് 2025 ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ വർഷം ഇന്ത്യ 147 രാജ്യങ്ങളിൽ 118-ാം സ്ഥാനത്താണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 2024-ലെ റിപ്പോർട്ടിൽ 126-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പുതിയ റാങ്കിലേക്ക് എത്തിയത്. എന്നിരുന്നാലും, ഇന്ത്യയുടെ സ്ഥാനം ഇപ്പോഴും പാക്കിസ്ഥാൻ, ഇറാൻ, യുക്രൈൻ, മോസാംബിക്ക്, ഇറാഖ്, ഫലസ്തീൻ, ഗാംബിയ, വെനസ്വേല, യുഗാണ്ട എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളേക്കാൾ താഴെയാണ് എന്നതാണ് അതിശയകരം.

എന്താണ് ഈ റിപ്പോർട്ട് പറയുന്നത്?

ലോക ഹാപ്പിനസ് റിപ്പോർട്ട് വിവിധ രാജ്യങ്ങളിലെ ജനങ്ങൾ അവരുടെ ജീവിതനിലവാരത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന് ആധാരമാക്കി തയ്യാറാക്കുന്നതാണ്. ജിഡിപി പ്രതി വ്യക്തി വരുമാനം, സാമൂഹിക പിന്തുണ, ആരോഗ്യമുള്ള ജീവിത പ്രതീക്ഷ, സ്വന്തം ജീവിതം മാറ്റാനുള്ള സ്വാതന്ത്ര്യം, അഴിമതിയെക്കുറിച്ചുള്ള ധാരണകൾ തുടങ്ങിയ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയെ സന്തോഷരഹിതമാക്കുന്ന ഘടകങ്ങൾ

1. അഴിമതിയും, ഔദാര്യവും

ഇന്ത്യയിൽ അഴിമതിയെയും, ഔദാര്യത്തെയും കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് നെഗറ്റീവ് ആയതാണ് രാജ്യത്തിന്റെ ആകെ സന്തോഷനിരക്കിനെ ബാധിക്കുന്നത്.

2. ജീവിതത്തിന്റെ ഗുണമേന്മ

സോഷ്യൽ ബന്ധങ്ങളുടെ അഭാവം, സാമ്പത്തിക സമ്മർദ്ദങ്ങൾ, രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങൾ എന്നിവ ഹാപ്പിനസ് സ്കോറിനെ ബാധിക്കുന്നു.

3. "ഡെത്ത്‌ ഓഫ് ഡിസ്പെയർ" -

ആത്മഹത്യ, മദ്യം, മയക്കുമരുന്ന് ദുരുപയോഗം എന്നിവയെ സംബന്ധിച്ച കൃത്യമായ കണക്കുകൾ ഇല്ലാത്തതിനാൽ, ഇന്ത്യയുടെ ഡാറ്റ ഉറപ്പില്ലാത്തതായാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.

ഫിൻലൻഡ് വീണ്ടും ഒന്നാമത്

ഫിൻലൻഡ് തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷവാന്മാരായ ജനതയുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു.

'ഇന്ത്യ സാഡ് ആണ്', ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്ന രാജ്യങ്ങളിൽ സ്ഥാനം പാക്കിസ്ഥാനും താഴെ

അന്താരാഷ്ട്ര താരതമ്യം

*2024-ൽ 108-ാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാൻ, ഇത്തവണയും ഇന്ത്യയെ മറികടന്നിട്ടുണ്ട്.

*നെപ്പാൾ 93-ാം സ്ഥാനത്ത്, 5.158 എന്ന സ്കോറോടു കൂടി നിൽക്കുകയാണ്.

*എന്നാൽ ചൈനയുടെ കണക്കുകൾ റിപ്പോർട്ടിൽ വ്യക്തമല്ല, അമേരിക്ക 6.725 എന്ന സ്കോറോടു കൂടി ടോപ്പ് 20-ൽ ഇടംപിടിച്ചു.

സന്തോഷം ജീവിത നിലവാരത്തെ നിശ്ചയിക്കുന്ന ഒരു പ്രധാന മാനദണ്ഡമാണ്. ഇന്ത്യയിൽ മൊത്തത്തിലുള്ള സന്തോഷനിരക്ക് മെച്ചപ്പെട്ടെങ്കിലും, ഇപ്പോഴും നിരവധി രാജ്യങ്ങൾക്ക് പിറകിലാണ് സ്ഥാനം . സൗഹൃദബന്ധങ്ങൾ, പരോപകാര പ്രവർത്തനങ്ങൾ, അഴിമതി കുറയ്ക്കൽ, സാമ്പത്തിക സുരക്ഷ എന്നിവയിൽ കൂടുതൽ ശ്രദ്ധിച്ചാൽ മാത്രമേ ഇന്ത്യയുടെ സ്ഥാനം ഉയരുകയുള്ളു.

ഇന്ത്യ മാറേണ്ടതുണ്ട്

തീർച്ചയായും ഈ റിപ്പോർട്ട് കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും ഇപ്പോഴും സന്തോഷവും സമാധാനവും എത്തിയിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ പലതും ഏത് നിമിഷവും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാൻ തക്ക സെൻസിറ്റീവായ ഇടങ്ങളാണ്. ഇതോടൊപ്പം തന്നെ പല സംസ്ഥാനങ്ങളിലും ആളുകളുടെ ജീവിതം നിലവാരത്തിൽ ഇതുവരെയും ഉയർച്ചകൾ വന്നിട്ടില്ല. ജീവിതനിലവാരം ഉയരുമ്പോൾ മാത്രമേ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ സന്തോഷവാനാവുകയുള്ളൂ.

ഒരു വിഭാഗം ആളുകൾ ഐടി മേഖലയിലേക്ക് മറ്റും ജോലികൾ തേടി പറക്കുമ്പോൾ, അവിടെ നിന്നുയരുന്ന സ്ട്രെസ്സുകൾ അവന്റെ മുന്നോട്ടുള്ള ജീവിതത്തിൽ തന്നെ ബാധിക്കുകയും ചെയ്യുന്നു. ഒരുപോലെതന്നെ ജീവിതം നിലവാരം ഉയരുകയും മനസ്സമാധാനം ഉണ്ടാവുകയും ചെയ്യുന്ന ജോലി ഇടങ്ങൾ ഇന്ത്യയിൽ കുറവാണ്. അതുകൊണ്ടുതന്നെ എല്ലാവരിലേക്കും ഒരുപോലെ വികസനങ്ങളും മറ്റു പ്രവർത്തനങ്ങളും എത്തിക്കുന്ന നടപടികൾ സർക്കാർ സ്വീകരിച്ചാൽ മാത്രമേ ലോകത്തെ ഏറ്റവും സന്തോഷവാന്മാരായ ജനങ്ങൾ വസിക്കുന്ന രാജ്യമായി ഇന്ത്യ മാറുകയുള്ളൂ. ഒന്നുമില്ലെങ്കിലും എപ്പോഴും യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ഉക്രൈൻ ഇറാൻ പാകിസ്ഥാൻ പോലുള്ള രാജ്യങ്ങൾക്ക് മുൻപിൽ എങ്കിലും ഇന്ത്യ എത്തണമെങ്കിൽ ഇനിയും ധാരാളം ദൂരങ്ങൾ നടക്കേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവാണ് ഈ റിപ്പോർട്ടിൽ നിന്ന് ഉണ്ടാകേണ്ടത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X