കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയിൽ മാറ്റമില്ല. പവന് 37,680 രൂപയാണ് ഇന്നത്തെ സ്വർണ വില. ശനിയാഴ്ച്ച മുതൽ കേരളത്തിൽ ഇതേ വിലയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. 4,710 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണ വില പവന് 37,520 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില നവംബർ 9ന് രേഖപ്പെടുത്തിയ പവന് 38880 രൂപയാണ്.
എംസിഎക്‌സിലെ ഇന്നത്തെ സ്വർണ വില
ആഗോള സൂചകങ്ങൾ ഉയർന്നിട്ടും ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇടിഞ്ഞു. എന്നാൽ നേരിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 50,211 രൂപയ്ക്കും വെള്ളി ഫ്യൂച്ചറുകൾ 0.16 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 62,060 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച
കഴിഞ്ഞ സെഷനിൽ സ്വർണ വില 0.54 ശതമാനം ഉയർന്നപ്പോൾ വെള്ളി വില 1.2 ശതമാനം ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സ്വർണ വില 10 ഗ്രാമിന് 700 രൂപ കുറഞ്ഞു. കൊവിഡ് വാക്സിനുകളെക്കുറിച്ചുള്ള പ്രതീക്ഷകളാണ് കഴിഞ്ഞയാഴ്ച്ച സ്വർണ വില കുറയാൻ കാരണം. ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപ വരെ ഉയർന്നിരുന്നു.
ആഗോള വിപണി
ആഗോള വിപണികളിൽ, സ്വർണ വില ഇന്ന് ഉയർന്നു. ഡോളറിന്റെ ഇടിവാണ് വില ഉയരാൻ കാരണം. സ്‌പോട്ട് സ്വർണ വില ഔൺസിന് 0.8 ശതമാനം ഉയർന്ന് 1,874.25 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.4 ശതമാനം വർധിച്ച് 24.24 ഡോളറിലെത്തി. പ്ലാറ്റിനം വില 0.3 ശതമാനം ഇടിഞ്ഞ് 943.21 ഡോളറിലെത്തി. ഡോളർ സൂചിക 0.17 ശതമാനം ഇടിഞ്ഞു.
വാക്സിനും സ്വർണ വിലയും
കൊവിഡ്-19 വാക്സിൻ പുരോഗതിയാണ് സ്വർണ്ണത്തെ സമ്മർദ്ദത്തിലാക്കുന്നത്. എത്രയും വേഗം ഒരു വാക്സിൻ ലഭ്യമാകും. നിരവധി കമ്പനികൾ വാക്സിൻ പരീക്ഷണങ്ങളിൽ പുരോഗതി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇത് സ്വർണ വില കുറയാൻ കാരണമായേക്കുമെന്നും കൊട്ടക് സെക്യൂരിറ്റീസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഇടിഎഫ് നിക്ഷേപം
എന്നിരുന്നാലും ഇന്ന് സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്നത് യുഎസിലും യൂറോപ്പിലും വർദ്ധിച്ചുവരുന്ന വൈറസ് കേസുകളാണ്. വെള്ളിയാഴ്ച. ഇടിഎഫ് നിക്ഷേപങ്ങളിൽ നേരിയ ഉയർച്ച കണ്ടു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ സ്വർണ്ണ ഇടിഎഫായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ വെള്ളിയാഴ്ച 0.24 ശതമാനം ഉയർന്ന് 1,220.17 ടണ്ണായി.
സ്വർണ വ്യാപാരികളുടെ പ്രതീക്ഷ
ബുധനാഴ്ച നടക്കാനിരിക്കുന്ന പുതിയ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി മീറ്റിംഗിലാണ് സ്വർണ്ണ വ്യാപാരികൾ ഉറ്റുനോക്കുന്നത്. മീറ്റിംഗ് റിപ്പോർട്ട് അനുസരിച്ച് സ്വർണ വിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications