ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവുകൾ സംഭവിക്കുന്നു. പണപ്പെരുപ്പ ആശങ്കകൾ നിലനിൽക്കെ വെള്ളിയാഴ്ച ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ താഴേക്ക് വീണു. വിവിധ ഓഹരികൾ തകർന്നടിഞ്ഞു. ബി.എസ്.ഇ സെൻസെക്‌സ് 329.92 പോയിൻ്റ് അഥവാ 0.43 ശതമാനം ഇടിഞ്ഞ് 76,190.46 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻ.എസ്.ഇയുടെ നിഫ്റ്റി 50 113.15 പോയിൻ്റ് അഥവാ 0.49 ശതമാനം ഇടിഞ്ഞ് 23,092.20 ൽ എത്തി.
എന്നാൽ ഇന്നത്തെ വിപണിയിലെ മാറ്റങ്ങൾ അനുസരിച്ച് ചില ഓഹരികൾ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് വാങ്ങാവുന്ന ലിസ്റ്റിൽ ഈ മൂന്ന് ഓഹരികളേയും ഉൾപ്പെടുത്താം. ഐ.സി.ഐ.സി.ഐ ബാങ്ക് ലിമിറ്റഡ് , ടാറ്റ സ്റ്റീൽ ലിമിറ്റഡ് , ഡി.എൽ.എഫ് ലിമിറ്റഡ് എന്നിവയുൾപ്പെടെ ഈ മൂന്ന് ഓഹരികൾ.
അരിഹന്ത് ക്യാപിറ്റൽ മാർക്കറ്റിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് മിലീൻ വാസുദേവാണ് തിങ്കളാഴ്ചത്തെ ട്രേഡിംഗ് സെഷനു മുമ്പായി ഈ ഓഹരികളെ തിരിച്ചറിഞ്ഞത്. ഈ മൂന്ന് ഓഹരികളെ കുറിച്ചും വിശദമായി അറിയാം. ഓരോന്നിന്റെയും ടാർഗറ്റ് വില, നഷ്ട വില അങ്ങനെ വിവിധ വിവരങ്ങൾ പരിശോധിക്കാം.
1. ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരികൾ
ഐ.സി.ഐ.സി.ഐ ബാങ്കിൻ്റെ ഓഹരി വിലകൾ 1,200 - 1,190 ലെവലിൽ എത്തിയെങ്കിലും പ്രതിദിന ചാർട്ടുകളിൽ ഉയർന്ന ലെവലിലേക്ക് നീങ്ങി. ഇവിടെ മൊമെൻ്റം ഇൻഡിക്കേറ്ററായ RSI പോസിറ്റീവാണ്, മാത്രമല്ല ഈ ഓഹരികൾ പോലും ബെഞ്ച്മാർക്ക് സൂചികകളെ മറികടക്കുന്നു. അതിനാൽ രണ്ടാഴ്ചയ്ക്കുള്ളിൽ 1,272 രൂപ മുതൽ 1,300 രൂപ വരെ ടാർഗറ്റ് ലെവലിൽ 1,183 രൂപയുടെ സ്റ്റോപ്പ് ലോസ് ഉള്ള ഈ ഓഹരികൾ നിലവിലെ വിലയിൽ നിങ്ങൾക്ക് വാങ്ങാം.

2. ഡി.എൽ.എഫ് ഓഹരികൾ
ഇന്ത്യൻ കൊമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയായ ഡി.എൽ.എഫിൻ്റെ പ്രകടനം താഴേക്ക് വീഴുന്നുണ്ട്. മൊമെൻ്റം ഇൻഡിക്കേറ്ററായ RSI പോലും നെഗറ്റീവായിട്ടാണ് നിൽക്കുന്നത്. കൂടാതെ ഓഹരികളുടെ പ്രകടനം ബെഞ്ച്മാർക്ക് സൂചികകൾക്ക് താഴെയാണ്. അതിനാൽ, രണ്ടാഴ്ചയ്ക്കുള്ളിൽ 630-600 രൂപയുടെ ടാർഗെറ്റുകളിൽ 728 രൂപയുടെ സ്റ്റോപ്പ് ലോസ് ഉള്ള സ്റ്റോക്ക് നിലവിലെ ലെവലിൽ വിൽക്കാൻ കഴിയും. അതായത് നിലവിലെ സാഹചര്യത്തിൽ വിൽക്കാൻ സാധിക്കുന്ന മികച്ച സ്റ്റോക്ക് തന്നെയാണിത്.
3. ടാറ്റ സ്റ്റീൽ ഓഹരികൾ
ഇന്ത്യയിലെ പ്രമുഖ സ്റ്റീൽ കമ്പനിയാണ് ടാറ്റാ സ്റ്റീൽസ്. കുറഞ്ഞ വിലയിൽ സ്റ്റോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കും. നിലവിൽ മൊമെൻ്റം ഇൻഡിക്കേറ്ററായ RSI ഓവർസോൾഡ് സോണിൽ നിന്ന് പുറത്തുകടക്കുകയാണ്. അതിനാൽ ഈ ലെവലിൽ നിന്ന് ഒരു കുതിച്ചുചാട്ടം സംഭവിച്ചേക്കാം. കൂടാതെ, വിലകൾ 10-ദിവസത്തെ എസ്.എം.എ (128) ന് മുകളിൽ വ്യാപാരം ആരംഭിച്ചു. അതിനാൽ, രണ്ടാഴ്ചയ്ക്കുള്ളിൽ 146-154 രൂപയുടെ ടാർഗെറ്റ് ലെവലിൽ 122 രൂപയുടെ സ്റ്റോപ്പ് ലോസ് ഉപയോഗിച്ച് ആർക്ക് വേണമെങ്കിലും നിലവിലെ ലെവലിൽ ഈ സ്റ്റോക്കുകൾ വാങ്ങാം.
ഈ മൂന്ന് ഓഹരികളിൽ രണ്ടെണ്ണം വാങ്ങാവുന്നതും ഒരെണ്ണം വിൽക്കാവുന്നതുമായ ഓഹരികളാണ്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഈ ഓഹരികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
