ഡൽഹിയുടെ മുൻ മുഖ്യമന്ത്രിയും ആം ആദ്മിയുടെ എക്കാലത്തെയും മികച്ച നേതാവും, പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങൾ ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിരുന്നു. ₹1.73 കോടി രൂപ ആസ്തിയുള്ള കെജ്‌രിവാളിന് വീടോ കാറോ സ്വന്തമാക്കിയിട്ടില്ലെന്നായിരുന്നു രേഖകൾ വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ, കെജ്‌രിവാൾ തന്റെ ആസ്തി വെളിപ്പെടുത്തിയത്. ₹3.46 ലക്ഷം രൂപയാണ് ഇതിൽ അദ്ദേഹത്തിന്റെ ജംഗമ ആസ്തിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ₹2.96 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിളും ₹50,000 രൂപ പണമായി കൈവശവുമാണ് എന്നായിരുന്നു വെളിപ്പെടുത്തൽ.
ഓഹരികളിലോ, ഫിക്സഡ് ഡെപ്പോസിറ്റുകളിലോ, മ്യൂച്വൽ ഫണ്ടുകളിലോ, ഇൻഷുറൻസ് പോളിസികളിലോ ഒന്നും തന്നെ നിക്ഷേപങ്ങളില്ല എന്നായിരുന്നു സത്യവാൻ മൂലത്തിൽ അദ്ദേഹം കാണിച്ചിരുന്നത്. ഗാസിയാബാദിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള കെജ്‌രിവാളിന്റെ സ്ഥാവര ആസ്തി ₹1.7 കോടി രൂപയാണെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.
ഈ കണക്കുകൾ സത്യമോ?
അരവിന്ദ് കെജ്‌രിവാളിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നാണ് ലഭ്യമായത്. ഈ സത്യവാങ്മൂലത്തിലെ കണക്കുകൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ, ഈ കണക്കുകൾ വിശ്വസനീയമാണെന്ന് കരുതാം.

കണക്കുകളിൽ ചില കൂട്ടിച്ചേർക്കലുകൾ
ഇ ഡി അറസ്റ്റിനു ശേഷം, കെജ്രിവാളിന്റെ ആസ്തിയെ സംബന്ധിച്ച ധാരാളം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടൈംസ് നൗ, നവ് ഭാരത് തുടങ്ങിയ ചാനലുകൾ അന്നൊരു റിപ്പോർട്ട് ചെയ്ത വാർത്ത പ്രകാരം, ഒരു ആഡംബര ജീവിതത്തിനു ഉടമയാണ് കെജ്രിവാൾ എന്നാണ് അവർ വ്യക്തമാക്കിയിരുന്നത്. കെജ്രിവാളിന്റെ വീട്ടിലെ കർട്ടന്റെ വില തന്നെ അഞ്ചേ ടു 6 ലക്ഷം ആണെന്നാണ് അന്ന് മേൽപ്പറഞ്ഞ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏകദേശം 23 കർട്ടനുകളോളം അവിടെ വരുന്നുണ്ടെന്നും അതിനെല്ലാം ചേർത്ത് 97 ലക്ഷം രൂപ വരും എന്നും അവർ വ്യക്തമാക്കിയിരുന്നു.
കൂടാതെ വിയറ്റ്നാമിൽ നിന്ന് മൂന്നു കോടി രൂപയ്ക്ക് ഇറക്കിയ മാർബിൾ വച്ചാണ് വീടിന്റെ ഫ്ലോർ അലങ്കരിച്ചിരിക്കുന്നതെന്നും, 1989,000 രൂപയുടെ 6 കാർപെറ്റുകളാണ് കെജരിവാളിന്റെ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നതെന്നും 11.30 കോടി രൂപയുടെ ഇന്റീരിയർ ഇവിടെ ചെയ്തിട്ടുണ്ടെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്തിരുന്നു.
ഭാര്യ സുനിത കെജ്‌രിവാളിന്റെ ആസ്തി
കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ, ഒരു വിരമിച്ച സർക്കാർ ഉദ്യോഗസ്ഥ ആണ്. അവരുടെ ആസ്തി കെജ്‌രിവാളിനേക്കാൾ കൂടുതലാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപിൽ സമർപ്പിച്ച സത്യവാൻ മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ₹2.5 കോടി ആസ്തിയാണ് ഇവർ അവകാശപ്പെടുന്നത്.
അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ കോട്ടകളെല്ലാം തന്നെ ബിജെപി തകർത്തു കൊണ്ടിരിക്കുകയാണ്. കൃത്യമായ ആധിപത്യമാണ് ഇവിടെ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണവിരുദ്ധ വികാരം എന്ന നിലയിൽ തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ കെജ്രിവാളിന്റെ ഇ ഡി അറസ്റ്റും തുടർന്നുള്ള അന്വേഷണവും എല്ലാം തന്നെ വോട്ട് ബാങ്കിനെ കൃത്യമായി ബാധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ആം ആദ്മി കോട്ടകളിൽ എല്ലാം തന്നെ ഇപ്പോൾ വലിയ നിരാശയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications