കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ മികച്ച നാല് ഐടി കമ്പനികൾ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വെറും 12,258 പേരെ മാത്രമാണ് നിയമിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54,002 പേരെയാണ് നിയമിച്ചിരുന്നു. ടിസിഎസ്, ഇൻഫോസിസ്, എച്ച്‌സിഎൽ, വിപ്രോ എന്നീ നാല് കമ്പനികളിൽ ഓരോന്നിനും 70% മുതൽ 80% വരെയാണ് നിമയമനങ്ങളിൽ കുറവുണ്ടായിരിക്കുന്നത്. ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. എന്നാൽ കമ്പനികൾ വീണ്ടും മടങ്ങി വരവിന്റെ പാതയിലേയ്ക്ക് കടന്നിരിക്കുകയാണ്.
പ്രതീക്ഷകൾ
കഴിഞ്ഞ വർഷം 26,453 പേരെ നിയമിച്ച ടിസിഎസ് ഈ വർഷം 80 ശതമാനം ഇടിവ് രേഖപ്പെടുത്തി 5,076 പേരെ മാത്രമാണ് നിയമിച്ചത്. എന്നാൽ ഇപ്പോൾ വീണ്ടും കമ്പനികൾ നിയമനങ്ങൾ വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. നിയമനം ഈ വർഷം രണ്ടാം പകുതിയിൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ. എല്ലാ കമ്പനികളും ആദ്യ പാദത്തേക്കാൾ രണ്ടാം പാദത്തിൽ വരുമാനത്തിന്റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇത് മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിൽ കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻഫോസിസ്
മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിലെ നിയമനങ്ങൾ കമ്പനികളുടെ വളർച്ചയെ ആശ്രയിച്ചിരിക്കുമെന്ന് അതിവേഗം വളരുന്ന ഐടി കമ്പനിയായ ഇൻഫോസിസ് പറഞ്ഞു. ഇന്ത്യയിൽ ഈ വർഷം 16,500ഓളം ഫ്രെഷേഴ്സിനെ ഉൾപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി. അടുത്ത വർഷം 15,000 പേരെ കൂടി ഉൾപ്പെടുത്താൻ പദ്ധതിയിടുന്നുണ്ടെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീൺ റാവു പറഞ്ഞു.
നിയമനങ്ങൾ
ഇൻഫോസിസിന്റെ മൊത്തം കരാർ മൂല്യം രണ്ടാം പാദത്തിൽ 3.1 ബില്യൺ ഡോളറായി ഉയർന്നു, ആദ്യ പാദത്തിലെ 1.7 ബില്യൺ ഡോളറിൽ നിന്നാണ് വളർച്ച. ടിസിഎസിനെ സംബന്ധിച്ചിടത്തോളം ഇത് 6.9 ബില്യൺ ഡോളറിൽ നിന്ന് 8.6 ബില്യൺ ഡോളറായി ഉയർന്നു. ആദ്യ പാദത്തിൽ ടിസിഎസിലും നിയമനങ്ങൾ കുറഞ്ഞു, പക്ഷേ രണ്ടാം പാദത്തിൽ ഇത് 10,000 ത്തോളം ഉയർന്നു. ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന്റെ സൂചനയാണ്. ഈ സീസണിൽ പുതിയ ജോലിക്കാരെ 40,000 ആയി നിലനിർത്താനാണ് കമ്പനി പദ്ധതിയിടുന്നത്.
വിപ്രോ
ക്ലയിന്റ് അഭിമുഖീകരണ റോളുകളിലും ഡൊമെയ്ൻ വൈദഗ്ധ്യത്തിലും കമ്പനിക്ക് വളരെ ശക്തമായ നിയമന പദ്ധതികൾ ഉണ്ടെന്ന് വിപ്രോയുടെ മുഖ്യ മാനവ വിഭവശേഷി ഓഫീസർ സൗരഭ് ഗോവിൽ പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇന്ത്യൻ കാമ്പസുകളിൽ നിന്ന് 12,000 പേരെ നിയമിക്കുമെന്നും കമ്പനി പറഞ്ഞു. എച്ച്‌സിഎല്ലിന്റെ ലക്ഷ്യം ഈ വർഷം 12,000 ആണ്. കഴിഞ്ഞ വർഷം 9,000 പേരെയാണ് നിയമിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
