വെൽനസ്, ആരോഗ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് സൈഡസ് വെൽനസ് ലിമിറ്റഡ്. ഷുഗർ ഫ്രീ, എവര്യൂത്ത്, ന്യൂട്രലൈറ്റ്, ഗ്ലൂക്കോൺ-ഡി, നൈസിൽ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ അവരുടെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു. 2025 ജൂലൈ 30 ന് നടന്ന 31-ആമത് വാർഷിക പൊതുയോഗത്തിൽ ഓഹരി വിഭജനം നടത്താനുള്ള പ്രഖ്യാപനം സൈഡസ് വെൽനസ് പ്രഖ്യാപിച്ചിരുന്നു. സെപ്തംബർ 18-ആം തീയ്യതിയാണ് റെക്കോർഡ് ഡേറ്റ്. ഓഹരി വിഭജനം നിക്ഷേപകർക്ക് നേട്ടമാകുമോ, ഓഹരിയുടെ ഇതുവരെയുള്ള പ്രകടനം എങ്ങനെ... നമുക്ക് പരിശോധിക്കാം.
ഓഹരി വിഭജനം(സ്റ്റോക്ക് സ്പ്ലിറ്റ് )
ഒരു കമ്പനി, അതിന്‍റെ ഓഹരിയുടെ മുഖവില താഴ്ത്തിക്കൊണ്ട് നിലവിലെ നിക്ഷേപകർക്ക് അധികമായി ഓഹരികൾ അനുവദിക്കുന്നതിനെയാണ് ഓഹരി വിഭജനം അഥവാ സ്റ്റോക്ക് സ്പ്ലിറ്റ് എന്നതിലൂടെ അർത്ഥമാക്കുന്നത്. നിശ്ചിത അനുപാതത്തിലായിരിക്കും ഓഹരികൾ വിഭജിക്കുക. ഓഹരികളുടെ വിഭജനത്തിലൂടെ ആകെ ഓഹരികളുടെ എണ്ണം വർധിക്കുന്നതിനാൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടക്കുന്ന വ്യാപാര ഇടപാടുകൾ വർധിക്കും. അതായത് ലിക്വിഡിറ്റി ഉയരുമെന്ന് സാരം. കൂടാതെ, ഓഹരിയുടെ വിപണി വിലയും താഴുന്നതിനാൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം വർധിക്കും. ഈയൊരു പശ്ചാത്തലത്തിലാണ് ഓഹരി വിഭജനം കമ്പനികൾ പരിഗണിക്കുന്നത്.
സൈഡസ് വെൽനസ് - ഓഹരി വിഭജനം
2025 ജൂലൈ 30 ന് നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ് ഓഹരി വിഭജനത്തിന് അംഗീകാരം ലഭിച്ചത്. പത്ത് രൂപ മുഖവിലയുള്ള കമ്പനിയുടെ ഒരു ഇക്വിറ്റി ഓഹരി, രണ്ട് രൂപ വീതമുള്ള അഞ്ച് ഓഹരികളായി വിഭജിക്കപ്പെടും. 1:5 അനുപാതത്തിൽ വിഭജിച്ചതിനുശേഷം, അംഗീകൃത ഇക്വിറ്റി ഷെയറുകളുടെ എണ്ണം 10 കോടിയിൽ നിന്ന് 50 കോടിയായി ഉയരും. അതേസമയം അംഗീകൃത ഓഹരി മൂലധനം 100 കോടി രൂപയായി തുടരും. അതുപോലെ, ഇഷ്യു ചെയ്ത, സബ്‌സ്‌ക്രൈബ് ചെയ്ത, അടച്ചുതീർത്ത ഇക്വിറ്റി ഷെയറുകളുടെ ആകെ മൂല്യം 63.63 കോടി രൂപയായി തുടരും, എന്നാൽ ഷെയറുകളുടെ എണ്ണം 6,36,32,144 ൽ നിന്ന് 31,81,60,720 ആയി ഉയരും.
സെപ്തംബർ 18-ആം തീയ്യതിയാണ് ഓഹരി വിഭജനത്തിന്‍റെ റെക്കോർഡ് ഡേറ്റ്. അതായത് അർഹരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനായി കമ്പനി നിശ്ചയിക്കുന്ന തീയതി.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 2,020.20 രൂപ എന്നതാണ് നിലവിൽ സൈഡസ് വെൽനസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 21 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
പാദഫലം
2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ സൈഡസ് വെൽനസ് സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 860.9 കോടി രൂപയിൽ 2.4% വളർച്ച നേടി. 54.8% മൊത്ത ലാഭവും വർഷം തോറും 73 ബേസിസ് പോയിന്റുകളുടെ നേരിയ ഇടിവും രേഖപ്പെടുത്തിയതോടെ, മൊത്ത സംഭാവന നേരിയ തോതിൽ ഉയർന്ന് 473.1 കോടി രൂപയായി. നികുതിക്ക് മുമ്പുള്ള ലാഭം 4.2% കുറഞ്ഞ് 145.3 കോടി രൂപയായി. EBITDA 0.2% വർദ്ധിച്ച് 155.6 കോടി രൂപയായി, ലാഭം 18.1% ആയി നിലനിർത്തി.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications