കൊച്ചി : സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇതാണ് സുവര്‍ണാവസരം. അങ്ങനെ ആഗ്രഹിക്കുന്നവര്‍ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാവുന്നതാണ്. സ്വാഭാവിക മൂല് യവര്ദ്ധനയ്ക്ക് പുറമെ നിക്ഷേപകര്‍ക്ക് രണ്ടര ശതമാനം പലിശ ഉറപ്പാക്കുന്ന നിക്ഷേപ സാഹചര്യമാണ് സോവറിന്‍ ഗോള്‍ണ്ട് ബോണ്ടിലുള്ളത്. 2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് അഞ്ചാം സീരിസിലാണ് ഇപ്പോള്‍ നിക്ഷേപിക്കാനുള്ള അവസരം.
ആഗസ്റ്റ് 9 മുതല്‍ 13 വരെയാണ് നിക്ഷേപിക്കാനുള്ള അവസരം. താല്പര്യമുള്ളവര്ക്ക് ഒരു ഗ്രാം സ്വര്‍ണം സബ്സ്ക്രൈബ് ചെയ്യുന്നതിന് വിലയിട്ടിരിക്കുന്ന തുക 4790 രൂപയാണ്. എന്നാല്‍ ഇത് ഓണ്‍ലൈനിലാണ് വാങ്ങുന്നതെങ്കില്‍ ഒരു ഗ്രാമിന് 50 രൂപ നിരക്കില്‍ കുറവ് ലഭിക്കുന്നതാണ്.

2015 ലാണ് സോവറിന്‍ ഗോള്‍ഡ് നിക്ഷേപം എന്ന സംവിധാനം നിലവില്‍ വന്നത്. അന്ന് വലിയ തോതില്‍ നിക്ഷേപം എത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസം വരെ നിക്ഷേപിക്കാനുള്ള അവസരം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.
ഇതില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്. എട്ട് വര്‍ഷ കാലാവധിയുള്ള ഈ ബോണ്ടില്‍ എത്ര വേണമെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കും. ഈ ബോണ്ടുകള്‍ വാങ്ങുന്നതിന് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ചുമതലപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, നാഷണല്‍ സ്റ്റോക്ക് എക്സേഞ്ച്, മുംബൈ സ്റ്റോക്സ് എക്സ്ചേഞ്ച് എന്നിവിടങ്ങളില്‍ ബോണ്ടിനുള്ള അപേക്ഷ സ്വീകരിക്കും.
അതേ സമയം, സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. രണ്ട് ദിവസം വില ഒരേ പോലെ തുടര്‍ന്ന ശേഷമാണ് തിങ്കളാഴ്ച സ്വര്‍ണവില ഇടിഞ്ഞത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഗ്രാമിന് 50 രൂപ കഴിഞ്ഞ ദിവസം ഇടിഞ്ഞ് 4385 രൂപയും പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയുമായി. ജൂലായ് മാസത്തില്‍ മുന്നേറ്റം തുടര്‍ന്ന സ്വര്‍ണം ആഗസ്റ്റ് മാസത്തില്‍ താഴേക്ക് പോകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
അതേ സമയം, കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ 7, 8, 9 എന്നീ തീയതികളിലാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയുണ്ടായിരുന്നത്. അന്ന് പവന് 42,000 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം സ്വര്‍ണത്തിന്റെ വില 34,680 രൂപയായിരിക്കുകയാണ്. അതായത് 7,320 രൂപ പവന് കുറഞ്ഞു. അന്ന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യമൊക്കെ സ്വര്‍ണ വിലയില്‍ മാറ്റം വരാന്‍ കാരണമായിരുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണ മാര്‍ക്കറ്റ് ഇടിഞ്ഞിരിക്കുന്ന സാഹചര്യമാണുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
