പിഎസ്സി ഒറ്റത്തവണ രജിസ്‌ട്രേഷൻ അക്കൌണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം നേരത്തെ തന്നെ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തിനകം അവരുടെ പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കമെന്നാണ് പുതിയ നിര്‍ദ്ദേശം. സര്‍വ്വീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും ആധാര്‍ പിഎസ്സി അക്കൌണ്ടുമായി ബന്ധിപ്പിക്കണം.
നിയമനത്തിൽ സുതാര്യത
നിയമന പ്രക്രിയയിൽ സുതാര്യത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ വിവിധ തസ്തികയിലേക്കുള്ള അപേക്ഷകർക്ക് ആധാർ നിർബന്ധമാക്കിയിരിക്കുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച്, അപേക്ഷ സമർപ്പിച്ച് ഒരു മാസത്തിനുള്ളിൽ അപേക്ഷകർ അവരുടെ ആധാർ നമ്പർ പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലുമായി ലിങ്കു ചെയ്യണം.
തൊഴില്‍തട്ടിപ്പ് തടയും
പൊലീസ് വേരിഫിക്കേഷനു പുറമെ പ്രൊഫൈലുകൾ പരിശോധിക്കുന്നതിന് പ്രത്യേക പരിശോധന സംവിധാനവും ഇനി ഉണ്ടാകും. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും സര്‍ക്കാര്‍ ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ആള്‍മാറാട്ടത്തിലൂടെയുള്ള തൊഴില്‍തട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ ആറുമാസം മുമ്പാണ് പിഎസ്സി ഇതാരംഭിച്ചത്.
ബാധകമാകുന്നത് ആർക്ക്?
അടുത്തിടെ സർവ്വീസിൽ ചേർന്നവർക്കും സേവന പരിശോധന ഇതുവരെ പൂർത്തിയാക്കാത്തവർക്കും ഇത് ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു. ബയോമെട്രിക് സംവിധാനത്തിലൂടെ ഒരു അപേക്ഷകന്റെ ഐഡന്റിറ്റി സ്കാൻ ചെയ്യാൻ കഴിയുന്നതിനാൽ റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്ക് ഇത് സുതാര്യത നൽകുമെന്ന് പിഎസ്സി അധികൃതർ പറഞ്ഞു. സംസ്ഥാന സേവനത്തിലെ ജീവനക്കാരെ ക്രമീകരിക്കുന്നതിനായി കമ്മീഷൻ 2010 ൽ സേവന പരിശോധന പ്രക്രിയ ആരംഭിച്ചിരുന്നു.
ആധാറിന്റെ പ്രാധാന്യം
ഒരു വർഷം മുമ്പ് പിഎസ്‌സി ആധാറിനെ ഒരു തിരിച്ചറിയൽ രേഖയായി സ്വീകരിച്ചിരുന്നു. പിഎസ്‌സി ഒറ്റത്തവണ രജിസ്ട്രേഷൻ വഴി രജിസ്റ്റർ ചെയ്ത 53 ലക്ഷം ആളുകളിൽ 32 ലക്ഷം പേരും തങ്ങളുടെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന അപേക്ഷകർ ആധാർ നിയമന സമയത്ത് ലിങ്കു ചെയ്യണം.
ഒറ്റത്തവണ രജിസ്ട്രേഷൻ
ഒറ്റത്തവണ രജിസ്ട്രേഷൻ വഴി മാത്രമേ പിഎസ്‌സി അറിയിപ്പുകൾക്ക് അപേക്ഷിക്കാൻ കഴിയൂ. പരീക്ഷാ ഹാളിൽ ബയോമെട്രിക് പരിശോധനയ്ക്ക് ശേഷം അപേക്ഷകൻ ഹാജരാകുമെന്ന് പി.എസ്.സി ഉറപ്പാക്കും. സേവന പരിശോധനയിൽ, ഒരു പ്രത്യേക തസ്തികയിലേക്ക് അപേക്ഷിച്ചവർ ആധാർ പരിശോധന പ്രക്രിയയ്ക്ക് ശേഷമാണ് സേവനത്തിൽ ചേരുന്നതെന്ന് പിഎസ്‌സിക്ക് ഉറപ്പാക്കാൻ കഴിയും.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications